Connect with us

എല്ലായിടത്തിന്നും അവര്‍ നവ്യയെ മാത്രം വിലക്കിയിരുന്നു, പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടന്നില്ല; തുറന്ന് പറഞ്ഞ് എംജി ശ്രീകുമാര്‍

Malayalam

എല്ലായിടത്തിന്നും അവര്‍ നവ്യയെ മാത്രം വിലക്കിയിരുന്നു, പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടന്നില്ല; തുറന്ന് പറഞ്ഞ് എംജി ശ്രീകുമാര്‍

എല്ലായിടത്തിന്നും അവര്‍ നവ്യയെ മാത്രം വിലക്കിയിരുന്നു, പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടന്നില്ല; തുറന്ന് പറഞ്ഞ് എംജി ശ്രീകുമാര്‍

ഇന്നും മലയാളികളുടെ സ്വന്തം ബാലാമണിയാണ് നവ്യാ നായര്‍. പ്രേക്ഷകര്‍ക്ക് എന്നും പ്രിയപ്പെട്ട നടിമാരില്‍ ഒരാളായ നവ്യയോട് അവര്‍ക്ക് പര്‌ത്യേക ഒരു ഇഷ്ടം ഉണ്ട്. കലോത്സവ വേദികളില്‍ നിന്നും സിനിമയിലെത്തിയ താരം ഇഷ്ടം എന്ന ദിലീപ് ചിത്രത്തിലൂടെയാണ് അഭിനയം തുടങ്ങിയത്.

പിന്നീട് മോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളായി നവ്യയ്ക്ക് മാറാന്‍ അധികം കാലതാമസം ഒന്നും വേണ്ടി വന്നില്ല.  മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെല്ലാം നവ്യ അഭിനയിച്ചിരുന്നു. ഗ്ലാമറസ് റോളുകളേക്കാള്‍ അഭിനയ പ്രാധാന്യമുളള വേഷങ്ങളിലാണ് നടി കൂടുതല്‍ എത്തിയത്.


വിവാഹ ശേഷം സിനിമ വിട്ട താരം കഴിഞ്ഞ വര്‍ഷം തിരിച്ചെത്തിയിരുന്നു. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലൂടെയാണ് നടിയുടെ തിരിച്ചുവരവ്. കൂടാതെ ദൃശ്യം 2വിന്റെ കന്നഡ പതിപ്പിലും നായികയായി നവ്യ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം നവ്യാ നായര്‍ക്കൊപ്പമുളള ഒരനുഭവം ഗായകന്‍ എംജി ശ്രീകുമാര്‍ പങ്കുവെച്ചിരുന്നു. നവ്യക്കും കുടുംബത്തിനുമൊപ്പം വിദേശത്ത് ഒരു പ്രോഗ്രാമിന് പോയപ്പോള്‍ നടന്ന സംഭവമാണ് എംജി ശ്രീകുമാര്‍ പറഞ്ഞത്.

ഞാനും നവ്യയും ഒരേ നാട്ടുകാരാണ്, നവ്യയെ കുറിച്ച് പറയുമ്പോള്‍ ചില ചമ്മലിന്റയൊക്കെ കഥ വെളിപ്പെടുത്തേണ്ടതുണ്ട്. വിദേശത്ത് ഒരു പ്രോഗ്രാമിന് പോയപ്പോള്‍ ഞാനും നവ്യയും കുടുംബവുമൊക്കെയായി ഗാംബ്ലിങ് നടക്കുന്നിടത്ത് പോയി. പക്ഷേ നവ്യക്ക് മാത്രം അങ്ങോട്ടേക്ക് പ്രവേശനം ലഭിച്ചില്ല.

ഇരുപത് വയസായാല്‍ മാത്രമേ അങ്ങോട്ടേക്ക് പ്രവേശനമുളളു.
 പത്തൊന്‍പത് വയസേ ആയിട്ടുളളൂ. അവിടെ അഞ്ച് എന്‍ട്രി ഗേറ്റ് ഉണ്ടായിരുന്നു. അഞ്ചിലും നവ്യയെ തടഞ്ഞു. അതില്‍ എങ്ങനെയെങ്കിലും ഒന്ന് കയറാന്‍ വേണ്ടി നവ്യ പഠിച്ച പണി പതിനെട്ടും നോക്കി.

വലിയവരെ പോലെ സാരിയൊക്കെ ചുറ്റി വലിയ ഒരു കണ്ണടയൊക്കെ വെച്ച് വന്നിട്ടും നവ്യയുടെ പാസ്പോര്‍ട്ട് കാണിക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. ഒടുവില്‍ ഗാബ്ലിങ് സ്ഥലത്തേക്ക് കയറാമെന്ന മോഹം നവ്യക്ക് അവിടെ ഉപേക്ഷിക്കേണ്ടി വന്നു. എംജി ശ്രീകുമാര്‍ പറഞ്ഞു.

വിവാഹശേഷം അഭിനയത്തില്‍ നിന്നും അല്‍പ്പം ഇടവേള എടുത്ത നവ്യ ഇപ്പോള്‍ അഭിനയരംഗത്തേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ഒരുത്തീ എന്ന ചിത്രമാണ് ഏറ്റവും ഒടുവിലായി നവ്യ അഭിനയിച്ചത്. ആ മടങ്ങി വരവിന് സന്തോഷിന് ആണ് ആരാധകര്‍ നന്ദി പറയുന്നത്. 

സ്വന്തം കുടുംബത്തെപോലെയാണ് നവ്യ ചെന്ന് കയറിയ ഭര്‍ത്താവിന്റെ കുടുംബത്തെയും സ്‌നേഹിക്കുന്നതെന്ന് നവ്യ മുന്‍പ് പങ്കിട്ട ഒരു വീഡിയോയിലൂടെ വ്യക്തമായതാണ് . മുന്‍പ് ഒരു വീഡിയോയിലൂടെയാണ് ഭര്‍ത്താവിന്റെ കുടുംബത്തിലുള്ള ആളുകളെ ഓരോരുത്തരെ ആയി നവ്യ പ്രേക്ഷകര്‍ക്ക് പരിചയപെടുത്തിയത്.നവ്യ പറഞ്ഞിരുന്നു.


‘എന്റെ അമ്മായി അമ്മയെ നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാമല്ലോ. ഒരിക്കല്‍ ചാമ്പങ്ങ ശേഖരിക്കുന്ന രംഗം ഞാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിരുന്നു. അതില്‍ പിന്നെ അമ്മയ്ക്ക് വലിയ നാണമാണ്.

പൊന്നുമോളെ എന്റെ ഫോട്ടോ ഒന്നും ഇടരുതെന്നാണ് അമ്മ പറയുക എന്നും നവ്യ പറഞ്ഞിരുന്നു. കുടുംബത്തിന് മറ്റെന്തിനേക്കാളും പ്രാധാന്യം നല്‍കുന്ന നവ്യ സന്തോഷിന്റെ പെങ്ങളെയും പ്രേക്ഷകര്‍ക്കായി പരിചയപെടുത്തിയിരുന്നു.’ 

ലക്ഷ്മിക്ക് ഞാന്‍ ചേട്ടത്തി അമ്മ മാത്രം അല്ല, എനിക്കും അവള്‍ നാത്തൂന്‍ അല്ല. എന്റെ സ്വന്തം സുഹൃത്താണ്. എനിക്ക് ഇവള്‍ ചങ്ങനാശേരിയില്‍ ഇല്ലാതെ പോകുമ്പോള്‍ വല്ലാത്ത ബോറടിയാണ്. കല്യാണം കഴിഞ്ഞ നാളുമുതല്‍ ഇവളെ എന്നെ മോളെ എന്നുമാണ് വിളിക്കുക’, എന്നാണ് നവ്യ മുന്‍പ് പറഞ്ഞത്.

നവ്യയെ പോലെ തന്നെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സന്തോഷും.  തന്റെ ജീവനക്കാര്‍ക്ക് ഒപ്പമുള്ള നിമിഷങ്ങള്‍ സന്തോഷ് സോഷ്യല്‍ മീഡിയ വഴി പങ്കിടാറുണ്ട്. മുന്‍പും അവര്‍ക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പങ്കിട്ടിരുന്നു.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ‘എന്റെ റിയല്‍ ഹീറോസിന് ഒപ്പമുള്ള ഡിന്നര്‍’, എന്ന ക്യാപ്ഷന്‍ നല്‍കി സന്തോഷ് പുതിയ ചിത്രം പങ്കുവെച്ചത് വൈറലായിരുന്നു. അദ്ദേഹത്തിന്റെ എളിമയും ആ മനസ്സും കാണാതെ പോകരുത് എന്നാണ് ആരാധകര്‍ പറയുന്നത്.

More in Malayalam

Trending