Uncategorized
ഇത്രയും കാലമായിട്ട് പപ്പ കേള്‍ക്കാത്ത ചീത്തപ്പേര് താനായിട്ട് കേള്‍പ്പിച്ചു; തുറന്ന് പറഞ്ഞ് ജീന്‍ പോള്‍ ലാല്‍
ഇത്രയും കാലമായിട്ട് പപ്പ കേള്‍ക്കാത്ത ചീത്തപ്പേര് താനായിട്ട് കേള്‍പ്പിച്ചു; തുറന്ന് പറഞ്ഞ് ജീന്‍ പോള്‍ ലാല്‍
Published on

മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരങ്ങളാണ് ലാലും മകന് ജീന്‍ പോള്‍ ലാലും. ഇപ്പോഴിതാ ഏറെ വിഷമിപ്പിച്ച ചില കമന്റുകളെ കുറിച്ച് പറഞ്ഞിരിക്കുകയാണ് ഇരുവരും. ഇവരുടെ ഏറ്റവും പുതിയ സിനിമയായ സുനാമിയുടെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്.
തന്റെ ആദ്യ സിനിമ ഹണീബി ഹിറ്റ് ആയിരുന്നതിനാല്‍ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. ലാലിന്റെ മകന്റെ പടം പോളിച്ചുട്ടാ എന്ന് എല്ലാവരും പറഞ്ഞു. രണ്ടാമത്തെ പടം ഹായ് അയാം ടോണി ഫ്ളോപ്പായി, പടം പൊട്ടി. അപ്പോഴാണ് തനിക്ക് ഇതിന്റെ വെയിറ്റ് എന്താണെന്ന് മനസിലായത്.
അപ്പോള്‍ തന്നെ ആളുകള്‍ പറഞ്ഞു തന്തയും മകനും കൂടി ഇറങ്ങിയിരിക്കുകയാണ് പടം നശിപ്പിക്കാന്‍, ഇവനൊക്കെ എന്തു ഉണ്ടാക്കാന്‍ ഇറങ്ങിയതാണോ എന്ന്.
എന്നാല്‍ വേറൊരാള് ആയിരുന്നു ഈ പടമെടുത്ത് പൊട്ടിച്ചത് എങ്കില്‍ ആളുകള്‍ പറയും നല്ല മേക്കിങ് ആയിരുന്നു അല്ലെങ്കില്‍ ഒരു അറ്റമന്റ് ആയിരുന്നു കേട്ടോ എന്നൊക്കെ എന്നാണ് ജീന്‍ പോള്‍ പറയുന്നത്.
എന്നാല്‍ ജീനിന്റെ ഹായ് അയാം ടോണി നല്ല പടം ആയിരുന്നു എന്ന് ഒരുപാട് പേര് പറഞ്ഞിട്ടുണ്ട് എന്നാണ് ലാലിന്റെ വാക്കുകള്‍. പക്ഷേ അന്ന് തങ്ങള്‍ വായിച്ച ഈ കമന്റ് മാനസികമായി ഉടച്ചു കളഞ്ഞു.
ആ ദിവസങ്ങളില്‍ അത് ഭയങ്കരമായി വേദനിപ്പിച്ചു. ലാല്‍ ഇവന് ആര് എന്ന് ചോദിച്ചാല്‍ തനിക്ക് പ്രശ്നമില്ല. എന്നാല്‍ അപ്പനും മോനും കൂടി ഇങ്ങനെ ഒരു സംഭവം എന്ന് പറഞ്ഞപ്പോള്‍ താന്‍ അതിനകത്ത് അവനെ കുഴപ്പത്തിലാക്കിയൊ എന്നൊരു ചിന്ത വന്നു.
ഇത്രയും കാലമായിട്ട് പപ്പ കേള്‍ക്കാത്ത ചീത്തപ്പേര് താനായിട്ട് കേള്‍പ്പിച്ചു എന്നയി അവന്റെ പ്രശ്നം. ഇതൊക്കെ എഴുതി വിടുന്നവര്‍ക്ക് നിസാര പരിപാടിയാണെന്നും ലാല്‍ പറഞ്ഞു.
മലയാള സിനിമയുടെ മുഖശ്രീ എന്നറിയപ്പെടുന്ന നടിയാണ് കാവ്യമാധവൻ. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങൾക്കും വലിയ പ്രാധാന്യമാണ് ലഭിക്കുന്നത്....
മലയാളി പ്രേക്ഷകർക്കേറെ പ്രിയങ്കരിയാണ് നടൻ ഇന്ദ്രജത്തിന്റെയും നടി പൂർണിമയുടെയും മൂത്തമകളായ പ്രാർഥന ഇന്ദ്രജിത്ത്. സംഗീതത്തോട് വലിയ താല്പര്യമുള്ള താരപുത്രി ഇതിനോടകം സിനിമയിൽ...
കുടുംബ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരങ്ങളായിരുന്നു ജിഷിൻ മോഹനും വരദയും. ഇരുവരുടേയും പ്രണയവും വിവാഹവുമൊക്കെ വലിയ ആഘോഷമായിരുന്നു. ഒടുവിൽ ഒരു അഭിമുഖത്തിൽ ജിഷിൻ...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അതിൽ പ്രേക്ഷകരുടെ പിന്തുണയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...