അങ്കമാലി ഡയറീസ് എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് ആന്റണി വര്‍ഗീസ്. സിനിമയിലെ കഥാപാത്രത്തിന്റെ പേരായ പെപെ എന്നു തന്നെയാണ് പ്രേക്ഷകര്‍ സ്നേഹത്തോടെ ആന്ണണിയെ വിളിക്കുന്നതും.
സോഷയ്ല്‍ മീഡിയയില്‍ സജീവമായ ആന്റണി തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ അച്ഛനെ കുറിച്ച് പറഞ്ഞ പങ്കുവെച്ചിരിക്കുന്ന ഫോട്ടോയും രസകരമായ കുറിപ്പുമാണ് ശ്രദ്ധ നേടുന്നത്.
‘അപ്പന് കുറെ നേരമായിട്ടു റൂമില്‍ ചുറ്റിത്തിരിയുന്ന കണ്ടിട്ട് ഞാന്‍ ചോയിച്ചു എന്ത് പറ്റിന്ന്… ഉടനെ പറയാ 2 വര്‍ഷം മുന്‍പ് എന്നെ വച്ചു തൊഴിലാളി ദിനത്തിന്റെ അന്ന് നീ ഫോട്ടോ ഇട്ടില്ലേ ഇന്ന് തൊഴിലാളി ദിനമാണ് വേണമെങ്കില്‍ എന്റെ ഫോട്ടോ ഇട്ടോട്ടോ എനിക്ക് ബുദ്ധിമുട്ട് ഒന്നും ഇല്ലന്ന്…
സംഭവം വേറൊന്നും അല്ല ഓട്ടോ സ്റ്റാന്‍ഡില്‍ ചെല്ലുമ്പോള്‍ അവിടത്തെ ചേട്ടന്മാരുടെ മുന്നിലും ഓട്ടോയില്‍ കയറുന്നവരുടെ മുന്നിലും അപ്പനൊന്ന് ആളാകണം …
അപ്പന്റെ ആഗ്രഹം അല്ലെ സാധിച്ചു കൊടുക്കാം എന്നുകരുതി… കണ്ടാല്‍ അപ്പന് അറിയാതെ ഞാന്‍ എടുത്ത ഫോട്ടോ ആണെന്ന് തോന്നുമെങ്കിലും ഫുള്‍ അഭിനയം ആണ്’ എന്നാണ് ആന്റണി കുറിച്ചത്.
പോസ്റ്റ് നിമിഷ നേരം കൊണ്ടാണ് വൈറലായി മാറിയത്. നിരവധി പേര് കമന്റുകളും ലൈക്കുകളുമായി എത്തിയിട്ടുണ്ട്. ഒപ്പം അച്ഛനും മകനും തൊഴിലാളി ദിന ആശംസകളും നേരുന്നുണ്ട്.
ഗായകനെന്ന നിലയിൽ മലയാളത്തിന് പുറമേ അന്യഭാഷകളിലും സജീവമാണ് വിജയ് യേശുദാസ്. പിന്നണിഗായകൻ എന്നതിലുപരി നടനുംകൂടിയാണ് അദ്ദേഹം. നിരവധി ഹിറ്റ് ഗാനങ്ങള്‍ പാടി...