Connect with us

ഏകദേശം മൂന്ന് മണിക്കൂറുകള്‍ എടുത്തു; എന്റെ നിലവിളി കേട്ട് മാളിലുള്ളവരൊക്കെ ഓടിയെത്തി

Malayalam

ഏകദേശം മൂന്ന് മണിക്കൂറുകള്‍ എടുത്തു; എന്റെ നിലവിളി കേട്ട് മാളിലുള്ളവരൊക്കെ ഓടിയെത്തി

ഏകദേശം മൂന്ന് മണിക്കൂറുകള്‍ എടുത്തു; എന്റെ നിലവിളി കേട്ട് മാളിലുള്ളവരൊക്കെ ഓടിയെത്തി

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ താരങ്ങളില്‍ ഒരാളാണ് സ്വാതി നിത്യനന്ദ്. വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയാകാന്‍ താരത്തിനായി. താരം ഇപ്പോള്‍ നാമം ജപിക്കുന്ന വീട് എന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്. കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര സംഭവ ബഹുലമായ മുഹൂര്‍ത്തങ്ങളിലൂടെ കടന്നു പോവുകയാണ്. അതേസമയം ചരിത്ര നിമിഷങ്ങള്‍ക്കായിരിക്കും വരും ദിവസങ്ങളില്‍ നാം ജപിക്കാത്ത വീട് സാക്ഷ്യം വഹിക്കുക എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

മഴവില്‍ മനോരമയുടെ ഫെയ്സ്ബുക്ക് പേജാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്. പങ്കുവച്ച കുറിപ്പ് പ്രകാരം ആരതിയുടെ ജീവിതം മാറ്റി മറിക്കുന്നൊരു ദുരന്തമാണ് വരാനിരിക്കുന്നത്. പരമ്പരയുടെ ചിത്രീകരണത്തിനായി നായിക സ്വാതി നിത്യാനന്ദിന് കടന്നു പോകേണ്ടി വന്നത് വളരെ കഠിനമായ മേക്കപ്പായിരുന്നു. അതേക്കുറിച്ചുള്ള സ്വാതിയുടെ വാക്കുകളും ശ്രദ്ധ നേടുകയാണ്.

അതെ സത്യമാണ് ആരതിയെ ചെറുതല്ലാത്ത ഒരു ദുരന്തം കാത്തിരിക്കുന്നു. കൂടുതല്‍ വ്യക്തമായി പറയാന്‍ നിര്‍വ്വാഹമില്ല. അഭിനേതാവ് എന്ന നിലയില്‍ ഏറെ ചലഞ്ചിങ്ങായ ഒരു ഷെഡ്യൂളാണ് കഴിഞ്ഞത്. ഏറെ മുന്നൊരുക്കത്തോടെ നടന്ന ഷെഡ്യൂളാണ്. പ്രോസ്തറ്റിക് മേക്കപ്പ് ഉപയോഗിച്ചു. മലയാള സീരിയലില്‍ ആദ്യമായിട്ടാണെന്ന് തോന്നുന്നു. മേക്കപ്പ് വളരെ ശ്രമകരമായിരുന്നുവെന്ന് സ്വാതി പറയുന്നു.

”മേക്കപ്പിന് മൂന്ന് മണിക്കൂറോളം എടുക്കും. മേക്കപ്പ് മാറ്റാന്‍ ഏകദേശം ഒരു മണിക്കൂറോളം എടുക്കും. മേക്കപ്പ് ചെയ്താല്‍ മൂന്ന് മണിക്കൂറോളം കഴിയുമ്പൊ അത് ഇളകി തുടങ്ങും. പിന്നെ അത് ശരിയാക്കുന്നത് നല്ല അധ്വാനമാണ്. ആരതി അഭിമുഖീകരിക്കുന്ന ദുരന്തത്തിന് ശേഷം ആ ക്യാരക്ടറിന്റെ മൂന്ന് സ്റ്റേജുകള്‍ കാണിക്കുന്നുണ്ട്. അതിനായി മുഖത്തിന്റെ മോള്‍ഡെടുക്കുകയും ചെയ്തിരുന്നു. ഒരു ദിവസം തന്നെ ആരതിയുടെ രണ്ട് സ്റ്റേജുകള്‍ പെര്‍ഫോം ചെയ്യേണ്ടി വന്നിട്ടുണ്ട്. ശരിക്കും ചലഞ്ചിംഗായിരുന്നു. ഫുള്‍ ക്രൂ സപ്പോര്‍ട്ടീവായി നിന്നു”. സ്വാതി പറയുന്നു

”കഥയിലെ ആ ഇന്‍സിഡന്റ് സെന്‍ട്രല്‍ മാളില്‍ വെച്ചാണ് ഷൂട്ട് ചെയ്തത്. പെര്‍ഫോം ചെയ്തപ്പോഴുള്ള എന്റെ നിലവിളി കേട്ട് മാളിലുള്ള ആളുകളൊക്കെ ഷൂട്ടാണെന്ന് അറിയാതെ ഓടിക്കൂടി. കൂടുതല്‍ പറഞ്ഞാല്‍ പ്രേക്ഷകര്‍ക്ക് കാഴ്ചയിലെ കൗതുകം നഷ്ടമാവും. ഒന്നേ പറയാനുള്ളു വരുന്ന എപ്പിസോഡുകള്‍ മുടങ്ങാതെ കാണുക അഭിപ്രായം അറിയിക്കുക”. എന്നും സ്വാതി പറയുന്നു.

നിരവധി സീരിയലുകളിലൂടെ ശ്രദ്ധ നേടുകയും മലയാളികളുടെ പ്രിയങ്കരിയായി മാറുകയും ചെയ്ത ന ടിയാണ് സ്വാതി നിത്യാനന്ദ്. തിരുവനന്തപുരത്തുകാരിയായ സ്വാതിയെ താരമാക്കി മാറ്റിയത് ഭ്രമണം എന്ന പരമ്പരയായിരുന്നു. ഇപ്പോള്‍ നാമം ജപിക്കാത്ത വീട് എന്ന പരമ്പരയിലെ ആരതിയായി മിന്നും പ്രകടനമാണ് സ്വാതി കാഴ്ചവെക്കുന്നത്. ചെമ്പട്ടായിരുന്നു ആദ്യം അഭിനയിച്ച പരമ്പര. കഴിഞ്ഞ വര്‍ഷമായിരുന്നു സ്വാതിയുടെ വിവാഹം നടന്നത്. താരത്തിന്റെ വിവാഹവും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഏഷ്യാനെറ്റിലെ ന്യൂ ഫേസ് ഹണ്ടിലൂടെയാണ് സ്വാതി ചെമ്പട്ടിലെത്തുന്നത്.

അതേസമയം, വിവാഹശേഷവും അഭിനയത്തില്‍ സജീവമായി തുടരുകയാണ് താരം. ഭ്രമണത്തിന്റേത് ഉള്‍പ്പെടെ ക്യമറ ചലിപ്പിച്ച അറിയപ്പെടുന്ന ക്യാമറമാനായ പ്രതീഷ് നെന്മാറായുമായുണ്ടായ സൗഹൃദമാണ് പ്രണയത്തിലേക്ക് എത്തിയത്. ആ പ്രണയം കഴിഞ്ഞ വര്‍ഷമാണ് വിവാഹത്തിലേക്ക് കടന്നത്. ലോക് ഡൌണ്‍ നിയമങ്ങള്‍ പാലിച്ചു നടന്ന വിവാഹചിത്രങ്ങള്‍ വൈറല്‍ ആയിരുന്നു.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് താരം പങ്കുവെച്ച ചിത്രം ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഞങ്ങളുടെ തിരക്കകള്‍ കാരണം ഒരുമിച്ച് ചെലവഴിക്കാന്‍ വേണ്ടത്ര സമയം ഞങ്ങള്‍ക്ക് ലഭിക്കുന്നില്ല, പക്ഷേ എങ്ങനെയെങ്കിലും ഒക്കെ ഞാന്‍ ഈ തിരക്കേറിയ ദിവസങ്ങള്‍ കൈകാര്യം ചെയ്യുന്നു. ശരിക്കും, ശരിക്കും മിസ് ചെയ്യുന്നു ഉടന്‍ മടങ്ങിവരിക. എന്ന ക്യാപ്ഷ്യനോടെയാണ് ഭര്‍ത്താവിന് ഒപ്പമുള്ള ചിത്രം സ്വാതി പങ്ക് വച്ചിരുന്നത്.

More in Malayalam

Trending

Recent

To Top