Connect with us

പ്രേമ നൈരാശ്യം ഒന്നുമല്ല, ഞാന്‍ നിരവധി പേരെ പ്രണയിച്ചിട്ടുണ്ട്..! വെളിപ്പെടുത്തലുമായി ചന്ദ്ര ലക്ഷ്മണ്‍

Malayalam

പ്രേമ നൈരാശ്യം ഒന്നുമല്ല, ഞാന്‍ നിരവധി പേരെ പ്രണയിച്ചിട്ടുണ്ട്..! വെളിപ്പെടുത്തലുമായി ചന്ദ്ര ലക്ഷ്മണ്‍

പ്രേമ നൈരാശ്യം ഒന്നുമല്ല, ഞാന്‍ നിരവധി പേരെ പ്രണയിച്ചിട്ടുണ്ട്..! വെളിപ്പെടുത്തലുമായി ചന്ദ്ര ലക്ഷ്മണ്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ സുപരിചിതയായ നടിയാണ് ചന്ദ്ര ലക്ഷ്മണ്‍. അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരുന്ന താരം അടുത്തിടെ മിനിസ്‌ക്രീനില്‍ തിരിച്ചെത്തിയിരുന്നു. ഇപ്പോഴിതാ വെള്ളിത്തിരയില്‍ വീണ്ടും സജീവമാകാനുള്ള ഒരുക്കത്തിലാണ് ചന്ദ്ര. സ്റ്റോപ്പ് വയലന്‍സ് എന്ന പൃഥ്വിരാജ് ചിത്രത്തിലുടെ വെള്ളിത്തിരയിലെത്തിയ നടി ഗോസ്റ്റ് റൈറ്റര്‍ എന്ന ചിത്രത്തിലൂടെയാണ് മടങ്ങിവരവിന് ഒരുങ്ങുന്നത്.

എന്നാല്‍ തന്നെ ചുറ്റിപ്പറ്റി ചില ഗോസിപ്പുകള്‍ ഉണ്ടെന്നും അതിന് മറുപടിയും പറയുകയാണ് ചന്ദ്ര. ‘ഇതുവരെ വിവാഹം കഴിക്കാത്ത ഞാന്‍ വിവാഹം കഴിച്ചെന്നും ഭര്‍ത്താവിനൊപ്പം അമേരിക്കയില്‍ സെറ്റില്‍ ആണെന്നുമാണ് പലരും പറഞ്ഞു നടക്കുന്നത്. ഇത് കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യല്‍ മീഡിയയില്‍ ഏറെ വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നു. ഇത്തരം വാര്‍ത്തകള്‍ കണ്ടു ഞാനും എന്റെ വീട്ടുകാരുടെ ചിരിച്ചിരുന്നു…’

ഇതുവരെ വിവാഹം കഴിക്കാത്തതിന് കാരണം പ്രേമ നൈരാശ്യം ഒന്നുമല്ലെന്നും താന്‍ നിരവധി പേരെ പ്രണയിച്ചിട്ടുണ്ട്, അടുത്ത സുഹൃത്തുക്കളായ അവരൊക്കെ കാമുകന്മാര്‍ ആയപ്പോള്‍ പ്രണയം മുന്നോട്ടു കൊണ്ടു പോകാന്‍ സാധിക്കില്ലെന്ന സാഹചര്യം വന്നപ്പോള്‍ കൈകൊടുത്ത് പിരിയുകയായിരുന്നു എന്നുമാണ് ചന്ദ്ര ലക്ഷ്മണ്‍ വ്യക്തമാക്കുന്നത്. തന്നെപറ്റി ഗോസിപ്പുകള്‍ നിറയ്ക്കുന്നവര്‍ക്കുള്ള മറുപടിയായാണ് ഇപ്പോള്‍ ചന്ദ്രയുടെ വാക്കുകള്‍ എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

തിരുവനന്തപുരത്തെ ഒരു തനി ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച ചന്ദ്ര ഇത്രയും വര്‍ഷക്കാലം ചെന്നൈയില്‍ ആയിരുന്നു. തന്റെ ചില വ്യക്തിപരമായ കാരണങ്ങല്‍ കൊണ്ടാണ് ഇത്രയും നാള്‍ അഭിനയത്തില്‍ നിന്നും വിട്ട് നിന്നതെന്നും ചന്ദ്ര പറയുന്നുണ്ട്. ചെന്നൈയിലെ ഒരു ഫ്‌ലാറ്റിലായിരുന്നു താമസം. ആദ്യമൊക്കെ സന്തോഷമായിരുന്നു. പക്ഷേ നാലു വര്‍ഷം മാത്രമേ അവിടെ തുടരാനായുള്ളൂ. മറ്റുള്ളവര്‍ക്ക് അന്ധവിശ്വാസമാണെന്നു തോന്നാമെങ്കിലും അവിടെ താമസിച്ചപ്പോള്‍ ഞങ്ങള്‍ക്ക് മൂന്നു പേര്‍ക്കും അപകടങ്ങള്‍ ഉണ്ടായി.

മരണത്തില്‍ നിന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. സന്തോഷങ്ങള്‍ ഉണ്ടായിട്ടില്ല എന്നല്ല, അതിനേക്കാള്‍ പ്രശ്‌നങ്ങള്‍ ഉണ്ടായി. അതോടെ വീടിന്റെ വാസ്തു നോക്കിച്ചു. ഫ്‌ലാറ്റിന്റെ ദിശയിലും അളവുകളിലുമൊക്കെ ദോഷങ്ങള്‍ കണ്ടെത്തി. അതോടെ ആ ഫ്‌ലാറ്റ് ഞങ്ങള്‍ വിറ്റു. അഡയാറില്‍ ഒരു വാടക വീട്ടിലേക്ക് താമസം മാറി. പിന്നെ ഇതുവരെ ഞങ്ങള്‍ സ്വന്തമായി വീട് വാങ്ങിയിട്ടില്ല. എന്നാല്‍ എല്ലാവര്‍ഷവും തിരുവനന്തപുരത്തുള്ള അമ്മവീട്ടിലേക്ക് എത്താറുണ്ട്. അവിടെ അമ്മൂമ്മയുണ്ട് എന്നും ചന്ദ്ര പറഞ്ഞിരുന്നു.

More in Malayalam

Trending

Recent

To Top