Malayalam
മകന്റ പിറന്നാള്‍ ദിനത്തിലെ അപ്രതീക്ഷിത സന്തോഷം, രഞ്ജിത്തിന് ഇത് ഇരട്ടി മധുരം
മകന്റ പിറന്നാള്‍ ദിനത്തിലെ അപ്രതീക്ഷിത സന്തോഷം, രഞ്ജിത്തിന് ഇത് ഇരട്ടി മധുരം
മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റായി തിരഞ്ഞെടുക്കപ്പെട്ട രഞ്ജിത്ത് അമ്പാടിയ്ക്ക് ഇത് ഇരട്ടിമുധുരമാണ്. ഏക മകനായ യുവയുടെ പതിനാലാം പിറന്നാള്‍
ചെറിയ രീതിയില്‍ ആഘോഷിക്കുന്നതിനിടെയാണ് ഈ വലിയ ആഘോഷം രഞ്ജിത്തിനെ തേടിയെത്തിയത്.
മികച്ച മേക്കപ്പ്മാനുള്ള ദേശീയ പുരസ്‌കാരം ലഭിച്ച വാര്‍ത്ത പ്രഖ്യാപന ശേഷം അല്പം കഴിഞ്ഞാണ് രഞ്ജിത്തും കുടുംബവും അറിഞ്ഞത്. പിറന്നാള്‍ സദ്യ കഴിഞ്ഞുള്ള ഉച്ചമയക്കത്തിനിടെയാണ് രഞ്ജിത്തിന്റെയും ഭാര്യ ലക്ഷ്മിയുടെയും മൊബൈലില്‍ തുരുതുരാ കോളുകള്‍ വന്നത്. അപ്പോഴാണ് വിവരം അറിഞ്ഞത്. അതോടെ സന്തോഷം ഇരട്ടിയായി.
25 വര്‍ഷമായി രഞ്ജിത്ത് സിനിമയില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്. ഇതുവരെ 110 സിനിമയ്ക്ക് ചമയമൊരുക്കി. മാത്തുക്കുട്ടി സംവിധാനം ചെയ്ത ‘ഹെലന്‍’ എന്ന സിനിമയില്‍ ചമയത്തിനാണ് ദേശീയ പുരസ്‌കാരം ലഭിച്ചത്.
സിനിമ വസ്ത്രാലങ്കാര രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന ആര്‍. വേണുഗോപാലിന്റെയും ഷൈലജയുടെയും മകനാണ് രഞ്ജിത്ത് അമ്പാടി. 2004, 08, 09, 17, 19 വര്‍ഷങ്ങളിലും മികച്ച മേക്കപ്പിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു. ഹെലനു തന്നെയാണ് കഴിഞ്ഞ സംസ്ഥാന അവാര്‍ഡ് ലഭിച്ചത്.
