Connect with us

ആരോടും മിണ്ടാത്ത സ്വഭാവക്കാരി, ഒടുവില്‍ അത് മാറ്റിയതിങ്ങനെ!, മലയാളികളുടെ സ്വന്തം ‘ക്ലാര’യുടെ വിശേഷങ്ങള്‍

Malayalam

ആരോടും മിണ്ടാത്ത സ്വഭാവക്കാരി, ഒടുവില്‍ അത് മാറ്റിയതിങ്ങനെ!, മലയാളികളുടെ സ്വന്തം ‘ക്ലാര’യുടെ വിശേഷങ്ങള്‍

ആരോടും മിണ്ടാത്ത സ്വഭാവക്കാരി, ഒടുവില്‍ അത് മാറ്റിയതിങ്ങനെ!, മലയാളികളുടെ സ്വന്തം ‘ക്ലാര’യുടെ വിശേഷങ്ങള്‍

ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞ് നിന്നിരുന്ന താരമാണ് സുമലത. സുമലതയുടെ പഴയകാല ചിത്രങ്ങള്‍ക്കിന്നും ഏഴഴക് ആണ്. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുട പ്രിയങ്കരിയായ നടിയായി മാറാന്‍ താരത്തിന് അധികം കാലതാമസം ഒന്നും വേണ്ടി വന്നില്ല.

മാത്രമല്ല, മോഹന്‍ലാല്‍ നായകനായി എത്തിയ തൂവാനതുമ്പികളിലെ ക്ലാര എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ സ്വന്തം ക്ലാരയായി മാറുകയായിരുന്നു സുമലത. ആ കഥാപാത്രം ഇന്നത്തെ തലമുറയ്ക്കും സുപരിചിതമാണ്.

1963 ഓഗസ്റ്റില്‍ ചെന്നൈയിലാണ് താരം ജനിച്ചത്. സുമലത തന്റെ പതിനഞ്ചാം വയസില്‍ ആന്ധ്രാപ്രദേശിലെ സൗന്ദര്യ മത്സരത്തില്‍ വിജയിച്ചതിനു ശേഷമാണ് ചലച്ചിത്രലോകത്തേക്ക് കടക്കുന്നത്.

മാത്രമല്ല, ആറ് ഭാഷകള്‍ സംസാരിയ്ക്കാനറിയാവുന്നയാളാണ് സുമലത. 1979-ല്‍ തന്റെ പതിനാറാമത്തെവയസ്സില്‍ ‘തിസൈ മാരിയ പറവൈകള്‍’ എന്ന തമിഴ്ചിത്രത്തിലാണ് സുമലത ആദ്യമായി അഭിനയിക്കുന്നത്.

കന്നഡ സൂപ്പര്‍താരം രാജ്കുമാര്‍ നായകനായ ‘രവിചന്ദ്ര’ എന്ന സിനിമയായിരുന്നു സുമലതയുടെ കന്നഡയിലെ ആദ്യചിത്രം. ‘സമാജനകി സാവല്‍’ എന്ന സിനിമയിലൂടെ തെലുങ്കുസിനിമയിലും തുടക്കംകുറിച്ചു.

1980-ല്‍ ജയന്‍ നായകനായ ‘മൂര്‍ഖന്‍’ എന്ന സിനിമയില്‍ നായികയായി അഭിനയിച്ചുകൊണ്ടാണ് സുമലത മലയാള സിനിമയിലേയ്ക്ക് പ്രവേശിക്കുന്നത്. മലയാളം, തമിഴ്, കന്നഡ, തെലുഗു, ഹിന്ദി എന്നീ ഭാഷകളില്‍ എണ്‍പതുകളില്‍ സജീവമായി സുമലത അഭിനയിച്ചിരുന്ന സുമലത, മലയാളത്തില്‍ ഏറ്റവും കൂടുതല്‍ അഭിനയിച്ചിട്ടുള്ളത് ജോഷി സംവിധാനം ചെയ്ത ചിത്രങ്ങളിലാണ്.

സിനിമയിലെ തന്റെ തുടക്കക്കാലത്തുതന്നെ മലയാളം, തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി ഭാഷകളിലെ സിനിമകളില്‍ സുമലത അഭിനയിച്ചിരുന്നു.

രജനീകാന്തിനെ സൂപ്പര്‍താര പദവിയിലേയ്ക്ക് ഉയര്‍ത്തിയ 1980-ല്‍ റിലീസ് ചെയ്ത ‘മുരട്ടുകാളൈ’ എന്ന സിനിമയിലും, 1981-ല്‍ റിലീസായ മലയാളസിനിമയിലെ ഐതിഹാസിക നടന്‍ ജയന്റെ അവസാനചിത്രമായ കോളിളക്കത്തിലും സുമലതയായിരുന്നു നായിക.

തൂവാനത്തുമ്പികള്‍, ന്യൂ ഡല്‍ഹി, താഴ്വാരം, ഇസബെല്ല, ഈ തണുത്ത വെളുപ്പാന്‍ കാലത്ത് തുടങ്ങിയ മലയാളചിത്രങ്ങളിലെ താരത്തിന്റെ അഭിനയം എടുത്തു പറയേണ്ടതാണ്.

1991-ലാണ് പ്രശസ്ത കന്നഡ ചലച്ചിത്രനടന്‍ ആംബരീഷിനെ സുമലത വിവാഹം കഴിക്കുന്നത്. അഹൂതി എന്ന സിനിമയുടെ സെറ്റിലാണ് തങ്ങള്‍ ആദ്യം കണ്ടുമുട്ടിയതെന്ന് ദമ്പതികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

സെറ്റുകളില്‍ എല്ലാവരോടും സംസാരിക്കുന്ന ഒരാളും വളരെ സ്മാര്‍ട്ട് ആയ ഒരാളുമാണ് അംബരീഷ് എന്ന് സുമലത പലപ്പോഴും പറഞ്ഞിട്ടുണ്ട്. സുമലത ആരോടും അധികം സംസാരിക്കാത്ത പ്രകൃതമായിരുന്നു. ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളില്‍ സ്വയം പങ്കുചേര്‍ന്ന് സെറ്റിലെ മറ്റ് സഹതാരങ്ങളുമായി ഇടപഴകാന്‍ അംബരീഷ് നിരന്തരം താരത്തെ ഉപദേശിച്ചിരുന്നു. അക്കാരണത്താലാണ് സുമലത എല്ലാവരോടും സംസാരിച്ചു തുടങ്ങിയത്.

അംബരീഷിന്റെ ധൈര്യവും ആത്മാര്‍ത്ഥതയും വളരെ ശാന്തതയും എളിമയുമുള്ള വ്യക്തിത്വമാണ് സുമലതയെ ആകര്‍ഷിച്ചത് എന്ന് താരം മുമ്പ് അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിരുന്നു. ഇവര്‍ക്ക് ഒരു മകന്‍ ഉണ്ട് അഭിഷേക്.

സുമലതയുടെയും അംബരീഷിന്റെയും 27-ാം വിവാഹവാര്‍ഷികത്തിന് തലേദിവസമാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹം മരണപ്പെടുന്നത്. അന്ന് അംബരീഷിനെ അഭിസംബോധന ചെയ്ത ഒരു വൈകാരിക കത്ത് സുമലത പങ്കിട്ടതിന് വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു.

കുറച്ച് നാളുകള്‍ക്ക് മുമ്പ് മകന്‍ അഭിഷേകിനൊപ്പമുള്ള താരത്തിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. നിരവധി പേരാണ് ചിത്രം ഏറ്റെടുത്തത്. സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു ചിത്രം. 2020 ജൂലൈ 6 ന് സുമലതയ്ക്ക് കോവിഡ് പോസിറ്റീവ് ആയെന്ന് വാര്‍ത്തകളുണ്ടായിരുന്നു. തുടര്‍ന്ന് താരം ഹോം ക്വാറന്റൈനില്‍ പ്രവേശിച്ചതായും മറ്റ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ലെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

More in Malayalam

Trending

Recent

To Top