Connect with us

അനുപമയ്‌ക്കെതിരെ പവന്‍ കല്യാണ്‍ ആരാധകര്‍; ഒടുവില്‍ മാപ്പു പറഞ്ഞ് താരം

Malayalam

അനുപമയ്‌ക്കെതിരെ പവന്‍ കല്യാണ്‍ ആരാധകര്‍; ഒടുവില്‍ മാപ്പു പറഞ്ഞ് താരം

അനുപമയ്‌ക്കെതിരെ പവന്‍ കല്യാണ്‍ ആരാധകര്‍; ഒടുവില്‍ മാപ്പു പറഞ്ഞ് താരം

പ്രേമം എന്ന മലയാള സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് അനുപമ പരമേശ്വരന്‍. എന്നാലിപ്പോള്‍ താരം നടനും ജനസേന പാര്‍ട്ടി സ്ഥാപകനുമായ പവന്‍ കല്യാണിന്റെ ആരാധകര്‍ അനുമപയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നു എന്ന വാര്‍ത്തകളാണ് പുറത്ത വരുന്നത്.

അടുത്തിടെ ഇറങ്ങിയ ‘വക്കീല്‍ സാബ്’ എന്ന പവന്‍ കല്യാണ്‍ ചിത്രം കണ്ട ശേഷം തന്റെ അഭിപ്രായം രേഖപ്പെടുത്തുകയായിരുന്നു അനുപമ. കരുത്തുറ്റ കഥാപാത്രമെന്ന് പറഞ്ഞ് പവന്‍ കല്യാണില്‍ തുടങ്ങി നിവേദ, അനന്യ, അഞ്ജലി, പ്രകാശ് രാജ് എന്നിവര്‍ക്കെല്ലാം അനുപമ അഭിനന്ദനം അറിയിക്കുകയും ചെയ്തു. എന്നിട്ടും ഈ ട്വീറ്റിന്റെ പേരിലാണ് അനുപമയ്‌ക്കെതിരെ പവന്‍ കല്യാണ്‍ ഫാന്‍സ് രംഗത്തെത്തിയത്.

ട്വീറ്റില്‍ പ്രകാശ് രാജിനെ ‘സര്‍’ എന്ന് അഭിസംബോധന ചെയ്തപ്പോള്‍, പവന്‍ കല്യാണിനെ ബഹുമാനിക്കാതെ പേര് വിളിച്ചു എന്നാണ് ആരാധാകര്‍ പറയുന്നത്. നടനും സാമൂഹിക പ്രവര്‍ത്തകനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ പവന്‍ കല്യാണ്‍ ബഹുമാനം അര്‍ഹിക്കുന്ന വ്യക്തിയാണ് എന്നായി അവര്‍.

എന്നാല്‍ ഉടന്‍ തന്നെ ക്ഷമ പറഞ്ഞ് അനുപമ എത്തിയിരുന്നു. പവന്‍ കല്യാണ്‍ ഗാരുവിനോട് ഒരുപാട് ബഹുമാനവും സ്‌നേഹവും ഉണ്ട് എന്ന് അനുപമ പറഞ്ഞു.

ആസൂത്രിതമായി ഇരകളായ മൂന്ന് സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന നല്ല അഭിഭാഷകനായി പവന്‍ കല്യാണ്‍ വേഷമിടുന്ന ചിത്രമാണ് വക്കീല്‍ സാബ്. അമിതാഭ് ബച്ചന്‍ വേഷമിട്ട ‘പിങ്ക്’ എന്ന സിനിമയുടെ തെലുങ്ക് റീമേക് ആണ് ‘വക്കീല്‍ സാബ്’

More in Malayalam

Trending

Recent

To Top