Connect with us

വിജയ് ബാബു വിദേശത്ത് ആണെന്ന് സ്ഥിരീകരിച്ച് പൊലീസ്; നാട്ടിലെത്തിക്കാനുള്ള നീക്കം നടത്തിയിട്ടുണ്ടെന്നും വിവരം

Malayalam

വിജയ് ബാബു വിദേശത്ത് ആണെന്ന് സ്ഥിരീകരിച്ച് പൊലീസ്; നാട്ടിലെത്തിക്കാനുള്ള നീക്കം നടത്തിയിട്ടുണ്ടെന്നും വിവരം

വിജയ് ബാബു വിദേശത്ത് ആണെന്ന് സ്ഥിരീകരിച്ച് പൊലീസ്; നാട്ടിലെത്തിക്കാനുള്ള നീക്കം നടത്തിയിട്ടുണ്ടെന്നും വിവരം

നടിയെ പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബു വിദേശത്തെന്ന് കൊച്ചി ഡിസിപി യു വി കുര്യാക്കോസ്. വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള നീക്കം നടത്തിയിട്ടുണ്ടെന്നും ഇരയുടെ പരാതി സാധൂകരിക്കുന്ന തരത്തിലാണ് അന്വേഷണത്തിലെ കണ്ടെത്തലെന്നും ഡിസിപി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം വിജയ് ബാബുവിനായി ലുക്കൗട്ട് നോട്ടീസും ലുക്കൗട്ട് സര്‍ക്കുലറും പുറത്തിറക്കി. പ്രതി വിദേശത്താണെന്നും പൊലീസ് സ്ഥിരീകരിച്ചു. ഈ മാസം 22നാണ് വിജയ് ബാബുവിനെതിരെ കോഴിക്കോട് സ്വദേശിനിയും നടിയുമായ യുവതി പീഡന പരാതി നല്‍കിയത്. പരാതിക്ക് പിന്നാലെ ഒളിവില്‍ പോയ വിജയ് ബാബു ചൊവ്വാഴ്ച രാത്രി ഫേസ്ബുക്ക് ലൈവിലൂടെയാണ് ഇരയുടെ പേര് വെളിപ്പെടുത്തിയത്.

ഈ കുറ്റത്തിന് വിജയ് ബാബുവിനെതിരെ തേവര പൊലീസ് മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പരാതിക്കാരി തന്നെയാണ് വീണ്ടും പരാതി നല്‍കിയത്. ഇതോടെ വിജയ് ബാബുവിനെതിരെ ബാലാല്‍സംഗ കുറ്റമടക്കം രണ്ടു കേസുകളായി.

ഒളിവില്‍ കഴിയുന്ന പ്രതിക്ക് വേണ്ടി തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇയാളുടെ പനമ്ബിള്ളി നഗറിലെ ഫ്ളാറ്റില്‍ പൊലീസ് പരിശോധന നടത്തി. അതിനിടെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി വിജയ് ബാബു പങ്കുവെച്ച വീഡിയോ ഫേസ്ബുക്കില്‍ നിന്ന് അപ്രത്യക്ഷമായി.

കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് വീഡിയോ അപ്രത്യക്ഷമായത്. വിജയ് ബാബു ആണോ ഫേസ്ബുക്ക് ആണോ വീഡിയോ പിന്‍വലിച്ചത് എന്ന് വ്യക്തമല്ല. ബലാല്‍സംഗ കേസില്‍ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ നാളെയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top