Connect with us

അത് ആരാധന മൂത്തുള്ള നോട്ടമായിരുന്നില്ല..!’ ദി പ്രീസ്റ്റ്’ ന്റെ വിജയാഘോഷത്തില്‍ മമ്മൂട്ടിയെ കണ്ണെടുക്കാതെ നോക്കിയിരിക്കാന്‍ ഒരു കാരണമുണ്ടെന്ന് നിഖില വിമല്‍

Malayalam

അത് ആരാധന മൂത്തുള്ള നോട്ടമായിരുന്നില്ല..!’ ദി പ്രീസ്റ്റ്’ ന്റെ വിജയാഘോഷത്തില്‍ മമ്മൂട്ടിയെ കണ്ണെടുക്കാതെ നോക്കിയിരിക്കാന്‍ ഒരു കാരണമുണ്ടെന്ന് നിഖില വിമല്‍

അത് ആരാധന മൂത്തുള്ള നോട്ടമായിരുന്നില്ല..!’ ദി പ്രീസ്റ്റ്’ ന്റെ വിജയാഘോഷത്തില്‍ മമ്മൂട്ടിയെ കണ്ണെടുക്കാതെ നോക്കിയിരിക്കാന്‍ ഒരു കാരണമുണ്ടെന്ന് നിഖില വിമല്‍

ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം തിയേറ്ററുകള്‍ തുറന്നപ്പോള്‍ ആദ്യം എത്തിയ സൂപ്പര്‍സ്റ്റാര്‍ ചിത്രമായിരുന്നു മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ദി പ്രീസ്റ്റ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും എല്ലാം തന്നെ ആരാധകര്‍ക്ക് ആകാംക്ഷയുളവക്കുന്നതായിരുന്നു. ഏറെ പ്രത്യേകതകളും സസ്‌പെന്‍സും നിറച്ച ചിത്രം മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടു തന്നെ തിയേറ്ററില്‍ നിറഞ്ഞോടുകയാണ്. കോവിഡ് മഹാമാരിയ്ക്കു ശേഷം, തകര്‍ന്നു പോയ സിനിമ മേഖലയെ കൈപിടിച്ചുയര്‍ത്താന്‍ ചിത്രത്തിനായി എന്നു തന്നെയാണ് തിയേറ്റര്‍ ഉടമകളുടെയടക്കം അഭിപ്രായം.

എന്നാല്‍ ദി പ്രീസ്റ്റിന്റെ ഗള്‍ഫ് വിജയാഘോഷത്തെ തുടര്‍ന്ന് ദുബായില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ മമ്മൂട്ടിയെ തന്നെ കണ്ണെടുക്കാതെ നോക്കിയിരിക്കുന്ന നിഖില വിമലിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിരവധി ട്രോളുകളും ഇതിനു പിന്നാലെ ഇറങ്ങി. ഇപ്പോഴിതാ മമ്മൂട്ടിയെ അങ്ങനെ നോക്കിയിരിക്കാന്‍ ഒരു കാരണമുണ്ടെന്ന് പറയുകയാണ് നിഖില. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നിഖില ഇതേകുറിച്ച് പറഞ്ഞത്.

മമ്മൂട്ടി ആരാധിക എന്നതിലുപരി അദ്ദേഹത്തെ ഏറെ ബഹുമാനിക്കുന്ന നടിയാണ് താനെന്നും അതുകൊണ്ടായിരിക്കാം അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുമ്പോള്‍ ആ മുഖത്തേയ്ക്കു തന്നെ നോക്കിയിരുന്നുപോയതെന്ന് നിഖില പറയുന്നു. അതൊരു ആരാധന മൂത്തുള്ള നോട്ടമോ, വിസ്മയത്തോടെയുള്ള പ്രവര്‍ത്തിയോ ആയിരുന്നില്ല. അദ്ദേഹത്തിന്റെ ഓരോ വാക്കും ശ്രദ്ധാപൂര്‍വം കേട്ടിരിക്കണമെന്നുണ്ടായിരുന്നു. ആ ഒരു നിമിഷത്തില്‍ പടമെടുത്തതുകൊണ്ടായിരിക്കാം മറ്റുള്ളവര്‍ക്ക് അങ്ങനെ തോന്നിയത് എന്നും താരം പറയുന്നു.

ദി പ്രീസ്റ്റ് ഇത്രയും വിജയമായതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് തന്റെ അച്ഛനായിരിക്കും എന്നാണ് നിഖില പറയുന്നത്. സ്റ്റാര്‍ സിനിമകളിലും മികച്ച അഭിനേതാക്കളുടെ ചിത്രത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും ഒരു സൂപ്പര്‍താര ചിത്രത്തിലഭിനയിക്കുന്നത് ആദ്യമായാണ്. അതും മമ്മൂട്ടി ചിത്രത്തില്‍. മമ്മൂട്ടിയുടെ കടുത്ത ആരാധകനായ അച്ഛന്‍ അസുഖക്കിടക്കയിലായിരുന്നപ്പോഴും ചിത്രത്തിന്റെ വിശേഷങ്ങള്‍ ചോദിക്കുമായിരുന്നു. ഈ സിനിമ തിയേറ്ററില്‍ ചെന്ന് കാണണം എന്നായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹം. പക്ഷേ, നടക്കാതെ പോയി. പെട്ടെന്നാണ് അച്ഛന്‍ ഞങ്ങളെയെല്ലാം വിട്ട് ഈ ലോകത്ത് നിന്ന് പോയത്.

അതേസമയം, മമ്മൂട്ടിയില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്നും, തന്റെ ഭാഗങ്ങള്‍ പെട്ടെന്ന് ചിത്രീകരിച്ച ശേഷം പോകാതെ താനടക്കമുള്ളവര്‍ ശരിയാകുന്നതുവരെ അഭിനയിച്ചുവെന്നും അതൊക്കെ അഭിനയ ജീവിതത്തിലെ പ്രധാന പാഠമായി കരുതുന്നുവെന്നും നിഖില പറയുന്നു. നിര്‍മാതാവ് ആന്റോ ജോസഫിന് മമ്മൂട്ടിയുടെയും മഞ്തജു വാര്യരുടെയും പിന്തുണയുള്ളതു കൊണ്ട് മാത്രമാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. ഒരു സിനിമയുടെ കഥ കേള്‍ക്കുമ്പോള്‍ ഒരിക്കലും അതൊരു നല്ല ചിത്രമായിത്തീരുമോ എന്ന് പ്രവചിക്കാന്‍ സാധിക്കുകയില്ല. ചിത്രം റിലീസായാല്‍ മാത്രമേ അതിന്റെ ഭാവി നിശ്ചയിക്കാനാകൂ എന്നും നിഖില പറയുന്നു. ജോജു ജോര്‍ജ് നിര്‍മിക്കുന്ന മധുരം, സിബി മലയിലിന്റെ കുത്ത് എന്നീ ചിത്രങ്ങളാണ് നിഖിലയുടെ പുതിയ ചിത്രങ്ങള്‍.

പാരാസൈക്കോളജിയിലും എക്സോര്‍സിസത്തിലും കേമനായ ഫാദര്‍ കാര്‍മെന്‍ ബെനഡിക്ട് എന്ന പുരോഹിതനായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. വസ്ത്രധാരണത്തില്‍ മാത്രമല്ല സ്വഭാവത്തിലും വ്യത്യസ്തയുള്ള നായക കഥാപാത്രമാണ് മമ്മൂട്ടിയുടെ ഫാ. കാര്‍മെന്‍ ബെനഡിക്ട.ഒരു കുടുംബത്തില്‍ നടന്ന ദുരൂഹ മരണങ്ങളുടെ ചുരുളഴിക്കാനായി ഒരു പെണ്‍കുട്ടി ഫാദറിനെ തേടി വരുന്നിടത്തു നിന്നാണ് കഥ ആരംഭിക്കുന്നത്. ക്രൈം എന്ന് സംശയം തോന്നിപ്പിക്കുന്ന ഒരു സംഭവത്തിലെ ഇന്‍വെസ്റ്റിഗേഷനില്‍ ആരംഭിച്ച് പിന്നീട് മിസ്റ്ററിയിലൂടെയും ഹൊററിലൂടെയുമൊക്കെ കടന്നുപോകുന്ന രീതിയിലാണ് ചിത്രത്തിന്റെ ഘടന. വേണ്ടിടത്ത് ആകാംക്ഷയുളവാക്കുന്ന ട്വിസ്റ്റുകളും സസ്പെന്‍സുകളും നിറച്ചാണ് ‘ദി പ്രീസ്റ്റ്’ കാണികളെ പിടിച്ചിരുത്തുന്നത്.

More in Malayalam

Trending

Recent

To Top