Connect with us

ഓര്‍മ്മയുണ്ടോ ഈ നടിയെ, പ്രിയ നടി പ്രിയങ്ക ഇപ്പോള്‍ ഇവിടെയാണ്!

Malayalam

ഓര്‍മ്മയുണ്ടോ ഈ നടിയെ, പ്രിയ നടി പ്രിയങ്ക ഇപ്പോള്‍ ഇവിടെയാണ്!

ഓര്‍മ്മയുണ്ടോ ഈ നടിയെ, പ്രിയ നടി പ്രിയങ്ക ഇപ്പോള്‍ ഇവിടെയാണ്!

മോഡലിംഗിലൂടെ തമിഴ് ചിത്രത്തില്‍ അരങ്ങേറ്റം കുറിച്ച് മലയാളികളുടെ ഇഷ്ട നടിമാരുടെ പട്ടികയില്‍ ഇടം നേടിയ താരമാണ് പ്രിയങ്ക നായര്‍. വളരെ ചുരുങ്ങിയ ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും പ്രേക്ഷകര്‍ക്ക് ഇന്നും പ്രിയപ്പെട്ട നടിയാണ് താരം. 2006 മുതല്‍ ചലച്ചിത്രരംഗത്ത് സജീവമായിരുന്ന പ്രിയങ്ക ഇപ്പോള്‍ സിനിമയില്‍ അത്ര സജീവമല്ല. എന്നാല്‍ സോഷ്യല്‍ മീഡിയകളില്‍ ഇടയ്ക്കിടെ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെച്ച് എത്താറുണ്ട്. ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് അവ സ്വീകരിക്കുന്നതും.

വിവാഹത്തിനു ശേഷമാണ് താരം സിനിമയില്‍ നിന്നും പിന്‍വാങ്ങിയത്. എന്നാല്‍ വിവാഹമോചനത്തിനു ശേഷം മകന്റെ സൗകര്യം അനുസരിച്ച് ചില സിനിമകള്‍ തിരഞ്ഞെടുത്തു. വിവാഹമോചന ശേഷം കേരളത്തിലേയ്ക്ക് താമസം മാറിയ താരം മകനൊപ്പമാണ് ഇപ്പോള്‍. വാഹനങ്ങളോടും യാത്രയോടും ഏറെ ഇഷ്ടമുള്ള പ്രിയങ്കയ്ക്ക് റോയല്‍ എനിഫീല്‍ഡ് ബുള്ളറ്റില്‍ യാത്ര ചെയ്യാന്‍ ആണ് ഏറെ ഇഷ്ടമെന്ന് പറഞ്ഞിരുന്നു. മാത്രമല്ല, സിനിമകളില്‍ അഭിനയിക്കാന്‍ താന്‍ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലെന്നും പകരം ഒരു ലക്ചറര്‍ ആകാന്‍ ആയിരുന്നു ഏറെ ആഗ്രഹിച്ചിരുന്നതെന്നും താരം പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയങ്ക ഇക്കാര്യങ്ങളെ കുറിച്ച് പറഞ്ഞത്.

2006ല്‍ പ്രദര്‍ശനത്തിനെത്തിയ ‘വെയില്‍’ എന്ന തമിഴ് ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. 2007ല്‍ തൊലൈപ്പേശി, തിരുത്തം എന്നീ തമിഴ് ചിത്രങ്ങളിലും കിച്ചാമണി എംബിഎ എന്ന മലയാളചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് താരം പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചതും തുടര്‍ന്ന് വിലാപങ്ങള്‍ക്കപ്പുറം, ഭൂമി മലയാളം, സമസ്തകേരളം പി.ഒ, ഇവിടം സ്വര്‍ഗ്ഗമാണ്, ഓര്‍മ്മ മാത്രം, കസനോവ തുടങ്ങിയ ചിത്രത്തിലും താരം തിളങ്ങിയിരുന്നു. സിന്ദഗി എന്ന കന്നഡ ചിത്രത്തിലും താരം വേഷമിട്ടിട്ടുണ്ട്. പഠനകാലത്ത് ഊമക്കുയില്‍, മേഘം, ആകാശാദൂത് എന്നിങ്ങനെ നിരവധി മലയാള ടെലിവിഷന്‍ പരമ്പരകളിലും താരം അഭിനയിച്ചിരുന്നു.

2012 മെയ് 23 ന് ആയിരുന്നു പ്രിയങ്കയുടെ വിവാഹം. തുടര്‍ന്ന് ദാമ്പത്യജീവിതത്തിലുണ്ടായിരുന്ന പ്രശ്‌നങ്ങള തുടര്‍ന്ന് 2015 ല്‍ പ്രിയങ്കയും ഭര്‍ത്താവും വേര്‍പിരിഞ്ഞു. ഭര്‍ത്താവില്‍ നിന്നും കടുത്ത മാനസിക പീഡനം നേരിട്ടുവെന്നും തന്റെ സ്വകാര്യ ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ വെളിപ്പെടുത്തിയെന്നുമാണ് പ്രിയങ്ക പറഞ്ഞിരുന്നത്. അക്കാലത്ത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്ന സംഭവമായിരുന്നു ഇത്.

More in Malayalam

Trending