Connect with us

മലയാളസിനിമയുടെ ആറുമാസം 86ചിത്രങ്ങള്‍ 16ഹിറ്റുകള്‍ 50കോടിയ്ക്ക് മേലെ നഷ്ട്ടം !!!! I

മലയാളസിനിമയുടെ ആറുമാസം 86ചിത്രങ്ങള്‍ 16ഹിറ്റുകള്‍ 50കോടിയ്ക്ക് മേലെ നഷ്ട്ടം !!!! I

മലയാളസിനിമയുടെ ആറുമാസം 86ചിത്രങ്ങള്‍ 16ഹിറ്റുകള്‍ 50കോടിയ്ക്ക് മേലെ നഷ്ട്ടം !!!!

മലയാള സിനിമയുടെ 2018 ആദ്യ പാതി പിന്നിടുമ്പോള്‍ 86 ചിത്രങ്ങളാണ്‌ പ്രദര്‍ശനെത്തിയിരിക്കുന്നത്. 86 ചിത്രങ്ങളില്‍ ‘ശിക്കാരി ശംഭു, ആദി ,ക്വീന്‍ , ക്യാപ്റ്റന്‍, ഹേയ് ജൂഡ്, സുഡാനി ഫ്രം നൈജീരിയ ,ആമി, കുട്ടനാടൻ മാർപാപ്പ, സ്വാതന്ത്ര്യം അർദ്ധരാത്രിയില്‍ ,പഞ്ചവർണ്ണതത്ത, ബി.ടെക്ക് ,അങ്കിള്‍ , കാര്‍ബണ്‍ ,അരവിന്ദന്‍റെ അതിഥികള്‍ ,അബ്രഹാമിന്‍റെ സന്തതികള്‍, മേരിക്കുട്ടി, തുടങ്ങിയ പതിനാറോളം ചിത്രങ്ങള്‍ തിയേറ്റര്‍ കളക്ഷന്‍ , സാറ്റ് ലൈറ്റ്, ഓഡിയോ,വീഡിയോ ,ഓവര്‍ സീസ് റൈറ്റ് എന്നിവയില്‍ നിന്നായി മുടക്കുമുതല്‍ തിരിച്ചു പിടിച്ചവയാണ്.

ബാക്കി 70 ചിത്രങ്ങളില്‍ ഭൂരിഭാഗവും ഗുണവും മണവുമില്ലാതെ പ്രേക്ഷകരെ ത്യപ്തിപ്പെടുത്താതെ തിയേറ്റര്‍ വിട്ടവയായിരുന്നു.’ദിവാൻജിമൂല ഗ്രാൻഡ് പിക്സാ’യിരുന്നു 2018 വരവേറ്റ ആദ്യ മലയാളചിത്രം.ജനുവരിയിലും ഫെബ്രുവരിയിലുമായി 37സിനിമകള്‍ തിയേറ്ററുകളിലെത്തിയപ്പോള്‍ 20 കോടിയുടെ നഷ്ട്ടം തിയേറ്ററുകള്‍ക്കുണ്ടായതായാണ് റിപ്പോര്‍ട്ട്.

മാര്‍ച്ച് ,ഏപ്രില്‍ ,മെയ് ,ജൂണ്‍ മാസത്തിലായി റിലീസ് ചെയ്ത 49ചിത്രങ്ങളില്‍ 40 ഓളംചിത്രങ്ങള്‍ കാര്യമായിചലനമുണ്ടാക്കാതെ തിയേറ്റര്‍ വിട്ടവയാണ്. പ്രതിക്ഷകളുടെ അമിതഭാരവുമായ് വന്ന് തിയേറ്ററില്‍ കാലിടറിയ ‘കമ്മാരസംഭവം’ ആദ്യ പാതിയെ ഞെട്ടിച്ച പരാജയമായിരുന്നു.പ്രണവ് മോഹന്‍ ലാലിന്‍റെ അരങ്ങേറ്റത്തിനും…ജയറാമിന്‍റെ തിരിച്ചു വരവിനും… ജയസൂര്യയുടെ ഭാവവൈദ്യങ്ങള്‍ക്കും… താരസംഘടനയുടെ വിവാദങ്ങള്‍ക്കും…

ആരോപണങ്ങള്‍ക്കും സാക്ഷ്യം വഹിച്ചുകൊണ്ടാണ് 2018ന്‍റെ ആദ്യപാതി മലയാള സിനിമ പിന്നിടുന്നത്. വിസ്മയിപ്പിക്കത്തക്ക വിജയങ്ങളൊന്നും അരവര്‍ഷ പട്ടികയിലില്ല. എണ്ണിയെടുക്കാവുന്ന ഹിറ്റുകളും വമ്പന്‍ പരാജയങ്ങളും 50 കോടിയ്ക്ക് മേലെ നഷ്ട്ടകണക്കുമാണ് മലയാളസിനിമയുടെ
ആറുമാസത്തിന്‍റെ നീക്കിയിരിപ്പ് .

written by AshiqShiIju

Malayalam movies 2018 up to June – 86 Films, 16 Hits,50 Crore loss

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top