Connect with us

എല്ലാ മേഖലയിലും മോശം സ്വഭാവക്കാരുണ്ട്, സീരിയലിലും ഉണ്ട്; ദിവ്യ പത്മിനിയെ ഓര്‍മ്മയില്ലേ

Malayalam

എല്ലാ മേഖലയിലും മോശം സ്വഭാവക്കാരുണ്ട്, സീരിയലിലും ഉണ്ട്; ദിവ്യ പത്മിനിയെ ഓര്‍മ്മയില്ലേ

എല്ലാ മേഖലയിലും മോശം സ്വഭാവക്കാരുണ്ട്, സീരിയലിലും ഉണ്ട്; ദിവ്യ പത്മിനിയെ ഓര്‍മ്മയില്ലേ

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സൂപ്പര്‍ഹിറ്റ് പരമ്പരയായിരുന്നു സ്ത്രീധനം. അതില്‍ ദിവ്യ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ദിവ്യ പത്മിനി ആയിരുന്നു. സീരിയല്‍ ഹിറ്റ് ആയതോടെ ദിവ്യയും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി. സ്ത്രീധനത്തിലെ കഥാപാത്രം സ്വന്തം പേരില്‍ തന്നെയാണ് താരം അവതരിപ്പിച്ചത്.

സ്വന്തം പേരില്‍ ചില കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ ചുരുക്കം ചില താരങ്ങള്‍ക്ക് മാത്രമാണ് ഭാഗ്യം ലഭിച്ചിട്ടുള്ളത്. അതില്‍ ഒരാളായിരുന്നു ദിവ്യ പദ്മിനി. ചുരുങ്ങിയ സമയം കൊണ്ട് തന്നെ താരത്തിന് മലയാള മിനി സ്‌ക്രീന്‍ രംഗത്തെ സൂപ്പര്‍ നായികയായി വളരാനും സാധിച്ചു. വിവാഹശേഷവും അഭിനയ ലോകത്ത് സജീവമായിരുന്നു ദിവ്യ.

ദിവ്യ പദ്മിനി, ദിവ്യ വിശ്വനാഥ് എന്നിങ്ങനെയാണ് ദിവ്യ അറിയപ്പെടുന്നത്. സീരിയലില്‍ മാത്രമല്ല സിനിമയിലും താരം തിളങ്ങിയിട്ടുണ്ട്. തമിഴിലും മലയാളത്തിലുമായി ഏകദേശം പത്തോളം സിനിമകളില്‍ താരം തിളങ്ങിയിട്ടുണ്ട്. അമ്മത്തൊട്ടില്‍, സ്ത്രീ മനസ്സ്, സ്ത്രീധനം, മാമാട്ടിക്കുട്ടിയമ്മ തുടങ്ങി ഏകദേശം ഇരുപതോളം സീരിയലുകളില്‍ ദിവ്യ അഭിനയിച്ചിട്ടുണ്ട്.

കൊച്ചിയില്‍ നടിയ്ക്കുണ്ടായതിന് സമാനമായ അനുഭവം തനിക്കും ഉണ്ടായിട്ടുണ്ട് ദിവ്യ വിശ്വനാഥ് മുന്‍പ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ അതിന്റെ വിശദാംശങ്ങള്‍ താരം തുറന്നുപറഞ്ഞിരുന്നില്ല. ആ പ്രോജക്ടില്‍ നിന്നു തന്നെ മാറിനിന്നു. എല്ലാ രംഗത്തും മോശക്കാരുണ്ടാവാമെന്നതുപോലെ സീരിയല്‍ രംഗത്തുമുണ്ട് എന്നായിരുന്നു അന്ന് താരം പ്രതികരിച്ചത്.

ഇടുക്കി ജില്ലയിലെ കട്ടപ്പനയാണ് ദിവ്യയുടെ നാട്. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ സംവിധാനം ചെയ്തിരിക്കുന്ന കലാ സംവിധായകന്‍ രതീഷാണ് ദിവ്യയുടെ ഭര്‍ത്താവ്. വിവാഹശേഷവും അഭിനയലോകത്ത് സജീവമായിരുന്നു എങ്കിലും ഇടയ്ക്ക് വെച്ച് താരം ഇടവേളയെടുത്തിരുന്നു. എന്നിരുന്നാലും സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടയ്ക്ക് ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെച്ച് എത്താറുണ്ട്.

വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം ജീവിതത്തിലേയ്ക്ക് ഒരു കുഞ്ഞ് അതിഥി എത്തിയ സന്തോഷവും ദിവ്യയും ഭര്‍ത്താവ് രതീഷും പങ്കുവെച്ചിരുന്നു. പല്ലില്ലാത്ത ചിരിയും, കുഞ്ഞി കരച്ചിലും, കുഞ്ഞി തൊഴിയും, ഒക്കെയായി ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നതിനു നന്ദി. ‘അവള്‍ വരദക്ഷിണ’ എന്നാണ് രതീഷ് എഫ് ബിയില്‍ കുറിച്ചിരുന്നത്. ഇപ്പോള്‍ മുംബൈയില്‍ സ്ഥിരതാമസമാക്കിയിരക്കുകയാണ് ഇരുവരും.

More in Malayalam

Trending

Recent

To Top