Malayalam
ആ സിനിമ കണ്ടിട്ടില്ല ഞാന്‍ ‘അങ്കിള്‍ ബണ്‍’ ചെയ്തത്, കോപ്പിയടിയുടെ പേരില്‍ പഴികേട്ടു; തുറന്ന് പറഞ്ഞ് ഭദ്രന്‍
ആ സിനിമ കണ്ടിട്ടില്ല ഞാന്‍ ‘അങ്കിള്‍ ബണ്‍’ ചെയ്തത്, കോപ്പിയടിയുടെ പേരില്‍ പഴികേട്ടു; തുറന്ന് പറഞ്ഞ് ഭദ്രന്‍
നിരവധി ഹിറ്റ് ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച സംവിധായകനാണ് ഭദ്രന്‍. അദ്ദേഹത്തിന്റെ സംവിധാനത്തിലെ ‘അങ്കിള്‍ ബണ്‍’ എന്ന സിനിമയിലെ ചാര്‍ളി എന്ന കഥാപാത്രം മോഹന്‍ലാലിന്റെ കരിയറിലെ വളരെ വ്യത്യസ്തമായ ഒരു കഥാപാത്രമാണ്.
150 കിലോ ഭാരമുള്ള കുട്ടികളുടെ പ്രിയപ്പെട്ട ചാര്‍ളി അങ്കിള്‍ ആയി മോഹന്‍ലാല്‍ തന്റെ വേഷം തന്മയത്വത്തോടെ അഭിനയിച്ചെങ്കിലും ബോക്‌സ് ഓഫീസില്‍ ചിത്രം വിചാരിച്ച അത്ര വിജയം നേടിയില്ല.
അന്ന് ഒരു പ്രമുഖ ഇംഗ്ലീഷ് സിനിമയുടെ കോപ്പിയായിരുന്നു ‘അങ്കിള്‍ ബണ്‍’ എന്ന ചിത്രമെന്ന് പൊതുവേ ഒരു ആരോപണം നിലനിന്നിരുന്നു. ഇപ്പോഴിതാ കോപ്പിയടി ആരോപണത്തെ കുറിച്ച് തുറന്ന് പറയുകയാണ് ഭദ്രന്‍.
ഭദ്രന്റെ വാക്കുകള്‍
അങ്കിള്‍ ബണ്‍ ഒരു ഇംഗ്ലീഷ് സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു ചെയ്ത സിനിമയായിരുന്നു. അതിന്റെ കഥ എന്നോട് പറഞ്ഞത് സിനിമയുടെ നിര്‍മ്മാതാവായിരുന്നു. 150 കിലോ ഭാരമുള്ള ഒരു തടിയന്‍ ചാര്‍ളി അങ്കിളും, അയാള്‍ക്കൊപ്പം മൂന്നു പിള്ളേരും എന്ന് പറഞ്ഞപ്പോള്‍ തന്നെ എനിക്ക് ആ സിനിമ ചെയ്യാന്‍ ഭയങ്കര താത്പര്യം തോന്നി.
സത്യത്തില്‍ ഞാന്‍ ആ സിനിമയുടെ ഇംഗ്ലീഷ് വേര്‍ഷന്‍ ഇതുവരെയും കണ്ടിട്ടില്ല. എന്നിട്ടും സിനിമ ചെയ്ത് കഴിഞ്ഞ് എന്റെ പേരില്‍ ചില ആരോപണങ്ങള്‍ വന്നു. ഒരേ രീതിയിലുള്ള പ്രമേയം സിനിമയാക്കുമ്പോള്‍ ഒരേ രീതിയിലുള്ള ചിന്തയും സംഭവിച്ചേക്കാം. അങ്ങനെയാവും ആ സിനിമയുമായി സാദൃശ്യം വന്നത്. അല്ലാതെ ആ സിനിമ കണ്ടിട്ടില്ല ഞാന്‍ ‘അങ്കിള്‍ ബണ്‍’ ചെയ്തത്.