Malayalam
ഐഎഫ്എഫ്‌കെ ഫെബ്രുവരി 10 ന്; തിരുവനന്തപുരത്തിന് പുറമേ ഈ മൂന്ന് ഇടങ്ങളിലും മേള നടക്കും
ഐഎഫ്എഫ്‌കെ ഫെബ്രുവരി 10 ന്; തിരുവനന്തപുരത്തിന് പുറമേ ഈ മൂന്ന് ഇടങ്ങളിലും മേള നടക്കും
ഇത്തവണത്തെ രാജ്യാന്തരചലച്ചിത്രമേള 2021 ഫെബ്രുവരി 10 ന് നടത്തുമെന്ന് സാംസ്‌കാരികവകുപ്പ് മന്ത്രി എ കെ ബാലന്‍ അറിയിച്ചു. തിരുവനന്തപുരത്തിന് പുറമേ എറണാകുളം, പാലക്കാട്, തലശ്ശേരി എന്നിവിടങ്ങളിലും പ്രത്യേകം മേളകള്‍ നടക്കും. മൊത്തം നാല് മേഖലകളിലായിട്ടാകും ഇത്തവണത്തെ ഐഎഫ്എഫ്‌കെ നടക്കുക. ഫെബ്രുവരി 10ന് തിരുവനന്തപുരത്ത് ആരംഭിക്കുന്ന മേള പാലക്കാട് ആണ് അവസാനിക്കുന്നത്.
എറണാകുളത്ത് ഫെബ്രുവരി 17 മുതല്‍ 21 വരെ മേള നടക്കും. തലശ്ശേരിയില്‍ മേള ഫെബ്രുവരി 23 മുതല്‍ 27 വരെയാകും. പാലക്കാട്ട് മാര്‍ച്ച് 1 മുതല്‍ അഞ്ച് വരെയും മേള നടക്കും. വിദേശപ്രതിനിധികള്‍ ഓണ്‍ലൈന്‍ വഴിയാകും മേളയില്‍ പങ്കെടുക്കുക. ഓണ്‍ലൈന്‍ വഴിയാണ് ബുക്കിംഗ്. ഡെലിഗേറ്റ് ഫീ കുറച്ച് 750 രൂപയാക്കിയിട്ടുണ്ട്. തിയേറ്ററില്‍ 200 പേര്‍ക്ക് മാത്രമേ പ്രവേശനം നല്‍കൂ. അതാത് മേഖലകളില്‍ത്തന്നെ ആളുകള്‍ പ്രവേശനം നേടണം എന്നും മന്ത്രി വ്യക്തമാക്കി. ആന്റിജന്‍ ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കുന്നവര്‍ക്ക് മാത്രമാണ് മേളയില്‍ പങ്കെടുക്കാന്‍ കഴിയുക.