വളരെ ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ഭാമ. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യത്തിലൂടെയാണ് നടി അഭിനയ രംഗത്തേക്ക് എത്തുന്നത്. ആദ്യ ചിത്രം തന്നെ ശ്രദ്ധിക്കപ്പെട്ടതോടെ പിന്നീട് ഭാമയുടെ കൈ നിറയെ ചിത്രങ്ങളായിരുന്നു.
ഇപ്പോഴിതാ ഭാമയെ കുറിച്ച് ക്യാമറമാന്‍ വിപിന്‍ മോഹന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാവുകയാണ്. തന്റെ മകള്‍ മഞ്ജിമയെ പോലെ ആണ് താന്‍ ഏറെ ഇഷ്ടപ്പെടുന്ന ഭാമയുടെ സംസാരവും പെരുമാറ്റവുമെന്ന് വിപിന്‍ മോഹന്‍ പറയുന്നു.
‘ഭാമ നായികയായ ഒരു സിനിമയില്‍ മാത്രമേ ഞാന്‍ വര്‍ക്ക് ചെയ്തിട്ടുള്ളൂ. എനിക്ക് എന്റെ മകളെ പോലെ തോന്നുന്ന കുട്ടിയാണ് ഭാമ. ആ സംസാരവും, നോട്ടവുമെല്ലാം അങ്ങനെ തോന്നും. അതുകൊണ്ട് തന്നെ സെറ്റില്‍ ഭാമയുടെ കാര്യത്തില്‍ ഞാന്‍ കുറച്ചു ഓവര്‍ പ്രൊട്ടക്റ്റീവ് ആയിരിക്കും.
അത് എത്രകണ്ടു ഭാമയ്ക്ക് ഇഷ്ടാമാകുന്നുണ്ട് എന്നൊന്നും ചിന്തിക്കാറില്ല. എന്തായാലും മഞ്ജിമയെ പോലെ തോന്നുന്നത് കൊണ്ടു എനിക്ക് മകളോടെന്ന പോലെ ജീവനാണ്. ‘ഈ പുസ്തകം വായിക്കണം’, ‘ആ സിനിമ കാണണം’ എന്നൊക്കെ ഞാന്‍ പറഞ്ഞു കൊടുക്കും.
നല്ല മെസേജ് ഒക്കെ കാണുമ്ബോള്‍ എന്റെ ഫോണില്‍ നിന്ന് ഫോര്‍വേര്‍ഡ് ചെയ്യും. അങ്ങനെ ഒരു അച്ഛന്‍ മകള്‍ സ്നേഹം പോലെയായിരുന്നു സെറ്റില്‍ ഞങ്ങള്‍. മഞ്ജിമയെ മിസ് ചെയ്യുന്നത് ഭാമ അടുത്തുവരുമ്ബോള്‍ മാറിക്കിട്ടും’എന്നും അദ്ദേഹം പറഞ്ഞു.
നിരവധി ചിത്രങ്ങളിലൂടെയും സീരിയലുകളിലൂടെയും മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായി മാറിയ താരമാണ് കൃഷ്ണ കുമാര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇപ്പോഴിതാ...
നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ്കലാഭവന്‍ മണി. അദ്ദേഹം മണ്മറഞ്ഞിട്ട് ആറ് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും...
അവതാരകയായും നടിയായുമെല്ലാം മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് അശ്വതി ശ്രീകാന്ത്. നിരവധി ജനപ്രിയ പരിപാടികളിലൂടെ അവതാരകയായി എത്തി, ജനപ്രിയ പരമ്പരയായ ചക്കപ്പഴത്തിലെ...
മലയാളികള്‍ക്കേറെ പ്രിയപ്പെട്ട ഷറഫുദ്ദീന് ടൈറ്റില്‍ കഥാപാത്രമായെത്തിയ ചിത്രമാണ് പ്രിയന് ഓട്ടത്തിലാണ്. ജൂണ്‍ 24ന് പുറത്തിറങ്ങിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി...