Connect with us

സാമ്പത്തിക പ്രതിസന്ധി മൂലവും, ഡിപ്രഷന്‍ മൂലവും ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട് തുടങ്ങും, പേയ്‌മെന്റ് പോലും ഇപ്പോഴും ശരിയായി ലഭിച്ചു തുടങ്ങിയിട്ടില്ലെന്ന് ഉമ നായര്‍

Malayalam

വാനമ്പാടി എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രീത് സമ്പാദിച്ച താരമാണ് ഉമ നായര്‍. സീരിയലിലെ കേന്ദ്ര കഥാപാത്രമായ അനുമോളുടെ വല്യമ്മയായി നിര്‍മ്മല ആയി ആണ് ഉമ എത്തിയത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ ഉമ ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ സാധാരണക്കാര്‍ക്ക് ഇനി ഒരു ലോക്ക്ഡൗണ്‍ താങ്ങാന്‍ കഴിയില്ല എന്ന് പറയുകയാണ് താരം.

”കഴിഞ്ഞ ലോക്ക്ഡൗണിന് ശേഷം കാര്യങ്ങളെല്ലാം പഴയതുപോലെ ആകുവാന്‍ തുടങ്ങുകയായിരുന്നു. എന്നാല്‍, ഇപ്പോള്‍ എല്ലാവരും റിയാലിറ്റിയെ ഭയക്കുകയാണ്. സാധാരണക്കാരന് ഇനി ഒരു ലോക്ക്ഡൗണ്‍ കൂടെ താങ്ങാന്‍ കഴിയില്ല.

കോവിഡിനെക്കാള്‍, സാമ്പത്തിക പ്രതിസന്ധി മൂലവും, ഡിപ്രഷന്‍ മൂലവുമൊക്കെ ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട് തുടങ്ങും. ടിവി രംഗം പതിയെ ശരിയായി വരികയായിരുന്നു.

കഴിഞ്ഞ ലോക്ക്ഡൗണിന് ശേഷം ജോലിയുടെ രീതി വല്ലാതെ മാറി. ഇപ്പോള്‍ ഓരോ ആര്‍ട്ടിസ്റ്റിനും കിട്ടുന്ന വര്‍ക്കിംഗ് ദിവസങ്ങള്‍ കുറഞ്ഞു. ഉള്ള ദിവസം ഏറ്റവും കൂടുതല്‍ ഷൂട്ട് ചെയ്യുക എന്നതാണ് ഇപ്പോള്‍ എല്ലാവരും ചെയ്യുന്നത്, ഇത് ഒരു ആര്‍ട്ടിസ്റ്റിനെ സംബന്ധിച്ച് ഇരട്ടി ജോലിയാണ്. പേയ്‌മെന്റ് പോലും ഇപ്പോഴും ശരിയായി ലഭിച്ചു തുടങ്ങിയിട്ടില്ല എന്നും താരം പറഞ്ഞു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top