വിശക്കുന്ന ഒരാളും ഉണ്ടാകരുത് എന്ന സുബ്രമണ്യ ഭാരതിയുടെ സ്വപ്നം നടപ്പായത് കേരളത്തിലാണ് എന്ന് നടി സുഹാസിനി. കേരളത്തിലെ മനുഷ്യര്‍ സംതൃപ്തരാണ്.കേരളം പല കാര്യത്തിലും മികച്ചതാണ്. മുഖ്യമന്ത്രിക്കാണ് അനുമോദനങ്ങളും നന്ദിയും പറയേണ്ടത് എന്ന് ധര്‍മ്മടത്ത് നടന്ന സാംസ്കാരിക പരിപാടിയില്‍ സുഹാസിനി പറഞ്ഞു
തന്റെ ജീവിതത്തില്‍ മലയാള ഭാഷയും കേരളത്തിന്റെ സമ്പന്നമായ സംസ്കാരവും, രാഷ്ട്രീയ ബോധവും സ്വാധീനിച്ചിട്ടുണ്ട് എന്നും സുഹാസിനി പറഞ്ഞു.
ഒരു ജീവനുള്ള ഹൃദയം മറ്റൊരാള്‍ക്ക് നല്കിയ അനുഭവം പങ്കുവെച്ച വീഡിയോ നമ്മള് കണ്ടു. ഹെലികോപ്ടറില്‍ ഹൃദയം അതിവേഗം എത്താതാവുന്ന ഉയരത്തില്‍ കേരളം വളര്‍ന്നു. ഇത് തികച്ചും അഭിമാനകരമായ നേട്ടം തന്നെയാണ്.
കോവിഡ് രൂക്ഷമാകുന്ന ഈ സാഹചര്യത്തില്‍ കേരളത്തില്‍ നടക്കുന്ന ഈ പരിപാടിയില്‍ പങ്കെടുക്കണോ എന്ന് ആലോചിച്ചപ്പോള്‍ ‘തീര്‍ച്ചയായും അമ്മ പോകണമെന്നും അടുത്ത മുഖ്യമന്ത്രി പിണറായി തന്നെയാണമ്മാ’ എന്നാണ് തന്റെ മകന് നന്ദ പറഞ്ഞതെന്നും സുഹാസിനി പറഞ്ഞു.
മോഹൻലാലും ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്രസിങ് ധോണിയും ഒരേ ഫ്രെയിമിൽ. ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. ഒരു പരസ്യചിത്രത്തിന്റെ ഷൂട്ടിങ്ങിനു വേണ്ടിയാണ് രണ്ടുപേരും...
നിരവധി ആരാധകരുള്ള നടിയാണ് സായ് പല്ലവി. സോഷ്യല്‍ മീഡിയയില്‍ നടിയുടേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ ദിവസം...