Connect with us

75ാമത് കാന്‍സ് ചലച്ചിത്രമേളയില്‍ ജൂറി പട്ടികയില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ നടിയായി ദീപികപദുകോണ്‍

News

75ാമത് കാന്‍സ് ചലച്ചിത്രമേളയില്‍ ജൂറി പട്ടികയില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ നടിയായി ദീപികപദുകോണ്‍

75ാമത് കാന്‍സ് ചലച്ചിത്രമേളയില്‍ ജൂറി പട്ടികയില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ നടിയായി ദീപികപദുകോണ്‍

ലോക പ്രശസ്ത 75ാമത് ചലച്ചിത്ര മേളയായ കാന്‍സ് ചലച്ചിത്രമേളയില്‍ ജൂറി പട്ടികയില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ നടിയായി ദീപികപദുകോണ്‍ തെരെഞ്ഞെടുക്കപ്പെട്ടു. മെയ് 17 മുതല്‍ 28 വരെയാണ് മേള. കഴിഞ്ഞ ദിവസമാണ് ജൂറി അംഗങ്ങളുടെ പ്രഖ്യാപനം നടന്നത്. സിനിമാ മേഖലയില്‍ തങ്ങളുടെ കഴിവ് തെളിയിച്ചവര്‍ക്ക് മാത്രമാണ് ഇത്തരം ലോകോത്തര മേളകളില്‍ ജൂറിയാകാന്‍ അനുമതിയുള്ളത്.

വര്‍ഷങ്ങളായി ദീപിക പദുക്കോണ്‍ കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാറുണ്ട്. 72ാമത് കാന്‍സ് ഫെസ്റ്റിവലില്‍ ദീപിക ധരിച്ച വേഷം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഐശ്വര്യ റായ്,ഷര്‍മീഷ ടാഗോര്‍,നന്ദിത ദാസ്, വിദ്യാ ബാലന്‍ എന്നിവരാണ് ദീപികയ്ക്ക് മുന്‍പ് കാന്‍സ് ഫെസ്റ്റിവലില്‍ ജൂറി അംഗത്വം നേടിയ മറ്റ് ഇന്ത്യന്‍ നായികമാര്‍.

2015ല്‍ കാനില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട ഫ്രഞ്ച് നടന്‍ വിന്‍സെന്റ് ലിന്‍ഡനാണ് പാം ഡി ഓര്‍ ബഹുമതികള്‍ പ്രഖ്യാപിക്കുന്ന മത്സര ജൂറികളുടെ പ്രഖ്യാപനത്തിന്‍ അധ്യക്ഷനായത്.

ഈ വര്‍ഷത്തെ പാം ഡി ഓര്‍ പുരസ്‌കാരത്തിന്റെ വിജയികളെ തിരഞ്ഞെടുക്കുന്നതിനായി 5 പുരുഷന്മാരും നാല് സ്ത്രീകളുമടക്കം 9 പേരാണ് ജൂറിയിലുള്ളത്. ദീപികയ്ക്ക് പുറമെ നടിമാരായ റബേക്ക നൂമി റാപ്പസും ജൂറി അംഗങ്ങളായി തിരഞ്ഞെടുത്തു. അസ്ഗര്‍ ഫര്‍ഗാദി, ജാസ്മിന്‍ ട്രിങ്ക, ജഫ് നിക്കോളഅസ്, ലാഡ്ജ് ലി, ജോക്കിം ട്രയര്‍ എന്നിവരും ജൂറി പട്ടികയിലുണ്ട്.

More in News

Trending

Recent

To Top