നടി ഗൗരി കിഷന് കോവിഡ് പോസിറ്റീവ്; കഴിഞ്ഞ ഒരാഴ്ചയായി ക്വാറന്റൈനില്‍
നടി ഗൗരി കിഷന് കോവിഡ് സ്ഥിരീകരിച്ചു. ഗൗരി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചത്. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി ക്വാറന്റൈനില്‍ കഴിയുകയാണെന്നും നിലവില്‍ ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലെന്നും ഗൗരി വ്യക്തമാക്കി.
”എനിക്ക് കോവിഡ് സ്ഥിരീകരിച്ചു എന്ന് അറിയിക്കാനാണ് ഈ പോസ്റ്റ് പങ്കുവെക്കുന്നത്. കഴിഞ്ഞ ഒരാഴ്ച്ചയായി കോവിഡിനെ തുടര്‍ന്ന് ഞാന്‍ ക്വാറന്റൈനിലാണ്. ഡോക്ടറുടെ നിര്‍ദേശങ്ങള്‍ പാലിച്ച് സുഖപ്പെട്ടു വരികയാണ്. നിലവില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നു തന്നെയില്ല.
എല്ലാം പൂര്‍ണ്ണമായും ഭേദമാകുന്നത് വരെ ഞാന്‍ വിശ്രമത്തില്‍ കഴിയും. കഴിഞ്ഞ രണ്ടാഴ്ച താനുമായി സമ്പര്‍ക്കത്തില്‍ പെട്ടവരെല്ലാം കോവിഡ് ടെസ്റ്റ് ചെയ്യണം എല്ലാവരുടെയും സ്‌നേഹ സന്ദേശങ്ങള്‍ക്ക് നന്ദി” എന്നാണ് താരത്തിന്റെ പോസ്റ്റ്.
അതേസമയം, ഗൗരി നായികയായി എത്തിയ അനുഗ്രഹീതന്‍ ആന്റണി വ്യാഴാഴ്ചയാണ് റിലീസ് ചെയ്തത്. സണ്ണി വെയ്നെ നായകനാക്കി പ്രിന്‍സ് ജോയ് ഒരുക്കിയ ചിത്രം മികച്ച പ്രതികരണങ്ങളോടെ തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. ഗൗരി കിഷന്‍ ആദ്യമായി മലയാളത്തില്‍ നായികയായി എത്തുന്ന ചിത്രം കൂടിയാണ് അനുഗ്രഹീതന്‍ ആന്റണി.