Connect with us

പ്രേക്ഷക പ്രീതി നേടി ‘ദി പ്രീസ്റ്റ്’ ലെ വീഡിയോ ഗാനം; വൈറലായി ‘നീലാമ്പലേ നീ വന്നിതാ’

Malayalam

പ്രേക്ഷക പ്രീതി നേടി ‘ദി പ്രീസ്റ്റ്’ ലെ വീഡിയോ ഗാനം; വൈറലായി ‘നീലാമ്പലേ നീ വന്നിതാ’

പ്രേക്ഷക പ്രീതി നേടി ‘ദി പ്രീസ്റ്റ്’ ലെ വീഡിയോ ഗാനം; വൈറലായി ‘നീലാമ്പലേ നീ വന്നിതാ’

ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം തിയേറ്ററില്‍ എത്തിയ മെഗാസ്റ്റാര്‍ മമ്മൂട്ടി ചിത്രമായിരുന്നു ‘ ദി പ്രീസ്റ്റ്’ കൊറോണയും ലോക്ക്ഡൗണും കാരണം തകര്‍ന്ന സിനിമ വ്യവസായത്തെ കൈപിടിച്ചുയര്‍ത്താനായി മമ്മൂട്ടി ചിത്രമായ ‘ദി പ്രീസ്റ്റ്’ ന് കഴിഞ്ഞു എന്നു തന്നെയാണ് തിയേറ്റര്‍ ഉടമകളടക്കം എല്ലാവരുടെയും അഭിപ്രായം. ചിത്രത്തില്‍ മമ്മൂട്ടിയുടെ ലുക്കും മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ചെത്തുന്നു എന്നുള്ളതും പ്രേക്ഷകര്‍ക്ക് ആവേശമായിരുന്നു.

നവാഗതനായ ജോഫിന്‍ ടി ചാക്കോ ആണ് ചിത്രത്തിന്റെ സംവിധാനം. ഇപ്പോഴിതാ ദി പ്രീസ്റ്റി’ലെ വീഡിയോ ഗാനം പുറത്തെത്തിയിരിക്കുകയാണ്. ‘നീലാമ്പലേ നീ വന്നിതാ’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഹരിനാരായണന്‍ ബി കെ ആണ്. രാഹുല്‍ രാജ് ആണ് സംഗീതം. സുജാതയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഒരു ചിത്രത്തിന്റെ വിജയത്തിനു പിന്നില്‍ പ്രധാന പങ്കുവഹിക്കുന്നത് അതിന്റെ പശ്ചാത്തല സംഗീതവും ഗാനങ്ങളുമാണ്. ക്രൈം എന്ന് സംശയം തോന്നിപ്പിക്കുന്ന ഒരു സംഭവത്തിലെ ഇന്‍വെസ്റ്റിഗേഷനില്‍ ആരംഭിച്ച് പിന്നീട് മിസ്റ്ററിയിലൂടെയും ഹൊററിലൂടെയുമൊക്കെ കടന്നുപോകുന്ന ചിത്രത്തില്‍ അതിന്റെ അവസ്ഥയ്ക്ക് അനുയോജ്യമായ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ആണ് സംഗീത സംവിധായകന്‍ രാഹുല്‍ രാജ് ചെയ്തിരിക്കുന്നത്. ഹൊറര്‍ മൂഡ് നിലനിര്‍ത്താന്‍ ശബ്ദങ്ങളെയും സൈലന്‌സിനെയും ഒരേപോലെ കൂട്ടുപിടിച്ച രാഹുല്‍രാജും ബിജിഎമ്മിലും പാട്ടുകളിലും നീതി പുലര്‍ത്തി എന്ന് നിസ്സംശയം പറയാന്‍ കഴിയും.

എന്നാല്‍ അത് തിയേറ്ററില്‍ ആസ്വദിച്ചവര്‍ക്ക് മാത്രമേ പൂര്‍ണത കിട്ടുകയുള്ളൂ. ആകാംക്ഷയ്ക്ക് ഒപ്പം നില്‍ക്കുന്ന ബാക്ക്ഗ്രൗണ്ട് മ്യൂസിക്കിലൂടെ പ്രേക്ഷകരെ പിടിച്ചിരുത്താന്‍ രാഹുല്‍ രാജിന് കഴിഞ്ഞു. തിയേറ്ററില്‍ നിന്ന് ഇറങ്ങുന്നവരുടെ മനസ്സില്‍ അതിന്റെ സംഗീതം ഇങ്ങനെ അലയടിച്ചുകൊണ്ടിരിക്കുമെന്ന് പ്രത്യേകം എടുത്ത് പറയേണ്ട കാര്യമില്ല. ‘ ദി പ്രീസ്റ്റ്’ ന്റെ നട്ടെല്ല് തന്നെ രാഹുല്‍രാജിന്റെ ബിജെഎം ആണ്.

അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഛോട്ടാ മുംബൈ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിക്കൊണ്ടാണ് രാഹുല്‍ രാജ് ചലച്ചിത്ര സംഗീത ലോകത്തേയ്ക്ക് കടന്ന് വരുന്നത്. ഇതിനോടകം തന്നെ നിരവധി ഹിറ്റ് ഗാനങ്ങളാണ് രാഹുല്‍ രാജിന്റേതായി എല്ലാവരും ആസ്വദിക്കുന്നത്. സത്യത്തല്‍ ലോക്ക്ഡൗണ്‍ ദി പ്രീസ്റ്റ് എന്ന ചിത്രത്തിന് ഗുണം ചെയ്തു എന്നു തന്നെ പറയാമെന്നാണ് രാഹുലിന്റെ അഭിപ്രായം. ലോക്ക് ഡൗണ്‍ വേളയില്‍ വേണ്ട തിരുത്തലുകള്‍ വരുത്തിയും ചിട്ടപ്പെടുത്തിയും സീനുകളെ കൃത്യമായി പഠിച്ചുമാണ് രാഹുല്‍ ഇതിന് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

പാരാസൈക്കോളജിയിലും എക്സോര്‍സിസത്തിലും കേമനായ ഫാദര്‍ കാര്‍മെന്‍ ബെനഡിക്ട് എന്ന പുരോഹിതനായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. വസ്ത്രധാരണത്തില്‍ മാത്രമല്ല സ്വഭാവത്തിലും വ്യത്യസ്തയുള്ള നായക കഥാപാത്രമാണ് മമ്മൂട്ടിയുടെ ഫാ. കാര്‍മെന്‍ ബെനഡിക്ട.ഒരു കുടുംബത്തില്‍ നടന്ന ദുരൂഹ മരണങ്ങളുടെ ചുരുളഴിക്കാനായി ഒരു പെണ്‍കുട്ടി ഫാദറിനെ തേടി വരുന്നിടത്തു നിന്നാണ് കഥ ആരംഭിക്കുന്നത്. ക്രൈം എന്ന് സംശയം തോന്നിപ്പിക്കുന്ന ഒരു സംഭവത്തിലെ ഇന്‍വെസ്റ്റിഗേഷനില്‍ ആരംഭിച്ച് പിന്നീട് മിസ്റ്ററിയിലൂടെയും ഹൊററിലൂടെയുമൊക്കെ കടന്നുപോകുന്ന രീതിയിലാണ് ചിത്രത്തിന്റെ ഘടന.

വേണ്ടിടത്ത് ആകാംക്ഷയുളവാക്കുന്ന ട്വിസ്റ്റുകളും സസ്പെന്‍സുകളും നിറച്ചാണ് ‘ദി പ്രീസ്റ്റ്’ കാണികളെ പിടിച്ചിരുത്തുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെയും ആര്‍ ഡി ഇല്യൂമിനേഷന്‍സിന്റെയും ബാനറില്‍ ആന്റോ ജോസഫും ബി ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിഖില വിമല്‍, ശ്രീനാഥ് ഭാസി, സാനിയ ഇയ്യപ്പന്‍, ജഗദീഷ്, മധുപാല്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

More in Malayalam

Trending

Recent

To Top