Articles
ഇവര്‍ സിനിമയില്‍ മാത്രമല്ല ജീവിതത്തിലും പ്രണയിച്ചു….. മലയാള സിനിമയിലെ പ്രണയ വിവാഹങ്ങള്‍!
ഇവര്‍ സിനിമയില്‍ മാത്രമല്ല ജീവിതത്തിലും പ്രണയിച്ചു….. മലയാള സിനിമയിലെ പ്രണയ വിവാഹങ്ങള്‍!
ഇവര്‍ സിനിമയില്‍ മാത്രമല്ല ജീവിതത്തിലും പ്രണയിച്ചു….. മലയാള സിനിമയിലെ പ്രണയ വിവാഹങ്ങള്‍!
സിനിമയില്‍ പ്രണയവും പ്രണയ വിവാഹങ്ങളും സ്വാഭാവികം. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ പ്രണയവും പ്രണയ വിവാഹങ്ങളും സിനിമയിലേതു പോലെ അത്ര എളുപമല്ല. അതുപോലെ യഥാര്‍ത്ഥ ജീവിതത്തിലും പ്രണയം പൂവണിയുന്ന നിമിഷങ്ങളും ഉണ്ടാകാറുണ്ട്. അതും മലയാള സിനിമയിലെ നായികാ-നായകന്‍മാര്‍ ആയാലോ….. താര വിവാഹങ്ങളും ധാരാളമുണ്ട്… സിനിമയിലെ നായികാ-നായകന്‍മാര്‍ ഒടുവില്‍ യാഥാര്‍ത്ഥ ജീവിതത്തിലും നായികാ-നായകന്‍മാരായിട്ടുണ്ട്.. സുകുമാരന്‍-മല്ലിക സുകുമാരന്‍ തുടങ്ങി ഗൗതമി-ശ്രീനാഥ് രാജേന്ദ്രനില്‍ വരെ എത്തി നില്‍ക്കുകയാണ് മലയാള സിനിമയിലെ താര ദമ്പതികള്‍…
സുകുമാരന്‍-മല്ലിക സുകുമാരന്‍
1976-77 കാലഘട്ടങ്ങളിലാണ് സുകുമാരനും മല്ലികയും മലയാള സിനിമയിലെ നിറസാന്നിധ്യമാകുന്നത്. ഓമനക്കുഞ്ഞ്, ഇതാ ഒരു സ്വപ്‌നം, മണ്ണ് തുടങ്ങിയ ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ച മല്ലികയും സുകുമാരനും പരസ്പരം സൗഹൃദത്തിലാകുകയും ആ സൗഹൃദം പ്രണയത്തിന് വഴിതുറക്കുകയും ഒടുവിലത് വിവാഹത്തില്‍ കലാശിക്കുകയും ചെയ്തു. 1978 ഒക്ടോബര്‍ 17ന് ഇരുവരും വിവാഹിതരാകുകയും ചെയ്തു. ഇന്ദ്രജിത്തും, പൃഥ്വിരാജും ഈ താരദമ്പതികളുടെ മക്കളാണ്.
സുരേഷ് കുമാര്‍-മേനക സുരേഷ്
1987 ഒക്ടോബര്‍ 27നാണ് സുരേഷ് കുമാര്‍-മേനക വിവാഹം നടക്കുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. മലയാള സിനിമയില്‍ ഒരു കാലത്തെ ഭാഗ്യ ജോഡികളായിരുന്നു മേനകയും ശങ്കറും. ശങ്കറാണ് മേനകയ്ക്ക് സുരേഷ് കുമാറിനെ പരിചയപ്പെടുത്തുന്നത്. സെറ്റില്‍ വെച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്.
ബാബുരാജ്-വാണി വിശ്വനാഥ്
2002ലാണ് ബാബുരാജ്-വാണി വിശ്വനാഥ് വിവാഹത്തിന് സാക്ഷ്യം കുറിക്കുന്നത്. വില്ലന്‍ വേഷങ്ങളില്‍ സജീവമായിരുന്ന ബാബുരാജുമായുള്ള വാണി വിശ്വനാഥന്റെ പ്രണയം അപ്രതീക്ഷിതമായിരുന്നു. ഒരു പന്തായത്തിലൂടെയാണ് ഇരുവരുടെയും ബന്ധം വളര്‍ന്നത്. ഒരു ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ പാട്ടിന്റെ ചരണം ചൊല്ലി അതിന്റെ പല്ലവി പറയാമോയെന്ന് വാണി ബാബുവിനോട് ചോദിച്ചിരുന്നു. ബാബുരാജിന് ഉത്തരം അറിയില്ലെന്ന് കരുതിയാണ് വാണി ആ ചോദ്യം ചോദിച്ചത്. എന്നാല്‍ ബാബുരാജ് അതിനുത്തരം അനായാസം പറഞ്ഞു. ശേഷമാണ് ഇരുവരും നല്ല സൗഹൃദത്തിലാകുന്നതും അത് വിവാഹത്തില്‍ കലാശിക്കുകയും ചെയ്തത്.
ജയറാം-പാര്‍വ്വതി
ജയറാമും പാര്‍വ്വതിയും നിരവധി ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചിരുന്നു. അപരന്‍, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, ശുഭയാത്ര, വിറ്റ്‌നസ് എന്നീ തുടങ്ങീ നിരവധി ചിത്രങ്ങളില്‍ ജയറാമിന്റെ നായികയായും സഹോദരിയായും പാര്‍വ്വതി അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രങ്ങളുടെ ചിത്രീകരണത്തിനിടെ ഇരുവരും പരസ്പരം അടുക്കുകയും പ്രണയത്തിലാകുകയും ചെയ്തിരുന്നു. നിരവധി ചിത്രങ്ങളില്‍ നായികാ നായകനായി ഒന്നിച്ചെത്തിയ ജയറാമും പാര്‍വ്വതിയുടെ 1992 ലാണ് വിവാഹിതരാകുന്നത്. വിവാഹ ശേഷം പാര്‍വ്വതി പൂര്‍ണ്ണമായും സിനിമാഭിനയം ഉപേക്ഷിച്ചു. ജയറാം ഇന്ന് വെള്ളിത്തിരയിലെ മുന്‍നിര നടനായി മാറിക്കഴിഞ്ഞു. ഇരുവര്‍ക്കുമായി രണ്ട് കുട്ടികളുണ്ട്, കാളിദാസും മാളവികയും. കാളിദാസ് ഇന്ന് അച്ഛന്റെ പാതയിലൂടെ സഞ്ചരിക്കുകയാണ്.
ബിജു മേനോന്‍-സംയുക്ത വര്‍മ്മ
മധുരനൊമ്പരക്കാറ്റ്, മേഘമല്‍ഹാര്‍, മഴ തുടങ്ങീ ചിത്രങ്ങളില്‍ നായികാ നായകനായി ഒന്നിച്ചെത്തിയ താരങ്ങളാണ് ബിജുമേനോനും സംയുക്തവര്‍മ്മായും. ഇരുവരുടെയും പ്രണയം മൊട്ടിടുന്നത് ഈ ചിത്രങ്ങളിലൂടെ ആയിരുന്നു. ഈ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ പ്രണയിച്ചതിനൊപ്പം ഇരുവരും യഥാര്‍ത്ഥ ജീവിതത്തിലും പ്രണയിക്കുകയായിരുന്നു. തുടര്‍ന്ന് 2002 നവംബര്‍ 21ന് ഇരുവരും വിവാഹിതരാകുകയായിരുന്നു. ഇരുവര്‍ക്കും ഒരു മകനുണ്ട്. ദക്ഷ് ദാര്‍മി.
സായ്കുമാര്‍- ബിന്ദുപണിക്കര്‍
ആദ്യ ഭാര്യ പ്രസന്ന കുമാരിയുമായുള്ള ദാമ്പത്യ ബന്ധം വേര്‍പ്പെടുത്തിയ ശേഷമാണ് സായ്കുമാറും ബിന്ദു പണിക്കരും വിവാഹിതരാകുന്നത്. വില്ലനായും നടനായും സഹനടനായും, ക്യാരക്ടര്‍ കഥാപാത്രങ്ങളായും വേഷമിട്ട സായ്കുമാറും ബിന്ദുപണിക്കരും നിരവധി ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്… സിനിമയിലെ കൂടിച്ചേരലുകള്‍ ഇരുവരെയും മനസ്സുകള്‍ തമ്മില്‍ അടുത്തു. ഒടുവില്‍ 2009ല്‍ ഇരുവരും വിവാഹിതരമായി.
ഷാജി കൈലാസ്-ആനി
മലയാള സിനിമയില്‍ ആനി തിളങ്ങി നില്‍ക്കുന്ന കാലത്തായിരുന്നു ആനിയും സംവിധായകനുമായ ഷാജി കൈലാസും തമ്മിലുള്ള വിവാഹം. 1996ലായിരുന്നു ഈ താരവിവാഹം. രുദ്രാക്ഷം എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. ഈ പരിചയം പിന്നീടത് പ്രണയമായി മാറുകയും ചെയ്തു. ഒടുവില്‍ പ്രണയം വിവാഹത്തിലേയക്ക് കടക്കുകയും ചെയ്തു. വിവാഹ ശേഷം ഹിന്ദുമതം സ്വീകരിച്ച് അഭിനയ ജീവിതം ഉപേക്ഷിച്ച് കുടുംബമായി ഒതുങ്ങി കൂടുന്ന ആനി കുക്കറി ഷോയിലൂടെ മലയാളികള്‍ക്ക് മുന്നില്‍ സജീവമാണിപ്പോള്‍. ഇരുവര്‍ക്കുമായി മൂന്ന് കുട്ടികളുണ്ട്.
ഇന്ദ്രജിത്ത്-പൂര്‍ണ്ണിമ ഇന്ദ്രജിത്ത്
ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇന്ദ്രിജിത്തും പൂര്‍ണ്ണിമയും വിവാഹിതരാകുന്നത്. 2002ലാണ് ഈ താരജോഡികള്‍ വിവാഹിതരാകുന്നത്. ഇന്ദ്രജിത്തന്റെ അമ്മ മല്ലിക ഒരു സീരിയലില്‍ അഭിനയിക്കെ ആ സെറ്റില്‍ വെച്ചാണ് ഇന്ദ്രജിത്തും പൂര്‍ണ്ണിമയും പരിചയപ്പെടുന്ന്. പീന്നീടാ പരിചയം പ്രണയത്തിലേയ്ക്ക് വഴിമാറുകയായിരുന്നു. പ്രാര്‍ത്ഥനയും നക്ഷത്രയുമാണ് മക്കള്‍.
ഷാലിനി-അജിത്ത്
ബാലതാരമായി മലയാള സിനിമയിലെത്തിയ ബേബി ശാലിനി അനിയത്തിപ്രാവിലൂടെയാണ് മലയാളികളുടെ ഹൃദയം കീഴടക്കിയത്. മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച ശാലിനി തെന്നിന്ത്യന്‍ താരം അജിത്തിന്റെ മനസ്സും കീഴടക്കി. അനിയത്തിപ്രാവിന് ശേഷം ശാലിനി തമിഴിലും ചില സിനിമകളില്‍ അഭിനയിച്ചു. ഇതായിരുന്നു അജിത്തുമായി പരിചയപ്പെടുന്നതും അടുക്കുന്നതും. ഒടുവില്‍ 2000ല്‍ ഇരുവരും വിവാഹിതരാകുകയായിരുന്നു.
ആഷിക് അബു-റീമ കല്ലിങ്കല്‍
22ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനസ്സില്‍ ഇടംപിടിച്ച റീമ കല്ലിങ്കലും ന്യൂജെന്‍ സംവിധായകനുമായ ആഷിക് അബുവിന്റെ വിവാഹം ഏവര്‍ക്കും മാതൃകയാണ്. 2013ലായിരുന്നു വിവാഹം. രണ്ട് മത വിശ്വാസികളായിരുന്നെങ്കിലും ഇരുവരും ഇതുവരേയും മതംമാറിയിട്ടില്ല. ലിവിംഗ് ടുഗതറായി ജീവിച്ച ശേഷമായിരുന്നു വിവാഹം.
ജോമോന്‍-ആന്‍ അഗസ്റ്റിന്‍
എല്‍സമ്മ എന്ന ആണ്‍കുട്ടിയിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ആന്‍ അഗസ്റ്റിനെ മിന്നുചാര്‍ത്തിയത് ഛായാഗ്രഹകന്‍ ജോമോന്‍ ടി ജോണിയാണ്. 2014ലായിരുന്നു വിവാഹം.
ഫഹദ്- നസ്രിയ
ഫഹദും നസ്രിയയും മലയാള സിനിമയിലെ ക്യൂട്ട് കപ്പിള്‍സാണ്. അഞ്ജലി മേനോന്‍ ചിത്രം ബാംഗ്ലൂര്‍ ഡേയ്‌സിലൂടെയാണ് ഇരുവരും ഒന്നിച്ചഭിനയിക്കുന്നതും പരിചയപെടുന്നതും. ഈ ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് ഇരുവരും പ്രണയത്തിലാകുന്നതും. തുടര്‍ന്ന് നവംബര്‍ 2014ന് ഇരുവരും വിവാഹിതരാകുന്നത്.
ദിലീപ്-കാവ്യ വിവാഹം
മലയാള സിനിമയില്‍ ഏറ്റവും ഗോസിപ്പുകളുണ്ടായ താര ജോഡികളായിരുന്നു ദിലീപും കാവ്യയും. എല്ലാ ഗോസിപ്പുകള്‍ക്കും ഗുഡൈ ബൈ പറഞ്ഞ് കൊണ്ട് സിനിമയെ പോലും വെല്ലുന്ന ക്ലൈമാക്സായിരുന്നു ദിലീപ് കാവ്യ വിവാഹത്തിന്. നിരവധി ചിത്രങ്ങളില്‍ ഒന്നിച്ചെത്തിയ ഈ താരജോഡികളുടെ വിവാഹം മാധ്യമ ലോകവും ഏറെ ആഘോഷിച്ചിരുന്നു. 2016 നവംബര്‍ 25ന് എറണാകുളത്തെ വേദാന്ത ഹോട്ടലില്‍ വെച്ചായിരുന്നു വിവാഹം. മലയാള സിനിമ കണ്ടതില്‍ ഏറ്റവും വലിയ താരവിവാഹമായിരുന്നു ഇവരുടേത്.
അര്‍ച്ചന-അഭിഷ് മാത്യു
അര്‍ച്ചനയും ഹാസ്യ നടന്‍ അഭിഷ് മാത്യുവും ബാല്യകാല സുഹൃത്തുക്കളായിരുന്നു. 2016 ജനുവരി 23നായിരുന്നു വിവാഹം.
ഗൗതമി നായര്‍- ശ്രീനാഥ് രാജേന്ദ്രന്‍
ആദ്യ സിനിമാ സംവിധായകനെ ജീവിത പങ്കാളിയാക്കുകയായിരുന്നു ഗൗതമി നായര്‍. ദുല്‍ഖറിന്റെയും ഗൗതമിയുടെയും അരങ്ങേറ്റ ചിത്രമായ സെക്കന്റ് ഷോയിലൂടെ സംവിധായക കുപ്പായമണിഞ്ഞ രാജേന്ദ്രനാണ് ഗൗതമിയെ താലി ചാര്‍ത്തിയത്. ഫഹദ് ഫാസിലിനൊപ്പം വേഷമിട്ട ഡയമണ്ട് നെക്ലെയ്സിലൂടെ ജനശ്രദ്ധ നേടിയ താരമാണ് ഗൗതമി. 2017 ഏപ്രില്‍ രണ്ടിനായിരുന്നു വിവാഹം.
Malayalam film love marriages