Connect with us

‘ദി പ്രീസ്റ്റ്’ തിയേറ്ററുകളിലേയ്ക്ക് പ്രേക്ഷകരെ ആവാഹിക്കാന്‍ പറ്റിയ ചിത്രം; മമ്മൂട്ടിയുടെ വീട്ടിലെത്തി നന്ദി പറഞ്ഞ് തിയേറ്റര്‍ ഉടമകള്‍

Malayalam

‘ദി പ്രീസ്റ്റ്’ തിയേറ്ററുകളിലേയ്ക്ക് പ്രേക്ഷകരെ ആവാഹിക്കാന്‍ പറ്റിയ ചിത്രം; മമ്മൂട്ടിയുടെ വീട്ടിലെത്തി നന്ദി പറഞ്ഞ് തിയേറ്റര്‍ ഉടമകള്‍

‘ദി പ്രീസ്റ്റ്’ തിയേറ്ററുകളിലേയ്ക്ക് പ്രേക്ഷകരെ ആവാഹിക്കാന്‍ പറ്റിയ ചിത്രം; മമ്മൂട്ടിയുടെ വീട്ടിലെത്തി നന്ദി പറഞ്ഞ് തിയേറ്റര്‍ ഉടമകള്‍

മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റ്’ ന്റെ വിജയത്തിനു പിന്നാലെ പ്രതിസന്ധിയില്‍ നിന്ന് സിനിമാ വ്യവസായത്തെ കൈപിടിച്ചുയര്‍ത്തിയ മമ്മൂട്ടിക്ക് വീട്ടിലെത്തി നന്ദി പറഞ്ഞ് സംസ്ഥാനത്തെ തിയേറ്റര്‍ ഉടമകള്‍. കൊച്ചിയിലെ വീട്ടിലെത്തിയായാണ് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് പ്രസിഡന്റ് കെ.വിജയകുമാറും ജനറല്‍ സെക്രട്ടറി സുമേഷ് പാല, വൈസ് പ്രസിഡന്റ് സോണി തോമസ്, ജോയിന്റ് സെക്രട്ടറി കിഷോര്‍ സദാനന്ദന്‍, എക്‌സിക്യുട്ടീവ് സെക്രട്ടറി എം.സി. ബോബി എന്നിവര്‍ നന്ദിയും സ്‌നേഹവും അറിയിച്ചത്.

‘നിര്‍ജ്ജീവമായി കിടന്ന തിയേറ്ററുകളിലേയ്ക്ക് പ്രേക്ഷകരെ ആവാഹിക്കാന്‍ പറ്റിയ ചിത്രം തന്ന് സഹായിച്ച മമ്മൂക്കയോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകളിലും അങ്ങേയറ്റം ക്ഷമയോടെ സ്വന്തം ചിത്രത്തെ ഒടിടിക്കു പോലും വില്‍ക്കാതെ തിയേറ്ററുകളിലേയ്ക്ക് നല്‍കിയ നിര്‍മ്മാതാവ് ആന്റോ ജോസഫിനോടും ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു.’എന്നും ഫിയോക് പ്രസിഡന്റ് കെ.വിജയകുമാര്‍ പറഞ്ഞു.

മാര്‍ച്ച് 11നാണ് ദി പ്രീസ്റ്റ് കേരളത്തില്‍ റിലീസ് ചെയ്യുന്നത്. തിയേറ്ററുകളില്‍ സെക്കന്‍ഡ് ഷോ അനുവദിക്കാത്തതിനെ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് മാറ്റി വെച്ചിരുന്നു. പിന്നീട് സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് സെക്കന്‍ഡ് ഷോയ്ക്ക് അനുമതി ലഭിക്കുന്നത്. ആദ്യദിനം തന്നെ സിനിമയുടെ എല്ലാ പ്രദര്‍ശനവും ഹൗസ് ഫുള്‍ ആയിരുന്നു.

നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് സംവിധാനം. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ചെത്തിയ ചിത്രവുമാണ് ദി പ്രീസ്റ്റ്. ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം ബി. ഉണ്ണിക്കൃഷ്ണന്റെ ആര്‍ ഡി ഇല്യുമിനേഷന്‍സും വി.എന്‍. ബാബുവും സഹനിര്‍മ്മാതാക്കളാണ്. നിഖില വിമല്‍, അമേയ, വെങ്കിടേഷ്, ജഗദീഷ്, ടി.ജി രവി, രമേശ് പിഷാരടി, ശിവദാസ് കണ്ണൂര്‍ തുടങ്ങിയ താരങ്ങള്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജോഫിന്‍ ടി. ചാക്കോയുടെത് തന്നെ കഥ. ദീപു പ്രദീപും ശ്യാം മേനോനും ചേര്‍ന്നാണ് തിരക്കഥ. അഖില്‍ ജോര്‍ജ് ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. സംഗീതം രാഹുല്‍ രാജ് ആണ്.

പാരാസൈക്കോളജിയിലും എക്സോര്‍സിസത്തിലും കേമനായ ഫാദര്‍ കാര്‍മെന്‍ ബെനഡിക്ട് എന്ന പുരോഹിതനായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. വസ്ത്രധാരണത്തില്‍ മാത്രമല്ല സ്വഭാവത്തിലും വ്യത്യസ്തയുള്ള നായക കഥാപാത്രമാണ് മമ്മൂട്ടിയുടെ ഫാ. കാര്‍മെന്‍ ബെനഡിക്ട.

ഒരു കുടുംബത്തില്‍ നടന്ന ദുരൂഹ മരണങ്ങളുടെ ചുരുളഴിക്കാനായി ഒരു പെണ്‍കുട്ടി ഫാദറിനെ തേടി വരുന്നിടത്തു നിന്നാണ് കഥ ആരംഭിക്കുന്നത്. ക്രൈം എന്ന് സംശയം തോന്നിപ്പിക്കുന്ന ഒരു സംഭവത്തിലെ ഇന്‍വെസ്റ്റിഗേഷനില്‍ ആരംഭിച്ച് പിന്നീട് മിസ്റ്ററിയിലൂടെയും ഹൊററിലൂടെയുമൊക്കെ കടന്നുപോകുന്ന രീതിയിലാണ് ചിത്രത്തിന്റെ ഘടന. വേണ്ടിടത്ത് ആകാംക്ഷയുളവാക്കുന്ന ട്വിസ്റ്റുകളും സസ്പെന്‍സുകളും നിറച്ചാണ് ‘ദി പ്രീസ്റ്റ്’ കാണികളെ പിടിച്ചിരുത്തുന്നത്.

More in Malayalam

Trending

Recent

To Top