Connect with us

‘സൂപ്പര്‍ വുമണ്‍’ ഭാര്യയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ജയസൂര്യ; സോഷ്യല്‍ മീഡിയയില്‍ വൈറലായി പോസ്റ്റ്

Malayalam

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ജയസൂര്യ. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരം സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ്. ഇപ്പോഴിതാ ഭാര്യ സരിതക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്.

ഭാര്യ സരിതയെ സൂപ്പര്‍ വുമണ്‍ എന്ന് വിശേഷിപ്പിച്ചു കൊണ്ട് ആണ് ജയസൂര്യ പിറന്നാളാശംസകള്‍ നേര്‍ന്നിരിക്കുന്നത്. 2004ല്‍ ആയിരുന്നു ജയസൂര്യയും സരിതയും തമ്മിലുള്ള വിവാഹം.

സരിത ഒരു ഫാഷന്‍ ഡിസൈനര്‍ ആണ്. നിരവധി ചിത്രങ്ങളിലും വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തിട്ടുണ്ട്. രണ്ട് മക്കളാണ് ഇരുവര്‍ക്കുമുള്ളത്. ജയസൂര്യ നായകനായി എത്തിയ വെള്ളം എന്ന ചിത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.

കോവിഡ് പ്രതിസന്ധിക്ക് ശേഷം തിയേറ്ററില്‍ എത്തിയ മലയാള ചിത്രമായിരുന്നു വെള്ളം. ചിത്രത്തില്‍ അമിത മദ്യപാനിയായ മുരളി എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിച്ചിരിക്കുന്നത്.

More in Malayalam

Trending

Recent

To Top