Connect with us

ഒരാള്‍ക്ക് വേണ്ടപ്പോള്‍ ചെയ്യേണ്ട ഒന്നാണ് വിവാഹം, സ്ത്രീകളുടെ സ്വപ്നവും ജീവിതവും തീരുമാനിക്കുന്നതില്‍ പ്രായത്തിന് ഒരു പങ്കും ഉണ്ടാകരുത് എന്ന് സംയുക്ത മേനോന്‍

Malayalam

വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് സംയുക്ത മേനോന്‍. 2016ല്‍ പോപ്കോണ്‍ എന്ന ചിത്രത്തിലൂടെയാണ് താരം രംഗത്തെത്തിയത്. എന്നാല്‍ തീവണ്ടി എന്ന ചിത്രത്തിലൂടെയാണ് താരം കൂടുതല്‍ ശ്രദ്ധേയാകുന്നത്. ചിത്രം വിജയിച്ചതോടെ നിരവധി ചിത്രങ്ങളാണ് താരത്തിനെ തേടിയെത്തിയത്.

ലില്ലി, വെള്ളം എന്നീ ചിത്രങ്ങളിലൂടെ മികച്ച അഭിനയമാണ് താരം കാഴ്ചവെച്ചത്. സോഷ്യല്‍ മീഡിയകളിലും സജീവമാണ് നടി. ഇപ്പോള്‍ തന്റെ വിവാഹ കാഴ്ചപ്പാടിനെ കുറിച്ചും പ്രണയത്തെ കുറിച്ചുമൊക്കെ മനസ് തുറന്നിരിക്കുകയാണ് താരം. പ്രണയത്തിന് സത്യസന്ധതയുണ്ടെങ്കില്‍ പിരിയുമ്പോള്‍ തീര്‍ച്ചയായും വേദനിക്കും.

പ്രണയ നഷ്ടം ഉണ്ടായി എന്ന് പറഞ്ഞ കാലത്തില്‍ നിന്നും പ്രണയത്തെക്കുറിച്ചുള്ള എന്റെ ധാരണ ഏറെ മാറിയിട്ടുണ്ട്. ചെറു പ്രായത്തിലെ പ്രണയം ഓമനത്തമുള്ളതായിരുന്നു. അതിനെ ക്രഷ് എന്നേ പറയാനാകൂ. എല്ലാവര്‍ക്കും ഉണ്ടാകും അത്തരം അനുഭവങ്ങള്‍. പ്രണയം എല്ലാവര്‍ക്കും റൊമാന്റിക് റിലേഷന്‍ഷിപ്പാണ്.

എനിക്ക് പ്രണയം അത് മാത്രമല്ല. എന്നെ ഒരാള്‍ ഒരു പ്രശ്നത്തില്‍ മനസിലാക്കുകയും അത് നേരിടാന്‍ പ്രാപ്തയാക്കുകയും ചെയ്താല്‍ എനിക്ക് ബഹുമാനം തോന്നും. എനിക്കത് പ്രണയമാണ്. വിവാഹവും ഒരു നിശ്ചിത പ്രായത്തില്‍ വേണ്ടുന്നതാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ആ രീതിയോട് എതിര്‍പ്പാണ്. സ്ത്രീകളുടെ സ്വപ്നവും ജീവിതവും തീരുമാനിക്കുന്നതില്‍ പ്രായത്തിന് ഒരു പങ്കും ഉണ്ടാകരുത്. ഒരാള്‍ക്ക് വേണ്ടപ്പോള്‍ ചെയ്യേണ്ട ഒന്നാണ് വിവാഹം’എന്നും താരം പറഞ്ഞു.

More in Malayalam

Trending

Recent

To Top