ഒരു മലയാളി സ്ത്രീ ആഗ്രഹിക്കുന്ന പ്രണയ ഭാവങ്ങൾ , അതിതീവ്ര നിമിഷങ്ങൾ മോഹൻലാൽ സ്‌ക്രീനിൽ കാഴ്ച വച്ചു.. പുരുഷന്മാരേക്കാൾ കൂടുതൽ മോഹൻലാലിനോട് ആരാധന ഉള്ളത് സ്ത്രീകൾക്ക്.. രഹസ്യമായും പരസ്യമായും ലാലേട്ടനെ പ്രണയിക്കുന്നതിൻ്റെ കാരണം! നടിമാർക്കും പറയാനുണ്ട്
കോളേജ് സ്റ്റുഡന്റായും അല്ലാതേയും നിരവധി പ്രണയ ചിത്രങ്ങളിൽ മോഹൻലാൽ അഭിനയിച്ചിട്ടുണ്ട്. എല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു. ഇപ്പോഴും അദ്ദേഹത്തിന്റെ പ്രണയ ചിത്രങ്ങൾ കാണാൻ ആരാധകർക്ക് പ്രത്യേക താല്പര്യമുണ്ട്. നസീറിന് ശേഷം ഏറ്റവും കൂടുതൽ പ്രണയ ചിത്രങ്ങളിൽ അഭിനയിച്ച നടൻ കൂടിയാണ് മോഹൻലാൽ. ആരാധനയുടെ കാര്യം പറയുകയാണെങ്കിൽ പുരുഷന്മാരേക്കാൾ കൂടുതൽ മോഹൻലാലിനോട് ആരാധന ഉള്ളത് സ്ത്രീകൾക്കാണ്. പല സന്ദർഭങ്ങളിൽ അത് വ്യക്തമാണ്.
പ്രണയവും മാതൃസ്നേഹവും ഏറ്റവുമധികം സ്‌ക്രീനിൽ പ്രതിഫലിപ്പിച്ചിട്ടുള്ള മോഹൻലാൽ സ്ത്രീകളോടുള്ള ബഹുമാനം നിലനിർത്തി കൊണ്ടാണ് സിനിമയിൽ പ്രണയിക്കുന്നത്. ആദ്യകാല ചിത്രങ്ങൾ കൊണ്ട് തന്നെ സ്ത്രീകൾ ആ പ്രണയ രംഗങ്ങളിൽ വീണുപോയി. ഒരു മലയാളി സ്ത്രീ ആഗ്രഹിക്കുന്ന പ്രണയ ഭാവങ്ങൾ , അതിതീവ്ര നിമിഷങ്ങൾ ഒക്കെ മോഹൻലാൽ സ്‌ക്രീനിൽ കാഴ്ച വച്ചു .
അതുകൊണ്ടൊക്കെ തന്നെ അവിവാഹിതരായ സ്ത്രീകൾക്ക് തന്റെ സങ്കല്പത്തിലെ പുരുഷൻ മോഹൻലാലിനെ പോലെ ആകണം എന്ന നിര്ബന്ധമുണ്ടായത്. ഏതു നായികക്കൊപ്പവും മോഹൻലാലിൻറെ പ്രണയരംഗങ്ങൾ അതി മനോഹരമായിരുന്നു. കാമുകിമാരോട് കാമുകന്മാർ ഇങ്ങനെ പെരുമാറണം എന്നൊക്കെ തന്നെ ഒരു സമയത്ത് ആളുകൾ വിശ്വസിച്ചിരുന്നു.
അടുത്തിടെ സിനിമാ ചിത്രീകരണത്തിന്റെ ആദ്യകാല അനുഭവങ്ങൾ നടി ഉർവശി ഓർത്തെടുത്തപ്പോൾ മോഹന്ലാലിനെക്കുറിച്ചും നടി പറഞ്ഞിരുന്നു. മോഹൻലാൽ അടക്കമുള്ളവർ എല്ലാ സ്ത്രീകളും പോയ ശേഷം മാത്രമാണ് സെറ്റിൽ നിന്ന് മടങ്ങിയിരുന്നതെന്നായിരുന്നു നടി പറഞ്ഞത്
‘എല്ലാ കാലഘട്ടത്തിലും കുറേ പ്രശ്‌നങ്ങളൊക്കെ ഉണ്ടായിരുന്നു. അതിന്നു മാത്രമല്ല. പക്ഷേ, അന്നത്തെ പ്രത്യേകത എന്നു പറയുന്നത്, ലാലേട്ടനെ പോലുള്ളവർ ഒരു ലൊക്കേഷനിൽ നിന്ന് പോകുമ്പോൾ -ഇന്നത്തെ പോലെ ഓരോരുത്തർക്കും ഓരോ വണ്ടിയൊന്നുമില്ല. ഒന്നോ രണ്ടോ വണ്ടിയുണ്ടാകും, അംബാസഡർ നോൺ എസി- ആദ്യം ശ്രദ്ധിക്കുന്നത് സ്ത്രീകളൊക്കെ പോയോ എന്നാണ്. ചെറിയ വേഷം ചെയ്യുന്നവരെ പോലും വണ്ടിയിൽ കയറി വിട്ടിട്ടേ അവർ പോകൂ. സഹപ്രവർത്തകരിൽ തന്നെ സംരക്ഷിക്കാനുള്ള ഒരു മനസ്സും സാന്നിധ്യവുമൊക്കെ ഉണ്ടായിരുന്നു. ചില കൃമികളൊക്കെ അന്നുമുണ്ട്. ഇന്ന് സോഷ്യൽ മീഡിയ വളർന്നതു കൊണ്ട് കാര്യങ്ങൾ വേഗത്തിൽ പുറത്തുവരുന്നു.’- അവർ പറഞ്ഞു.
മോഹൻലാലിന്റെ പിറന്നാളിനോടനുബന്ധിച്ച് നടി സീനത്ത് പങ്കുവച്ച ഒരു പോസ്റ്റും അതിനു താഴെയെത്തിയ ആരാധകന്റെ കമന്റും അതിനു സീനത്ത് നൽകിയ മറുപടിയും ഈയടുത്ത് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായി മാറിയിരുന്നു
ജന്മദിനാശംസകൾ ലാൽജി എന്ന് തുടങ്ങുന്ന ഒരു കുറിപ്പാണ് സീനത്ത് ലാലിനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചത്.
“ജന്മദിനാശംസകൾ ലാൽജി.മോഹൻലാൽ എന്ന വ്യക്തി അഥവാ മോഹൻലാൽ. എന്ന നടൻ എത്ര ഉയരങ്ങളിൽ എത്തുന്നുവോ അത്രയും എളിമയും മറ്റുള്ളവരോടുള്ള സ്നേഹവും കാത്തു സൂക്ഷിക്കുന്ന വ്യക്തി ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അതുപോലെ സ്ത്രീകളെ ബഹുമാനിക്കുന്ന കാര്യത്തിലും മോഹൻലാൽ മുൻപന്തിയിൽ തന്നെ. ഏതു ആൾക്കൂട്ടത്തിൽ നിന്നാലും ലാലിന് ചുറ്റും ഒരു വല്ലാത്ത തേജസ് ഉള്ളതുപോലെ. ഉള്ളതുപോലെ അല്ല ഉണ്ട്. എന്നും എപ്പോഴുംഅതേ തേജസ്വടെയും ആരോഗ്യത്തോടെയും സന്തോഷത്തോടെയും കാണാൻആഗ്രഹിക്കുന്നു. മനസറിഞ്ഞു പ്രാർത്ഥിക്കുന്നു. ഒരായിരം ജന്മദിനാശംസകൾ ലാൽജി.” നിരവധി ലൈക്കുകളും കമന്റുകൾ ആണ് ആ ചിത്രം വാരിക്കൂട്ടിയത്.
ഒപ്പം തന്നെ വന്ന ഒരു കമന്റ് വലിയ രീതിയിലാണ് ശ്രദ്ധിക്കപ്പെട്ടത്. ആ കമന്റ് ഇപ്രകാരമായിരുന്നു. ” സ്ത്രീകളോട് ഒരു വീക്ക്നെസ്സ് ആണെന്ന് കേട്ടിട്ടുണ്ട് ചേച്ചിക്ക് വല്ല അനുഭവവും ഉണ്ടായിട്ടുണ്ടോ? “. ആരാധകരെ ഈ ഒരു ചോദ്യത്തിന് ശക്തവും വ്യക്തവുമായ ഭാഷയിൽ ആണ് സീനത്ത് മറുപടി നൽകിയത്.
സീനത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു.”പുരുഷന് സ്ത്രീ എന്നും ഒരു വീക്ക്നെസ്സ് തന്നെയാണ് മോനേ. അതുകൊണ്ടാണല്ലോ നമ്മളെല്ലാം ഈ ലോകത്ത് ജനിച്ചത് അല്ലെ? എന്നാൽ കൂട്ടത്തിൽ ലാലിന് ഇത്തിരി ബഹുമാനം കൂടി ഉണ്ട് എന്ന് പറയുന്നത് വലിയ തെറ്റാണോ? എല്ലാ മനുഷ്യരിലും നല്ലതും ചീത്തയും ഉണ്ട്.ലോകം മുഴുവൻ വൈറസ് കൊണ്ട് നിറഞ്ഞിരിക്കുന്നു. അതുകൊണ്ട് ഇനിയുള്ള സമയം മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിക്കാതെ സന്തോഷത്തോടും സമാധാനത്തോടും കൂടി ജീവിക്കാൻ നോക്ക്. നല്ലതിന് വേണ്ടി പ്രാർത്ഥിക്കാം.” സീനത്തിന്റെ ഈ ഒരു മറുപടി തന്നെ ധാരാളമായിരുന്നു കമന്റ് ഇട്ടവൻ കമന്റ് ഡിലീറ്റ് ചെയ്ത് കണ്ടം വഴി ഓടാൻ. സീനത്തിന്റെ വലിയ പിന്തുണയാണ് ഈ മറുപടി കൊടുത്തതിന് ലഭിച്ചിരിക്കുന്നത്.
