Connect with us

‘സ്വന്തമായി ഒരു റോഡ് ഉണ്ട്’; തന്റെ പേരിലുള്ള റോഡ് പരിചയപ്പെടുത്തി അനുശ്രീ

Malayalam

‘സ്വന്തമായി ഒരു റോഡ് ഉണ്ട്’; തന്റെ പേരിലുള്ള റോഡ് പരിചയപ്പെടുത്തി അനുശ്രീ

‘സ്വന്തമായി ഒരു റോഡ് ഉണ്ട്’; തന്റെ പേരിലുള്ള റോഡ് പരിചയപ്പെടുത്തി അനുശ്രീ

വളരെ ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ടു തന്നെ മലയാളികളുട പ്രിയപ്പെട്ട നടിമാരില്‍ ഒരാളായി മാറിയ താരമാണ് അനുശ്രീ. സോഷ്യല്‍ മീഡിയയിലും സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിതാ അനുശ്രീ പങ്കുവെച്ച ഒരു രസകരമായ ചിത്രമാണ് വൈറലാകുന്നത്. തന്റെ പേരില്‍ സ്വന്തമായി ഒരു റോഡ് തന്നെ ഉണ്ട് എന്ന് പറയുകയാണ് അനുശ്രീ.

കേരളത്തില്‍ ഒരിടത്ത് ‘അനുശ്രീ റോഡ്’ എന്ന് പേരുള്ള സ്ഥലമുണ്ട്. അനുശ്രീ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എറണാകുളം ജില്ലയിലെ മുടക്കുഴ ഗ്രാമപഞ്ചായത്തിലാണ് ഈ അനുശ്രീ റോഡുള്ളത്.

പച്ച പെയിന്റ് അടിച്ച്, അതില്‍ വെളുത്ത അക്ഷരങ്ങളില്‍ അനുശ്രീ റോഡ് എന്ന് വ്യക്തമായി എഴുതിയിട്ടുമുണ്ട്. മറ്റൊരാള്‍ പോസ്റ്റ് ചെയ്ത ചിത്രം തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഇട്ടുകൊണ്ടാണ് അനുശ്രീ, ‘അനുശ്രീ റോഡിനെ’ പരിചയപ്പെടുത്തുന്നത്. ‘പിന്നല്ല’ എന്ന് ക്യാപ്ഷനും കൊടുത്തിട്ടുണ്ട്.

തന്റെ ചിത്രങ്ങള്‍ പങ്കുവെയ്ക്കാറുള്ള അനുശ്രീയ്‌ക്കെതിരെ കടുത്ത സൈബര്‍ ആക്രമണവും നടന്നിരുന്നു. എന്നാല്‍ അതൊന്നും കാര്യമാക്കതെയാണ് അനുശ്രീ മുന്നോട്ട് പോകുന്നത്.

പഠിത്തം കഴിഞ്ഞ് കുടുംബജീവിതം എന്നുള്ള പതിവ് പിന്തുടരാന്‍ തീരുമാനിച്ചയാളായിരുന്നു താന്‍, അതുമാത്രമല്ല ജീവിതം എന്നൊക്കെ മനസ്സിലായത് സിനിമയില്‍ വന്നശേഷമാണ്. നമ്മുടെ ഇഷ്ടങ്ങള്‍ തിരിച്ചറിഞ്ഞ് ജീവിക്കണമെന്ന് തന്നെ പഠിപ്പിച്ചത് സിനിമയാണ്.

More in Malayalam

Trending

Recent

To Top