Connect with us

കോവിഡ്; രജിഷ വിജയന്റെ ഖോ ഖോയുടെ തിയേറ്റര്‍ പ്രദര്‍ശനം നിര്‍ത്തിവെച്ചു

Malayalam

കോവിഡ്; രജിഷ വിജയന്റെ ഖോ ഖോയുടെ തിയേറ്റര്‍ പ്രദര്‍ശനം നിര്‍ത്തിവെച്ചു

കോവിഡ്; രജിഷ വിജയന്റെ ഖോ ഖോയുടെ തിയേറ്റര്‍ പ്രദര്‍ശനം നിര്‍ത്തിവെച്ചു

കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് രജിഷ വിജയന്‍ കേന്ദ്ര കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം ഖോ ഖോയുടെ തിയേറ്റര്‍ പ്രദര്‍ശനം നിര്‍ത്തിവെച്ചു. വിഷുവിന് റിലീസ് ചെയ്തതാണ് ചിത്രം.

നിലവിലെ സാഹചര്യത്തില്‍ സിനിമ ഓടിടി, ടിവി തുടങ്ങിയ മാധ്യമങ്ങള്‍ വഴി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. രാഹുല്‍ റിജി നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളും അണിയറപ്രവര്‍ത്തകര്‍ നിര്‍ത്തിവെച്ചിരുന്നു. അതിനു പിന്നാലെയാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നതും നിര്‍ത്തിവെച്ചിരിക്കുന്നത്.

കോവിഡ് രണ്ടാം തരംഗം ജാഗ്രതയുടെ ഭാഗമായി 7 മണിക്ക് തിയേറ്ററുകള്‍ അടയ്ക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ അനുകൂലിക്കുന്നതായി തിയേറ്റര്‍ ഉടമകള്‍ അറിയിച്ചു.

സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച സമയക്രമീകരണത്തോടെ തുറക്കണോയെന്ന് അതാത് തിയേറ്റര്‍ ഉടമകള്‍ക്ക് തീരുമാനിക്കാം. പുതിയ ക്രമീകരണങ്ങളോടെ തുറക്കുന്നവര്‍ക്ക് അങ്ങനെയാകാം. അല്ലാത്തവര്‍ക്ക് അടച്ചിടാമെന്നും ഉടമകളുടെ യോഗത്തില്‍ തീരുമാനിച്ചിരിക്കുന്നത്.

More in Malayalam

Trending

Recent

To Top