Malayalam
അമ്പിളി രണ്ടും കല്‍പ്പിച്ചു തന്നെ ആദിത്യനെതിരെ അടുത്ത നടപടിയുമായി അമ്പിളി, ആദിത്യന്റെ കുരുക്ക് മുറുകും
അമ്പിളി രണ്ടും കല്‍പ്പിച്ചു തന്നെ ആദിത്യനെതിരെ അടുത്ത നടപടിയുമായി അമ്പിളി, ആദിത്യന്റെ കുരുക്ക് മുറുകും
കുറച്ച് നാളായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയമായിരുന്നു ആദിത്യനും അമ്പിളിയും. കഴിഞ്ഞ ദിവസം രാത്രിയിലാണ് ആദിത്യനെ ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയില്‍ കണ്ടെത്തുന്നത്. ഇതിനു പിന്നാലെ ഇതെല്ലാം ആദിത്യന്റെ നാടകം ആണെന്നും ഇത്തരം അഭിനയങ്ങള്‍ താന്‍ മുമ്പും കണ്ടിട്ടുണ്ടെന്നും പറഞ്ഞ് അമ്പിളിയും രംഗത്തെത്തി.
തന്റെ ഇല്ലാതാക്കുമെന്ന് കത്തി കാട്ടി ഭീക്ഷണിപ്പടുത്തുകയും തന്നെ ഉപദ്രവിച്ചതിന്റെയും പേരില്‍ ആദിത്യനെതിരെ കേസ് കൊടുക്കുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും പറഞ്ഞതിനു പിന്നാലെയാണ് ആദിത്യനെ കൈഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തുന്നത്.
ഇപ്പോഴിതാ നടനും ആദിത്യന്‍ ജയനെതിരെ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് അമ്പിളി ദേവി. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് കാണിച്ചാണ് അമ്പിളി ദേവി പരാതി നല്‍കിയിരിക്കുന്നത്.
സൈബര്‍ സെല്ലിനും കരുനാഗപ്പള്ളി എസിപിക്കുമാണ് പരാതി നല്‍കിയത്. ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് തന്റെ സ്ത്രീത്വത്തെ അപമാനിക്കാനാണ് ആദിത്യന്‍ ശ്രമിക്കുന്നതെന്നും അമ്പിളിദേവി പരാതിയില്‍ പറയുന്നു. അമ്പിളി ദേവി നല്‍കിയ കേസില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പൊലീസ് ചുമത്താന്‍ സാധ്യത ഏറെയാണ്. ഉടന്‍ കേസെടുത്താല്‍ ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ ആദിത്യന്‍ അറസ്റ്റിലാകാനും സാധ്യതയുണ്ട്.
ആദിത്യന്റെ ആരോഗ്യ നില പൂര്‍ണ്ണ തൃപ്തികരമാണ്. ആദിത്യന്‍ ആരോഗ്യം വീണ്ടെടുത്തു കഴിഞ്ഞു എന്നാണ് ആശുപത്രിയില്‍ നിന്നും ലഭിക്കുന്ന വിവരം. ബ്ലേഡ് ഉപയോഗിച്ച് ഒന്നിലധികം തവണ ഞരമ്പ് മുറിക്കാന്‍ ശ്രമിച്ച നിലയിലായിരുന്നെന്നു പരിശോധനയില്‍ കണ്ടെത്തി.
എന്നാല്‍ ഞരമ്പില്‍ ആഴത്തിലുള്ള മുറിവുകളില്ല. 10 ഉറക്ക ഗുളികകള്‍ കഴിച്ചിട്ടുണ്ടെന്നും വ്യക്തമായി. ഉറക്ക ഗുളികകള്‍ കഴിച്ചതിനാലാണ് അബോധാവസ്ഥയില്‍ ആകാന്‍ കാരണം. ജനറല്‍ ആശുപത്രിയില്‍ വച്ചു തന്നെ ആദിത്യന് ബോധം തിരിച്ചു കിട്ടിയിരുന്നു. ഇവിടെ വെച്ചാണ് കൈയിലെ മുറിവ് തുന്നിക്കെട്ടിയത്.
തൃശൂരിലുള്ള ഒരു സ്ത്രീയുമായി ആദിത്യന് ബന്ധമുണ്ടെന്നായിരുന്നു അമ്പിളിയുടെ ആരോപണം. ‘ഞാനെന്റെ മകനെ ഗര്‍ഭിണി ആയിരിക്കുന്ന കാലയളവു തൊട്ട് ഇദ്ദേഹം വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ സ്ത്രീയുമായി റിലേഷനിലാണ്. 13 വയസുള്ള ഒരു മകന്റെ അമ്മ കൂടിയാണ് ആ സ്ത്രീ. എന്റെ ഡെലിവറി കഴിഞ്ഞ സമയത്തൊക്കെ ആദിത്യന്‍ എന്റെ അടുത്തേക്ക് വരുന്നത് കുറവായിരുന്നു. എപ്പോഴും തൃശൂരായിരുന്നു.
അവിടെ ബിസിനസാണ് എന്നാണ് ചോദിക്കുമ്പോള്‍ പറഞ്ഞിരുന്നത്. അതെല്ലാം ഞാന്‍ വിശ്വസിച്ചു. കഴിഞ്ഞ മാര്‍ച്ചിലാണ് ഞാനിതു അറിയുന്നത്. അതു വെറുമൊരു സൗഹൃദം അല്ല. ഒരാളില്‍ നിന്ന് ഗര്‍ഭം ധരിക്കേണ്ടി വരുമ്പോള്‍ ആ ബന്ധത്തെ വെറും സൗഹൃദമെന്നു വിളിക്കാന്‍ പറ്റില്ലല്ലോ! ഇതൊക്കെ പറയേണ്ടി വന്നതില്‍ വലിയ വിഷമം ഉണ്ട്. ഭാര്യ ഗര്‍ഭിണി ആയിരിക്കുന്ന സമയമോ അല്ലെങ്കില്‍ പ്രസവിച്ചു കിടക്കുന്ന സമയമോ നോക്കി ഇങ്ങനെ ചെയ്യുന്നത് എന്തൊരു കഷ്ടമാണ്?’എന്നുമാണ് അമ്പിളി ദേവി പറഞ്ഞത്.
ഇതിനു പിന്നാലെ അമ്പിളിയിക്ക് ഒരേസമയം പലപുരുഷന്മാരും ആയി ബന്ധമുണ്ടെന്നും തന്നെ ചതിച്ചുവെന്നും പറഞ്ഞ് ആദിത്യനും രംഗത്തെത്തിയിരുന്നു. തന്നെ കത്തി കാട്ടി കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തിയെന്നും വീട്ടില്‍ അക്രമം ഉണ്ടാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ഉണ്ടെന്നും അമ്പിളി പറഞ്ഞതിനു പിന്നാലെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഇതു ചൂണ്ടിക്കാട്ടി കേസ് നല്‍കുമെന്നും പറഞ്ഞതിനു പിന്നാലെയാണ് രാത്രി ആദിത്യനെ ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയില്‍ കണ്ടെത്തുന്നത്.
2019 നവംബര്‍ 25നായിരുന്നു ഇരുവരുടെയും വിവാഹം. ഇക്കഴിഞ്ഞ നവംബര്‍ 20നാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കുന്നത്. അമ്പിളി ദേവിക്ക് ആദ്യ വിവാഹത്തിലും ഒരു മകന്‍ ഉണ്ട്. മിനിസ്‌ക്രീനില്‍ ബാലതാരമായി ആയിരുന്നു അമ്പിളിയുടെ തുടക്കം.
ദൂരദര്‍ശനിലെ ഹിറ്റ് പരമ്പരകളായിരുന്ന താഴ്വാര പക്ഷികള്‍, അക്ഷയപാത്രം തുടങ്ങിയ സീരിയലുകളില്‍ ആയിരുന്നു അമ്പിളി ബാലതാരമായി എത്തിയത്. തുടര്‍ന്ന് നിരവധി ജനപ്രിയ ചാനലുകളില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത് പ്രേക്ഷകരുടെ പ്രീതി സമ്പാദിക്കുവാന്‍ താരത്തിനായി.
മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും എന്ന ചിത്രത്തിലൂടെയാണ് അമ്പിളി ദേവി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. വിനയന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജായിരുന്നു അമ്പിളിയുടെ സഹോദരനായി അഭിനയിച്ചത്.ഒന്നാം വിവാഹ വാര്‍ഷികത്തിന് മുന്‍പാണ് അമ്പിളിയുടേയും ആദിത്യന്റെയും ജീവിതത്തിലേക്ക് മകന്‍ എത്തിയത്. അര്‍ജുന്‍ എന്നാണ് കുഞ്ഞിന് ഇരുവരും പേരിട്ടത്. നടന്‍ ജയന്റെ അനുജന്റെ മകന്‍ ആണ് ആദിത്യന്‍.