Malayalam
ജിപി പങ്കുവെച്ച വീഡിയോയില്‍ മിയയുടെ ആ മാറ്റം കണ്ടു പിടിച്ച് ആരാധകര്‍, ഒപ്പം ആശംസകളും
ജിപി പങ്കുവെച്ച വീഡിയോയില്‍ മിയയുടെ ആ മാറ്റം കണ്ടു പിടിച്ച് ആരാധകര്‍, ഒപ്പം ആശംസകളും
വളരെ കുറച്ച് ചിത്രങ്ഹലിലൂടെ തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മിയ ജോര്‍ജ്. സീരിയലിലൂടെ എത്തി പിന്നീട് സിനിമയിലേക്ക് ചുവടു വെച്ച താരം, നിരവധി ചിത്രങ്ങളിലാണ് തന്റെ അഭിനയ മികവ് തെളിയിച്ചത്.
നടിയായും, സഹനടിയായുമൊക്കെ തിളങ്ങി നില്‍ക്കുകയാണ് മിയ. കഴിഞ്ഞ ലോക്ക്ഡൗണ്‍ സമയത്ത് ആയിരുന്നു ബിസിനസുകാരനായ അശ്വിന്‍ ഫിലിപ്പും മിയയുമായുള്ള വിവാഹം.
ഇവരുടെ വിവാഹത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. മാട്രിമോണി വഴിയുള്ള വിവാഹാലോചനയായിരുന്നു.
വിവാഹ ശേഷവും അഭിനയം തുടരുമെന്നാണ് വിവാഹ ദിനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മിയ നല്‍കിയ മറുപടി. താരം സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെയ്ക്കുന്ന ചിത്രങ്ങളും മറ്റ് വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
ഇപ്പോഴിതാ മിയയുടെ അടുത്ത സുഹൃത്തായ ജിപി പങ്കുവെച്ച വീഡിയോ ആണ് വൈറലായിരിക്കുന്നത്. മിയയുടെ വീട്ടില്‍ നിന്നുള്ളതാണ് വീഡിയോ.
വീഡിയോ കണ്ടതോടെ മിയ ഗര്‍ഭിണിയാണോ എന്നാണ് ഇപ്പോള്‍ ആരാധകര്‍ ചോദിച്ചിരിക്കുന്നത്. വീഡിയോയില്‍ കാണുന്ന മിയയെ കണ്ടാല്‍ ശരിക്കും ഗര്‍ഭിണി ആണെന്നാണ് തോന്നുക എന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ ഇതുവരെ മിയ ഇതിനെ കുറിച്ച് യാതൊരു പ്രതികരണവും നടത്തിയിട്ടില്ല
അടുത്തിടെ സ്റ്റാര്‍ മാജിക്കിലേക്കും മിയ എത്തിയിരുന്നു. മിയ അതിഥിയായെത്തിയതിന് പിന്നാലെയായാണ് അശ്വിനും സ്റ്റാര്‍ മാജിക് വേദിയിലേക്കെത്തിയത്. അശ്വിനെ അപ്രതീക്ഷിതമായി വേദിയില്‍ കണ്ടപ്പോള്‍ മിയ ഞെട്ടിയിരുന്നു.ലോക് ഡൗണ്‍ സമയത്തെ വിവാഹമായതിനാല്‍ ഹണിമൂണ്‍ ട്രിപ്പൊന്നും പോയിട്ടില്ല. വീട് മാറിയെന്നുള്ളതാണ് പ്രധാന മാറ്റം.
വിവാഹ ശേഷമുള്ള കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഈ മറുപടി. പൊതുവെ അധികം ചിട്ടകളൊന്നും ഫോളോ ചെയ്യുന്നയാളല്ല. ഇപ്പോള്‍ ചെറുതായി മാറിയിട്ടുണ്ട്. അശ്വിന്‍ ചായയും കാപ്പിയും കുടിക്കുന്ന ശീലമില്ല. കുക്കിങൊന്നും ചെയ്ത് തുടങ്ങിയിട്ടില്ലെന്നും താരം പറഞ്ഞിരുന്നു.
അല്‍ഫോണ്‍സാമ്മ എന്ന പരമ്പരയിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. പിന്നീട് സിനിമയില്‍ എത്തിയതോടെ പ്രമുഖ താരങ്ങളുടെയൊക്കെ നായികയായി അഭിനയിക്കാന്‍ താരത്തിനായി.
