Connect with us

യമുനയ്ക്കും ദേവനും സല്‍ക്കാരം ഒരുക്കി ഡിപിംള്‍, ആഗ്രഹങ്ങള്‍ തുറന്ന് പറഞ്ഞ് യമുന

Malayalam

യമുനയ്ക്കും ദേവനും സല്‍ക്കാരം ഒരുക്കി ഡിപിംള്‍, ആഗ്രഹങ്ങള്‍ തുറന്ന് പറഞ്ഞ് യമുന

യമുനയ്ക്കും ദേവനും സല്‍ക്കാരം ഒരുക്കി ഡിപിംള്‍, ആഗ്രഹങ്ങള്‍ തുറന്ന് പറഞ്ഞ് യമുന

സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയ വിവാഹമായിരുന്നു സീരിയല്‍ നടി യമുനയുടെ വിവാഹം. ചന്ദനമഴയുള്‍പ്പടെയുള്ള നിരവധി പരമ്പരകളില്‍ അഭിനയിച്ച് പ്രേക്ഷക മനസ്സില്‍ ഇടം നേടിയ താരത്തിന്റെ രണ്ടാം വിവാഹം ആയിരുന്നു ഇത്. മക്കളായിരുന്നു വിവാഹത്തിനായി നിര്‍ബന്ധിച്ചതെന്നും തന്റെ ഭര്‍ത്താവിനെക്കുറിച്ചും പറഞ്ഞ് യമുന എത്തിയിരുന്നു. തനിക്കെതിരെ നടന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണഅ യമുന തന്റെ വിശേഷങ്ങള്‍ പങ്ക് വെച്ച് എത്തിയത്. ഇപ്പോഴിതാ ഡിംപിള്‍ റോസിനും കുടുംബത്തിനുമൊപ്പം ക്രിസ്മസ് ആഘോഷിച്ചിരിക്കുകയാണ് യമുനയും ഭര്‍ത്താവും. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാിരിക്കുകയാണ് ഇപ്പോള്‍. ഡിംപിള്‍ തന്നെയാണ് വീഡിയോ പങ്ക് വെച്ചതും.

വിവാഹ ശേഷം കുറച്ച് യാത്രകളൊക്കെ നടത്തിയിരുന്നു ആന്റി കുറേക്കാലമായി തന്നെയും മക്കളേയും വീട്ടിലേക്ക് വിളിക്കുകയായിരുന്നു. അപ്പോഴാണ് ഞാന്‍ ചേട്ടനോട് ഇങ്ങനെയൊരു ആന്റിയുണ്ടെന്ന കാര്യത്തെക്കുറിച്ച് പറഞ്ഞതെന്നും യമുന പറയുന്നു. എയര്‍പോര്‍ട്ടില്‍ നിന്നും നേരെ ഇങ്ങോട്ടേക്ക് പോരുകയായിരുന്നു. വിവാഹം കഴിഞ്ഞപ്പോള്‍ എന്തൊക്കെയായിരുന്നു ആഗ്രഹമെന്ന് ചോദിച്ചപ്പോള്‍ കുറേ അമ്പലങ്ങളില്‍ പോവണമെന്നായിരുന്നു പറഞ്ഞത്. തീര്‍ത്ഥാടനമാണോ ഉദ്ദേശിച്ചതെന്നായിരുന്നു അദ്ദേഹം ചോദിച്ചത്. എവിടെ അമ്പലം കണ്ടാലും അവിടെ വണ്ടിനിര്‍ത്തേണ്ട അവസ്ഥയിലാണ് താനെന്നായിരുന്നു യമുനയുടെ ഭര്‍ത്താവ് പറഞ്ഞത്.

ആരും അധികം തിരിച്ചറിയില്ലെന്ന് കരുതിയായിരുന്നു മാലിയിലേക്ക് പോയത്. അവിടേയും ആളുകള്‍ വിശേഷങ്ങള്‍ ചോദിക്കാനായി എത്തിയിരുന്നുവെന്ന് യമുന പറയുന്നു. ഡിംപിളിന്റെയും വീട്ടുകാരുടേയും സല്‍ക്കാരം സ്വീകരിച്ചായിരുന്നു യമുനയും ദേവന്‍ അയ്യങ്കേരിയും മടങ്ങിയത്. ഡിംപിള്‍ നല്ല കുക്കാണെന്നായിരുന്നു ഇരുവരും പറഞ്ഞത്. ഡിവൈനും അടുക്കളയില്‍ കയറാറുണ്ട്. ഇപ്പോ റെസ്റ്റ് കൊടുത്തിരിക്കുകയാണ് താനെന്നായിരുന്നു ഡിംപിളിന്റെ കമന്റ്. 

Continue Reading
You may also like...

More in Malayalam

Trending

Recent

To Top