Connect with us

“കായലോണ്ട് വട്ടം വളച്ച് പിള്ളേരുടെ വിളയാട്ടം”; വേനലവധി ആഘോഷമാക്കാൻ പറ്റിയ പാട്ടുമായി കൊച്ചുമിടുക്കന്മാർ; ‘വരയൻ’ലെ ഗാനം പുറത്തിറങ്ങി!

Malayalam

“കായലോണ്ട് വട്ടം വളച്ച് പിള്ളേരുടെ വിളയാട്ടം”; വേനലവധി ആഘോഷമാക്കാൻ പറ്റിയ പാട്ടുമായി കൊച്ചുമിടുക്കന്മാർ; ‘വരയൻ’ലെ ഗാനം പുറത്തിറങ്ങി!

“കായലോണ്ട് വട്ടം വളച്ച് പിള്ളേരുടെ വിളയാട്ടം”; വേനലവധി ആഘോഷമാക്കാൻ പറ്റിയ പാട്ടുമായി കൊച്ചുമിടുക്കന്മാർ; ‘വരയൻ’ലെ ഗാനം പുറത്തിറങ്ങി!

സിജു വിൽസനെ നായകനാക്കി നവാ​ഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്ത ‘വരയൻ’ ലെ ‘കായലോണ്ട് വട്ടം വളച്ചേ’ എന്ന ​ടെറ്റിൽ സോങ്ങ് പുറത്തിറങ്ങി. സായി ഭദ്രയാണ് ​ഗാനം ആലപിച്ച ​ഗാനത്തിന് പ്രകാശ് അലക്സാണ് സം​ഗീതം പകർന്നിരിക്കുന്നത്. ബി. കെ. ഹരിനാരായണന്റെതാണ് വരികൾ. D5 ജൂനിയേർസ് എന്ന ചാനൽ പ്രോഗ്രാമിലൂടെ ശ്രദ്ധ നേടി സമ്മാനർഹരായ ചൈതിക്കും കാശിനാഥനുമാണ് ​ഗാനത്തിൽ നിറഞ്ഞാടിയിരിക്കുന്നത്.

കലിപ്പക്കര എന്ന ഗ്രാമത്തിന്റെ വശ്യതയിലൂടെ നാടിന്റെ കഥ പറയുന്ന ഗാനത്തിന്റെ കോറിയോഗ്രാഫി പ്രസന്ന മാസ്റ്ററുടേതാണ്. കപ്പൂച്ചിനച്ചന്റെ കിടിലൻ കളളുപ്പാട്ടിന് ശേഷം പുറത്തിറങ്ങിയ വരയനിലെ വെടിക്കെട്ട് പാട്ട് ‘കായലോണ്ട് വട്ടം വരച്ച്’ പ്രേക്ഷകരെ ഏറ്റെടുത്ത് കഴിഞ്ഞു. മെയ് 20 ന് ചിത്രം പ്രേക്ഷകരിലേക്കെത്തും.

യഥാർത്ഥ സംഭവങ്ങളെ പശ്ചാത്തലമാക്കി ഫാദർ ഡാനി കപ്പൂച്ചിൻ തിരക്കഥ രചിച്ച ചിത്രത്തിൽ ഫാദർ എബി കപ്പൂച്ചിൻ എന്ന പുരോഹിതന്റെ വേഷത്തിലാണ് സിജു വിൽസൺ പ്രത്യക്ഷപ്പെടുന്നത്. താരം ആദ്യമായി പുരോഹിതന്റെ രൂപത്തിൽ എത്തുന്ന ചിത്രം എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. ഹാസ്യം, ആക്ഷൻസ്, കുടുംബ ബന്ധങ്ങൾ എന്നിവക്ക് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രം സത്യം സിനിമാസിന്റെ ബാനറിൽ എ.ജി. പ്രേമചന്ദ്രനാണ് നിർമ്മിച്ചിരിക്കുന്നത്‌.

‘പുഞ്ചിരിക്ക് പിന്നിലെ ഭീകരത’ എന്ന ടാഗ്‌ലൈനിലാണ് പുറത്തിറങ്ങുന്ന ചിത്രത്തിൽ ലിയോണ ലിഷോയാണ് നായിക. മണിയൻപിള്ള രാജു, ജോയ് മാത്യു, വിജയരാഘവൻ, ബിന്ദു പണിക്കർ, ജയശങ്കർ, സംവിധായകൻ ജൂഡ്‌ ആന്റണി ജോസഫ്‌, ഡാവിഞ്ചി, അരിസ്റ്റോ സുരേഷ് എന്നിവരാണ് മറ്റ് താരങ്ങൾ. ഇവർക്ക് പുറമെ ഒട്ടനവധി പുതുമുഖങ്ങളും അണിനിരക്കുന്നു. ‘ടൈ​ഗർ’ എന്ന് പേരുള്ള നായയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം. ചിത്രത്തിന്റെ ട്രെയിലർ പ്രേക്ഷക ശ്രദ്ധ ആകർഷിച്ചിരുന്നു.

ഛായാഗ്രഹണം രജീഷ് രാമൻ. എഡിറ്റിംങ് ജോൺകുട്ടി. സംഗീതം പ്രകാശ് അലക്സ്. ഗാനരചന ബി.കെ. ഹരിനാരായണൻ. സൗണ്ട് ഡിസൈൻ വിഘ്നേഷ്, കിഷൻ & രജീഷ്. സൗണ്ട് മിക്സ് വിപിൻ നായർ. പ്രോജക്റ്റ് ഡിസൈൻ ജോജി ജോസഫ്. ആർട്ട് നാഥൻ മണ്ണൂർ. കോസ്റ്റ്യൂം സമീറ സനീഷ്. മേക്കപ്പ് സിനൂപ് ആർ. പ്രൊഡക്ഷൻ കൺട്രോളർ ബിനു മുരളി. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ കൃഷ്ണ കുമാർ. സംഘട്ടനം ആൽവിൻ അലക്സ്. കൊറിയോഗ്രഫി സി പ്രസന്ന സുജിത്ത്. ചാനൽ പ്രമോഷൻ മഞ്ജു ഗോപിനാഥ്. പി.ആർ.ഒ- ദിനേശ് എ.സ്, ഡിജിറ്റൽ മാർക്കറ്റിംഗ്‌ എം.ആർ പ്രൊഫഷണൽ.

about varayan

More in Malayalam

Trending

Recent

To Top