Malayalam
ഡെസ്റ്റിനേഷന്‍ വിവാഹമായിരിക്കും, വിവാഹം കഴിഞ്ഞാലും അഭിനയിക്കും; വിവാഹത്തെ കുറിച്ച് സാനിയ ഇയ്യപ്പന്‍
ഡെസ്റ്റിനേഷന്‍ വിവാഹമായിരിക്കും, വിവാഹം കഴിഞ്ഞാലും അഭിനയിക്കും; വിവാഹത്തെ കുറിച്ച് സാനിയ ഇയ്യപ്പന്‍
ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ എത്തി വളരെ കുറച്ച് സിനിമകളിലൂടെ തന്നെ മലയാളികളുടെ പ്രിയപ്പെട്ടവരുടെ പട്ടികയിലേയ്ക്ക് ചേക്കേറിയ താരമാണ് സാനിയ ഇയ്യപ്പന്‍. നടി എന്നതിലുപരി മികച്ച ഒരു നര്‍ത്തകി കൂടിയാണ് താരം. ക്വീന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ സിനിമ അരങ്ങേറ്റം.
തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചു. ഇപ്പോള്‍ തന്റെ വിവാഹ സ്വപ്നങ്ങളെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് നടി. ഡെസ്റ്റിനേഷന്‍ വിവാഹം ആഗ്രഹിക്കുന്ന തനിക്ക് ഗ്രീസില്‍ വച്ചു തന്റെ വിവാഹം നടക്കണമെന്ന മോഹമാണ് ഉളളത്.
വിവാഹം കഴിഞ്ഞു സിനിമയില്‍ അഭിനയിക്കുമോ എന്ന ചോദ്യം ഔട്ട് ഡേറ്റഡ് ആയതുകൊണ്ട് അങ്ങനെയൊരു ചിന്തയേ തന്റെ മനസ്സില്‍ ഇല്ലെന്നും ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ താരം തുറന്നു പറയുന്നു. ‘സ്വപ്നം കാണാന്‍ ഒരു പിശുക്കും കാണിക്കാറില്ല ഞാന്‍. ടീനേജ് കഴിഞ്ഞിട്ടില്ലെങ്കിലും എന്റെ കല്യാണം വരെ ഞാന്‍ സ്വപ്നം കണ്ടു കഴിഞ്ഞു.
ഡെസ്റ്റിനേഷന്‍ വിവാഹമായിരിക്കും എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല. ഗ്രീസില്‍ വച്ച് മതി. സബ്യസാചിയുടെ ലെഹങ്ക വേണം എന്ന കാര്യത്തില്‍ നോ കോംപ്രമൈസ്. ഗ്രീസില്‍ വച്ചാകുമ്പോള്‍ ലെഹങ്കയുടെ നിറം വൈറ്റ് ആകുന്നതായിരിക്കും നല്ലത്. ബീച്ചും വൈറ്റ് ലെഹങ്കയും ആഹാ പെര്‍ഫെക്റ്റ് കോമ്പിനേഷന്‍ ആയിരിക്കും.
അയ്യോ പയ്യന്റെ കാര്യം മറന്നു പോയി. എന്റെ പ്രൊഫഷന്‍ മനസിലാക്കി നില്‍ക്കുകയും എന്നെ സ്നേഹിക്കുകയും കരുതുകയും ചെയ്യുന്ന ആളായിരിക്കണം. നല്ല സിനിമകള്‍ കിട്ടിയാല്‍ എന്നും സിനിമയില്‍ നില്‍ക്കാനാണ് എനിക്കിഷ്ടമെന്നും സാനിയ പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരമാണ് സാനിയ.
ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും പുത്തന്‍ വിശേങ്ങളും എല്ലാം പങ്കുവെച്ച്
സാനിയ എത്താറുമുണ്ട്.
ഒരിക്കല്‍ മോശം കമന്റിട്ടയാള്‍ക്കെതിരെ കേസ് കൊടുത്ത അനുഭവവും സാനിയ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഒരു അഭിമുഖ്തതില്‍ പറഞ്ഞിരുന്നു.
‘ഷോര്‍ട്‌സ്
ഇട്ടതിന് എന്നെ മുംബൈ ബസില്‍ കയറ്റി വിടണം എന്ന കമന്റ് അല്‍പം കടന്നു
പോയതിനാല്‍ മാത്രമാണ് കേസ് കൊടുക്കേണ്ടി വന്നത്. കമന്റ് ചെയ്ത ആളെ കണ്ട്
ഞാന്‍ ഷോക്ക്ഡ് ആയിപ്പോയി. എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയായിരുന്നു
അത്” എന്നാണ് സാനിയ പറയുന്നത്.
സ്റ്റൈലിഷ് വസ്ത്രങ്ങളണിയാന്‍ തനിക്ക്
ഇഷ്ടമാണ്. സ്വയം കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പണം കൊണ്ട് ഇഷ്ടമുള്ള
വസ്ത്രങ്ങള്‍ വാങ്ങി ധരിക്കുന്നതില്‍ എന്റെ കുടുംബത്തിന്
പ്രശ്‌നമില്ലെങ്കില്‍ പിന്നെ മറ്റുള്ളവര്‍ പ്രയാസപ്പെടുന്നത് എന്തിനാണെന്ന്
അറിയില്ലെന്നും താരം പറഞ്ഞു.