Connect with us

ഡബിള്‍ മീനിങ്ങ് പറയുന്നത് കൊണ്ട് കുടുംബ പ്രേക്ഷകര്‍ തന്നില്‍ നിന്ന് അകലും എന്ന ചിന്ത ഇല്ലായിരുന്നു; തുറന്ന് പറഞ്ഞ് ഹണി റോസ്

Malayalam

വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് ഹണി റോസ്. ഇപ്പോഴിതാ താന്‍ ചെയ്തതില്‍ ഏറ്റവും ഹിറ്റായ ഒരു സിനിമയിലെ ഡബിള്‍ മീനിങ്ങ് വിഷയങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം.

വി.കെ പ്രകാശ് സംവിധാനം ചെയ്ത ‘ട്രിവാന്‍ഡ്രം ലോഡ്ജ്’ എന്ന സിനിമയിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് ചിന്തിച്ചു ഒരിക്കലൂം ആശങ്കപ്പെട്ടിട്ടില്ലെന്നും ഡബിള്‍ മീനിങ്ങ് പറയുന്നത് കൊണ്ട് കുടുംബ പ്രേക്ഷകര്‍ തന്നില്‍ നിന്ന് അകലും എന്ന ചിന്ത ഇല്ലായിരുന്നുവെന്നും ഹണി റോസ് പറയുന്നു.

ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമ ചെയ്തപ്പോള്‍ കുടുംബ പ്രേക്ഷകര്‍ എന്നെ ഇഷ്ടപ്പെടാതിരിക്കും എന്ന ചിന്തയെ എനിക്ക് ഉണ്ടായിട്ടില്ല. ആ കഥാപാത്രം എന്താണ്, സിനിമ എന്താണ് എന്ന് ഉള്‍ക്കൊണ്ടു ചെയ്യാനേ ശ്രമിച്ചിട്ടുള്ളൂ.

അതിലെ കഥാപാത്രം ഒരു പരിധിവരെ കുഴപ്പമില്ലാതെ ചെയ്തു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ആ സിനിമ തിയേറ്ററില്‍ വന്നതിനു ശേഷമാണു ഇങ്ങനെയുള്ള പ്രതികരണങ്ങള്‍ ഉണ്ടായത്.

പക്ഷെ സിനിമ കാണിക്കുന്നത് സാധാരണക്കാരായ കുറച്ചു വ്യക്തികളുടെ ജീവിതമാണ്. റിയല്‍ ലൈഫില്‍ അങ്ങനെ ഡബിള്‍ മീനിങ്ങ് സംസാരം ഉള്ളവര്‍ ഉണ്ടാകുമല്ലോ, അത് തന്നെ സിനിമയില്‍ പ്രതിഫലിച്ചുവെന്നേയുള്ളൂ”എന്നും താരം പറഞ്ഞു.

More in Malayalam

Trending

Recent

To Top