Connect with us

ഏറെ പ്രതീക്ഷ ഉണ്ടായിരുന്നു, മേയര്‍ ആര്യയെ ഇനി അങ്ങനെ കാണാന്‍ കഴിയില്ല ;ആര്യയ്ക്ക് എതിരെ ജസ്ല മാടശ്ശേരി

Malayalam

ഏറെ പ്രതീക്ഷ ഉണ്ടായിരുന്നു, മേയര്‍ ആര്യയെ ഇനി അങ്ങനെ കാണാന്‍ കഴിയില്ല ;ആര്യയ്ക്ക് എതിരെ ജസ്ല മാടശ്ശേരി

ഏറെ പ്രതീക്ഷ ഉണ്ടായിരുന്നു, മേയര്‍ ആര്യയെ ഇനി അങ്ങനെ കാണാന്‍ കഴിയില്ല ;ആര്യയ്ക്ക് എതിരെ ജസ്ല മാടശ്ശേരി

ജസ്ല മാടശ്ശേരിയെ ആര്‍ക്കും പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. തന്റെ അഭിപ്രായങ്ങള്‍ കൊണ്ടും എഴുത്തു കൊണ്ടും പ്രേക്ഷകര്‍ക്ക് സുപരിചിതമായ ജസ്ലയ്ക്ക് വിമര്‍ശകരും ഏറെയാണ്. തന്റെ തുറന്നു പറച്ചിലുകളും അഭിപ്രായങ്ങളും വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചാലും തന്റെ അഭിപ്രായം തുറന്നു പറയാന്‍ ജസ്ല മടികാണിക്കാറില്ല. ബിഗ് ബോസ് താരമായും സോഷ്യല്‍ ആക്ടിവിസ്റ്റുമായ ജസ്ല സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ്. മിക്ക വിശേഷങ്ങളിലും സാഹിത്യപരമായ തന്റെ കഴിവുകള്‍ പ്രകടിപ്പിച്ചു കൊണ്ടാണ് ജസ്‌ല സോഷ്യല്‍ മീഡിയയില്‍ കുറിപ്പുകള്‍ പങ്ക് വയ്ക്കുക. ഇപ്പോള്‍ യുവ മേയര്‍ ആര്യ രാജേന്ദ്രന്റെ ഒരു പ്രസ്താവനക്ക് എതിരെയാണ് ജസ്‌ലയുടെ വാക്കുകള്‍.

രമ്യ റിത്തു എന്ന സഹോദരിയുടെ പോസ്റ്റ് കണ്ടാണ് ഞാന്‍ കൊട്ടിഘോഷിക്കപ്പെട്ട നിയുക്ത മേയര്‍ സഖാവ് ആര്യ രാജേന്ദ്രന്റെ 24 ന്യൂസിലെ അഭിമുഖം കാണുന്നത്..ഉള്ളത് പറയാലോ..അഭിമാനം തോന്നിയിരുന്നെങ്കിലും 21 കാരിയില്‍ ആശങ്ക ഉണ്ടായിരുന്നു…എന്റെ ആശങ്ക ശരിവെക്കുന്ന തരത്തിലായിരുന്നു ഇന്റര്‍വ്യൂയുടെ അവസാനത്തില്‍ അരുണിന്റെ ചോദ്യത്തിനുള്ള മറുപടി വന്നത്.. പക്വതയുടെ അളവുകോലാവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല..എന്നാലും നിലപാടുകളിലെ അറിവില്ലായ്മ ആശങ്ക വര്‍ദ്ധിപ്പിച്ചു…സ്ത്രീ ശാക്തീകരണത്തിന്റെ മുദ്ര ആയി ആര്യ രാജേന്ദ്രനെ കാണാന്‍ ഇനിയെനിക്ക് പ്രയാസമുണ്ട്.. അവരോടുള്ള പ്രതീക്ഷ നഷ്ടപ്പെടുന്ന പോലെ.. നിങ്ങളില്‍ പലരും ക്രൂശിക്കും എന്ന ബോധ്യം വെച്ച് കൊണ്ട് തന്നെയാണ് ഈ എഴുത്ത്..

ഒരു യുവതലമുറയിലെ മിടുക്കി മേയര്‍ സ്ഥാനത്ത് വരുമ്പോള്‍ എനിക്കേറെ പ്രതീക്ഷയുണ്ടായിരുന്നു..ചിന്തിക്കുന്ന..സ്വതന്ത്ര്യമായ തന്റേടമുള്ള നിലപാടെുക്കുന്ന ..സ്ത്രീകളുടെ മനസ്സറിയുന്ന..അക്രമണങ്ങള്‍ക്കു നേരെ കഠാരയെറിയുന്ന ഒരു പെണ്‍കരുത്താവുമെന്ന്.. പക്ഷേ…എനിക്ക് ആ പ്രതീക്ഷ നഷ്ടപ്പെട്ടു. പലപെണ്‍കുട്ടികളും കടന്ന് പോയ മാനസിക ശാരീരിക സംഘര്‍ഷത്തെയാണ് ആ കുട്ടി നിഷ്‌കരുണം തള്ളിക്കളഞ്ഞത്..പല കുട്ടികളും അനുഭവിച്ച ശാരീരികവും മാനസീകവുമായ ട്രോമ. ഞാനടക്കം കടന്നുപോയ മുള്ളിന്റെ വഴികള്‍..ദിവസങ്ങളോളം എന്റെ ഉള്ള് തകര്‍ത്ത് അവശയാക്കി കിടത്തിയ ദിനങ്ങള്‍… ആ കുട്ടിക്ക് ചിലപ്പോ അങ്ങനൊരനുഭവം ഉണ്ടായിട്ടില്ലെന്ന് കരുതി ആര്‍ക്കും അങ്ങനെ അനുഭവിക്കേണ്ടി വന്നിട്ടില്ല എന്ന് പറഞ്ഞവസാനിപ്പിക്കുന്ന പക്വതയില്ലായ്മ. ചിന്തിക്കാത്ത അനുഭവങ്ങള്‍ ഉള്‍ക്കൊള്ളാനാവാത്ത 21 കാരിയുടെ വരും ദിനങ്ങള്‍ കണ്ടറിയണം. 24 ന്യൂസ് ലെ ഒരു ചര്‍ച്ചയില്‍ താന്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയിലെ തന്നെ ഉള്ള സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെയും സ്ത്രീവിരുദ്ധതകളേയും എങ്ങനെ നോക്കിക്കാണുന്നു എന്ന് അരുണ്‍ കുമാര്‍ ചോദിക്കുമ്പോള്‍ മേയര്‍ സഖാവ് ആര്യ രാജേന്ദ്രന്‍ പറയുന്ന മറുപടി, ‘എന്റെ പാര്‍ട്ടിയെക്കുറിച്ച് എനിക്കങ്ങനെയൊരു അഭിപ്രായമില്ല അതുകൊണ്ട് തന്നെ അതിനെക്കുറിച്ചു താന്‍ ആലോചിക്കുന്നുമില്ല എന്നാണ്..”എത്ര രസകരമായി ചിരിച്ചാണ് അവരത് പറഞ്ഞവസാനിപ്പിക്കുന്നത്..

മേയര്‍ കുഞ്ഞേ. കുഞ്ഞിനനുഭവമില്ലെന്ന് കരുതി..അങ്ങനൊരനുഭവം ആര്‍ക്കുമുണ്ടായിട്ടില്ലെന്നും ഉണ്ടാവില്ലെന്നും പറഞ്ഞ് തള്ളരുത്..നിസ്സാരവത്കരിക്കരുത്..അക്രമങ്ങള്‍..അക്രമങ്ങള്‍ തന്നെയാണ്..അതനുഭവിച്ചവര്‍ക്ക് മാത്രമെ അതിന്റെ വേദനയറിയൂ കുഞ്ഞെ.. പക്വതയുള്ള ..ശക്തിയുള്ള ആര്‍ജ്ജവമുള്ള നിലപാടുകള്‍ വരട്ടെ..ജീവിതം തുടങ്ങുന്നേയുള്ളു..അനുഭവങ്ങളും. നോവിലൂടെ കടന്ന് പോകുന്ന പെണ്‍ കുഞ്ഞുങ്ങളെ ചേര്‍ത്ത് പിടിക്കാനും അവരുടെ വഴികളിലെ മുള്ളെടുത്തിടാനും കഴിയട്ടെ..പീഡനവും അക്രമവും നല്‍കുന്ന ട്രോമ മരണത്തെക്കാള്‍ ഭീകരമാണ്.. തെറ്റ് ചെയ്തതും ചെയ്യുന്നതും ചെയ്യാന്‍ പോകുന്നതും സ്വന്തം പാര്‍ട്ടിക്കാരനെന്നല്ല അപ്പനാണേല്‍ പോലും കരണമടിച്ച് നിലപാടെടുക്കാന്‍ കഴിയട്ടെ..ലാല്‍ സലാം..വിമര്‍ശിക്കാം..എന്റെ അഭിപ്രായം മാത്രമാണ്..21 വയസ്സെന്നത് കാര്യ നിര്‍വ്വഹണത്തിനുള്ള പ്രാപ്തി കൂടിയാവട്ടെ..അധികാരം നല്ലരീതിയില്‍ വിനിയോഗിക്കാനാവട്ടെ..എന്നും ജസ്ല എഴുതി നിര്‍ത്തി.

2017 ഐഎഫ്എഫ്‌കെ വേദിയില്‍ ഫ്രീ തിങ്കേഴ്‌സ് ഫോറം സംഘടിപ്പിച്ച ഒരു ഫ്‌ലാഷ് മോബിന് നേതൃത്വം നല്‍കിയതിലൂടെയാണ് ജസ്ല ആദ്യമായി സോഷ്യല്‍ മീഡിയാ ചര്‍ച്ചകളില്‍ എത്തുന്നത്. എയ്ഡ്‌സ് ദിനാചരണവുമായി ബന്ധപ്പെട്ട് അതിനുമുന്‍പ് മലപ്പുറത്ത് ഫഌഷ് മോബ് നടത്തിയ മൂന്ന് പെണ്‍കുട്ടികള്‍ വ്യാപകമായ സൈബര്‍ ആക്രമണം നേരിട്ടിരുന്നു. അവരുടെ ഇസ്ലാം മത പശ്ചാത്തലമാണ് സൈബര്‍ അക്രമികള്‍ അന്ന് പ്രശ്‌നവല്‍ക്കരിച്ചത്. ഇതിനെതിരെയായിരുന്നു ഐഎഫ്എഫ്‌കെ വേദിയില്‍ ജസ്ലയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധം. ആ സമയത്ത് കെഎസ്‌യു മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് കൂടിയായിരുന്നു ജസ്ല. എന്നാല്‍ ജസ്ല നടത്തിയ ഫഌഷ് മോബും സമാനരീതിയില്‍ സൈബര്‍ ആക്രമണം നേരിട്ടു. മതജീവിതം വിട്ട് മതരഹിത ജീവിതത്തിലേയ്ക്ക് എത്തിയ തന്റെ അനുഭവം പറഞ്ഞതും മതത്തിലെയും സമൂഹത്തിലെയും പുരുഷാധിപത്യത്തെ എതിര്‍ത്തു സംസാരിച്ചതും ജസ്ലയെ കൂടുതല്‍ പേര്‍ അറിയാന്‍ കാരണമായി.

More in Malayalam

Trending

Recent

To Top