കോവിഡ് രണ്ടാം തരംഗം ഭയാനകം, നമ്മുടെ വീട്ടില്‍ കയറി എത്തി എന്നൊരു അവസ്ഥയായി; കോവിഡിനെ കുറിച്ച് പറഞ്ഞ് ശ്വേത മേനോന്‍
കോവിഡ് രണ്ടാം തരംഗം പ്രതീക്ഷിച്ചതിലും ഭയാനകമാണെന്ന് പറഞ്ഞ് നടി ശ്വേതാ മേനോന്‍. കൊറോണ ഇത്തവണ നമ്മുടെ വീട്ടിലെത്തി. ആദ്യ വരവില്‍ ഇത്ര പേടി തോന്നിയിരുന്നില്ല.
എന്നാല്‍ ഇപ്പോ സുഹൃത്തുക്കളും, കുടുംബക്കാരും, അയല്‍വാസികളും എല്ലാവരും രോഗബാധിതരായി. ഒരുപാട് ചെറുപ്പക്കാരുടെ ജീവന്‍ പൊലിയുന്നു. രണ്ടാം തരംഗം ശരിക്കും വലിയ അപകടകാരിയാണെന്നും ശ്വേത വ്യക്തമാക്കി.
‘കൊവിഡിന്റെ രണ്ടാം തരംഗം എന്താണെന്ന് ഒന്നും മനസിലാകുന്നില്ല. രണ്ടാമത്തെ വരവ് ഭയങ്കര അപകടമാണ്. ചെറുപ്പക്കാരുടെ ജീവന്‍ വരെ എടുക്കുന്നു. നമുക്ക് എല്ലാവര്‍ക്കും ഒരു പേടി തുടങ്ങി. ഇത്തവണയാണ് പേടി വന്നത്.
കാരണം നമ്മുടെ വീട്ടില്‍ കയറി എത്തി എന്നൊരു അവസ്ഥയായി. ഒരുപാട് സുഹൃത്തുക്കള്‍ക്കും, കുടുംബക്കാര്‍ക്കും, അയല്‍വാസികള്‍ക്കും കൊവിഡ് വന്നു.
അപ്പോള്‍ ഒരു പേടി വന്നു. ആദ്യ വരവിന്റെ അവസാനം ആയപ്പോഴേക്കും ഒരു ഉന്‍മേഷമുണ്ടായിരുന്നു. പേടി ഇല്ലായിരുന്നു. എന്നാല്‍ രണ്ടാം തരംഗം അങ്ങനെ അല്ല, കൂടുതല്‍ ഭയാനകമാണ്’ എന്നും ശ്വേത പറയുന്നു. ശ്വേത ഇപ്പോള്‍ കുടുംബത്തോടൊപ്പം മുംബൈയിലാണ് താമസം.