Connect with us

മൂന്ന് മാസം ഉറക്കമില്ലാത്ത രാത്രികളായിരുന്നു; പ്രണയം രഹസ്യമാക്കി വെയ്ക്കാനുള്ള കാരണം പറഞ്ഞ് പാര്‍വതിയും അരുണും

Uncategorized

മൂന്ന് മാസം ഉറക്കമില്ലാത്ത രാത്രികളായിരുന്നു; പ്രണയം രഹസ്യമാക്കി വെയ്ക്കാനുള്ള കാരണം പറഞ്ഞ് പാര്‍വതിയും അരുണും

മൂന്ന് മാസം ഉറക്കമില്ലാത്ത രാത്രികളായിരുന്നു; പ്രണയം രഹസ്യമാക്കി വെയ്ക്കാനുള്ള കാരണം പറഞ്ഞ് പാര്‍വതിയും അരുണും

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട സഹോദരിമാരാണ് മൃദുലയും പാര്‍വതിയും. രണ്ട് പേരുടെയും വിശേഷങ്ങള്‍ ആരാധകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളതും. അഭിനയത്തിന് പുറമെ മറ്റ് മേഖലകളിലും കഴിവ് തെളിയിച്ച താരങ്ങള്‍ അവ്രുടെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കിടാറുമുണ്ട്. മൃദുല ഡാന്‍സ് തിരഞ്ഞെടുത്തപ്പോള്‍ പാട്ടായിരുന്നു പാര്‍വതി തിരഞ്ഞെടുത്തത്. കുടുംബവിളക്ക് പരമ്പരയില്‍ ശീതള്‍ എന്ന കഥാപാത്രത്തെ ആദ്യം അവതരിപ്പിച്ചത് പാര്‍വതിയായിരുന്നു. പരമ്പരയുടെ ക്യാമറാമാനായ അരുണിനെ വിവാഹം ചെയ്തതോടെയായിരുന്നു പാര്‍വതി പരമ്പരയില്‍ നിന്നും അപ്രത്യക്ഷയായത്.

മൂന്ന് മാസത്തെ പ്രണയത്തിന് ശേഷമായാണ് പാര്‍വതിയും അരുണും വിവാഹിതരായത്. രഹസ്യ വിവാഹമായിരുന്നു ഇവരുടേത്. തുടക്കത്തില്‍ എതിര്‍പ്പായിരുന്നുവെങ്കിലും പാര്‍വതിയുടെ വീട്ടുകാരും പിന്നീട് ഇരുവരേയും സ്വീകരിക്കുകയായിരുന്നു. ഈ അടുത്തായിരുന്നു ചേച്ചി മൃദുലയുടെയും യുവകൃഷ്ണയുടെയും വിവാഹ നിശ്ചയം. തിരുവനന്തപുരത്ത് വെച്ച് ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹ നിശ്ചയം കഴിഞ്ഞത്. എന്നാല്‍ നിശ്ചയത്തില്‍ തിളങ്ങി നിന്നത് പാര്‍വതിയും അരുണുമായിരുന്നു. ഇരുവരുടെയും ചിത്രങ്ങളും വൈറലായിരുന്നു. ഇപ്പോഴിതാ തങ്ങളുടെ പ്രണയവും അത് എല്ലാവരില്‍ നിന്നും രഹസ്യമാക്കി സൂക്ഷിക്കാനുമുള്ള കാരണത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് പാര്‍വതിയും അരുണും. ഒരു് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെയായിരുന്നു ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്.

പ്രണയം തുടങ്ങിയത് കുടുംബവിളക്കിന്റെ സെറ്റില്‍ വെച്ചായിരുന്നു. മുന്‍പാരോടും തോന്നാത്തൊരു ഇഷ്ടം തോന്നുകയായിരുന്നുവെന്ന് അരുണ്‍ പറയുന്നു. ക്യാമറയുടെ മുന്നില്‍ മേക്കപ്പിട്ട് വന്നപ്പോള്‍ വേറെ എവിടെയോ കണ്ടത് പോലെ തോന്നുന്നുവെന്ന് പറഞ്ഞു. വേറെ ഏതെങ്കിലും പരമ്പര ചെയ്തിട്ടുണ്ടോയെന്നായിരുന്നു ചോദിച്ചത്. മേക്കപ്പിടാതെ കണ്ടപ്പോഴായിരുന്നു അങ്ങനെ ചോദിച്ചത്. എവിടെയോ കണ്ടത് പോലെ തോന്നിയെന്നും അതെവിടെയാണെന്ന് ഇപ്പോഴും മനസ്സിലാവുന്നില്ലെന്നും അരുണ്‍ പറയുന്നു. പ്രണയം ആദ്യം തുറന്നു പറഞ്ഞ് അരുണായിരുന്നു. പാര്‍വതിയെ പിക് ചെയ്തതിന് ശേഷമായാണ് എന്നെ വിളിക്കാന്‍ വരുന്നത്. ഇവള്‍ മുന്നിലാണ് ഇരിക്കാറ്. ആര്‍ടിസ്റ്റല്ലേ, മുന്നിലൊക്കെ ഇരിക്കട്ടെയെന്ന് വിചാരിച്ചു. പാട്ടൊക്കെ കേട്ടാണ് ഇവള്‍ വരുന്നത്. അങ്ങനെ സംസാരിക്കാറൊന്നുമുണ്ടായിരുന്നില്ല. എന്നാലും ഞാന്‍ അങ്ങോട്ട് സംസാരിക്കാറുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ റിക്വസ്റ്റ് അയച്ചിരുന്നു. അങ്ങനെയാണ് ഇഷ്ടം പറഞ്ഞത് എന്നും അരുണ്‍ പറയുന്നു.

താന്‍ ആദ്യം ഇഷ്ടം തുറന്നുപറഞ്ഞിരുന്നില്ലെന്നാണ് പാര്‍വതി പറയുന്നതത്. കുറേ കാര്യങ്ങള്‍ നോക്കാനുണ്ട്. ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോഴെല്ലാം എല്ലാം ശ്രദ്ധിച്ചിരുന്നു. അറിയാവുന്നവരോടെല്ലാം ചോദിച്ചിരുന്നു. മറുപടി കിട്ടാത്തതില്‍ അസ്വസ്ഥനായിരുന്നു താനെന്ന് അരുണ്‍ പറഞ്ഞിരുന്നു. നിക്കണോ പോണോയെന്ന് അറിയാത്ത അവസ്ഥയായിരുന്നു. അതിനിടയിലാണ് പാര്‍വതി പ്രണയം പറഞ്ഞത്. പ്രണയം അതീവ രഹസ്യമായിരുന്നു. ആരോടും പറഞ്ഞിട്ടില്ലായിരുന്നു. ഉറക്കമില്ലാത്ത രാത്രികളായിരുന്നു. ഒന്നര വരെ കോളിങ്ങും ചാറ്റിങ്ങുമൊക്കെയായിരുന്നു. മൂന്ന് മാസം ഉറക്കമില്ലായിരുന്നു. മൂന്ന് മാസത്തെ പ്രണയമെന്ന് കേട്ടപ്പോള്‍ ഇവര്‍ അധികം ഒരുമിച്ച് പോവില്ലെന്ന തരത്തിലുള്ള കമന്റുകളൊക്കെ കേള്‍ക്കേണ്ടി വന്നിരുന്നുവെന്നും പാര്‍വതി വിജയ് പറയുന്നു. ഇപ്പോള്‍ 5 മാസം കഴിഞ്ഞു. കുഴപ്പമൊന്നുമില്ലാതെ പോവുന്നുണ്ട്.

ചില കമന്റുകളൊക്കെ കണ്ടപ്പോള്‍ വല്ലാതെ വേദനിച്ചിരുന്നു. ഞങ്ങള്‍ക്ക് 3 മാസം വലിയ കാലയളവായിരുന്നു. അരുണിന്റെ അമ്മ പെണ്ണാലോചിച്ചിരുന്ന സമയമായിരുന്നു അത്. പാര്‍വതിയുടെ ഫോട്ടോ കാണിച്ച് കൊടുത്തിരുന്നു. അച്ഛനും അമ്മയും ലവ് മാര്യേജാണ്. ഏത് പെണ്‍കുട്ടിയെ കൊണ്ടുവന്നാലും അവര്‍ വീട്ടില്‍ കയറ്റും. ഇത് സെറ്റാവുകയാണെങ്കില്‍ നോക്കിക്കോളൂയെന്നായിരുന്നു അമ്മയുടെ മറുപടി. സുഹൃത്തിനൊപ്പം പോയി താലി വാങ്ങി നാളെയാണ് കല്യാണമെന്ന് പറഞ്ഞപ്പോഴാണ് അമ്മയ്ക്ക് കാര്യത്തിന്റെ ഗൗരവം മനസ്സിലായത്. എല്ലാം അമ്മയെ കാണിച്ചിരുന്നു. പുലര്‍ച്ചെയായിരുന്നു എല്ലാം പ്ലാന്‍ ചെയ്തത്. അതിരാവിലെ പോയാണ് അമ്മാവന്‍മാരോടെല്ലാം അനുഗ്രഹം വാങ്ങിയത്. വിവാഹം കഴിഞ്ഞ് നേരെ വീട്ടിലേയ്ക്ക് പോയി വീട്ടില്‍ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും അരുണ്‍ പറയുന്നു.

More in Uncategorized

Trending

Recent

To Top