Connect with us

‘ഒരു കൂട്ടാളിയായി നീ എപ്പോഴും എന്റെ കൂടെ ഉണ്ടായിരുന്നു ,ഇതെല്ലാം നടന്നതും ഈ സിനിമ പൂർത്തിയായതിനും കാരണം നീയാണ്; നീയാണ് ഈ സിനിമ… നീയാണ് എനിക്ക് ഈ വിജയം തന്നത്; നയൻസിന്റെ സ്നേഹത്തെ കുറിച്ച് വിഘ്നേഷ് ശിവൻ!

Movies

‘ഒരു കൂട്ടാളിയായി നീ എപ്പോഴും എന്റെ കൂടെ ഉണ്ടായിരുന്നു ,ഇതെല്ലാം നടന്നതും ഈ സിനിമ പൂർത്തിയായതിനും കാരണം നീയാണ്; നീയാണ് ഈ സിനിമ… നീയാണ് എനിക്ക് ഈ വിജയം തന്നത്; നയൻസിന്റെ സ്നേഹത്തെ കുറിച്ച് വിഘ്നേഷ് ശിവൻ!

‘ഒരു കൂട്ടാളിയായി നീ എപ്പോഴും എന്റെ കൂടെ ഉണ്ടായിരുന്നു ,ഇതെല്ലാം നടന്നതും ഈ സിനിമ പൂർത്തിയായതിനും കാരണം നീയാണ്; നീയാണ് ഈ സിനിമ… നീയാണ് എനിക്ക് ഈ വിജയം തന്നത്; നയൻസിന്റെ സ്നേഹത്തെ കുറിച്ച് വിഘ്നേഷ് ശിവൻ!

പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ് നയന്‍താര. മലയാളത്തിലൂടെ തുടക്കം കുറിച്ച് തെന്നിന്ത്യയുടെ സ്വന്തമായി മാറുകയായിരുന്നു ഈ നായിക. തമിഴില്‍ പ്രവേശിച്ചതോടെയായിരുന്നു നയന്‍സിന്റെ കരിയര്‍ മാറിമറിഞ്ഞത്.തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പ്രണയ ജോഡികളാണ് നയൻതാരയും വിഘ്നേഷ് ശിവനും. ആറ് വർഷം പിന്നിട്ട പ്രണയ ജീവിത്തെ കുറിച്ച് ഇടയ്ക്കിടെ മനോഹ​രമായ കുറിപ്പുകൾ വിഘ്നേഷ് ശിവൻ പങ്കുവെക്കാറുണ്ട്
നയൻതാര സോഷ്യൽമീഡിയയിൽ സജീവമല്ലാത്തതിനാൽ നയൻസിന്റെ വിശേഷങ്ങൾ ആരാധകർ അറിയുന്നത് വിക്കിയിലൂടെയാണ്. നാനും റൗഡി താൻ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ച് പ്രണയത്തിലായവരാണ് ഇരുവരും.

നയൻസും വിക്കിയും ആദ്യമായി ഒരുമിച്ച സിനിമ കൂടിയായിരുന്നു നാനും റൗഡി താൻ. 2012ൽ പോടാ പോടി എന്ന സിനിമ വിഘ്നേഷ് ശിവൻ സംവിധാനം ചെയ്തിരുന്നുവെങ്കിലും സംവിധായകൻ എന്ന നിലയിൽ തമിഴ് സിനിമ മേഖലയിൽ പ്രശസ്തി നേടിയത് നാനും റൗഡി താനിന്റെ റിലീസിന് ശേഷമാണ്.

ആ കാലഘട്ടങ്ങളിൽ പ്രഭുദേവയുമായുള്ള പ്രണയതകർച്ച ഏൽപ്പിച്ച ആഘാതത്തിലായിരുന്നു നയൻസ്. നാനും റൗഡി താൻ വിജയമായതോടെയാണ് നയൻസുമായുള്ള വിക്കിയുടെ സൗഹൃദം ദൃഢമായത്.ആറ് വർഷത്തെ പ്രണയ ജീവിതത്തിനിടയിൽ ഇരുവരും ചേർന്ന് റൗഡി പിക്ചേഴ്സ് എന്നൊരു നിർമാണ കമ്പനിയും ആരംഭിച്ചിരുന്നു. മാത്രമല്ല കഴിഞ്ഞ വർഷം വളരെ രഹസ്യമായി വിവാ​ഹനിശ്ചയവും നടത്തി. തങ്ങൾ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ മോതിരം മാറിയെന്ന വിവരം ഒരു അഭിമുഖത്തിൽ പങ്കെടുക്കവെ നയൻതാര തന്നെയാണ് വെളിപ്പെടുത്തിയത്.

വിഘ്നേഷ് ശിവന്റെ സംവിധാനത്തിൽ നയൻതാരയും സാമന്തയും വിജയ് സേതുപതിയും ചേർന്ന് അഭിനയിച്ച കാത്ത് വാക്ക്ലെ രണ്ട് കാതൽ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. സിനിമ നല്ല അഭിപ്രായത്തോടെ പ്രദർശനം തുടരുമ്പോൾ സ്വപ്ന സാക്ഷാത്കാരത്തിന് ഒപ്പം നിന്ന പ്രണയിനിയെ വർണിച്ച് വിക്കി എഴുതിയ കുറിപ്പാണ് വൈറലാകുന്നത്.

പ്രിയപ്പെട്ട തങ്കമേ…. ഇപ്പോൾ കൺമണിയും… എന്റെ ജീവിതത്തിലെ നെടും തൂണായതിന് നന്ദി. നീ എന്റെ മുതുകത്ത് നൽകുന്ന ആ തട്ട്…. നീ എപ്പോഴും എന്റെ കൂടെയുണ്ട് എന്ന വിശ്വാസമാണ്. എന്റെ ജീവിതത്തിൽ എല്ലായ്‌പ്പോഴും ഞാൻ താഴ്ന്നവനും അവ്യക്തനുമായിരുന്നു. നീ എന്നോടൊപ്പം നിന്നപ്പോൾ തീരുമാനങ്ങൾ എടുക്കാൻ എനിക്ക് കഴിഞ്ഞു.’

‘ഒരു കൂട്ടാളിയായി നീ എപ്പോഴും എന്റെ കൂടെ ഉണ്ടായിരുന്നു. ഇതെല്ലാം നടന്നതും ഈ സിനിമ പൂർത്തിയായതിനും കാരണം നീയാണ്. നീയാണ് ഈ സിനിമ… നീയാണ് എനിക്ക് ഈ വിജയം തന്നത്… എന്റെ കൺമണി… നീ സ്‌ക്രീനിൽ തിളങ്ങുന്നത് കാണാനും ഒരു സംവിധായകൻ എന്ന നിലയിൽ നിന്നിൽ നിന്ന് മികച്ചത് പുറത്തെടുക്കാനായതും എന്നെ സന്തോഷിപ്പിക്കുന്നു.’

‘നിനക്കൊപ്പം പ്രവർത്തിക്കുന്നത് എല്ലായ്പ്പോഴും ഹൃദയസ്പർശിയായ ഒരു അനുഭവമാണ്. നമ്മൾ നേരത്തെ തീരുമാനിച്ചതുപോലെ ഒരുമിച്ച് നല്ല സിനിമകൾ ഇനിയും ചെയ്യും’ വിഘ്നേഷ് ശിവൻ കുറിച്ചു. നയൻതാരയോടൊപ്പമുള്ള ഒരു വീഡിയോയും ചിത്രവും വിക്കി പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

about nayanthara

More in Movies

Trending

Recent

To Top