Connect with us

പ്രണയം തോന്നിയത് തൃഷയോടാണ്; പ്രണയം തോന്നിയതിന് കുഴപ്പമൊന്നും ഇല്ലല്ലോ, പിന്നെ സിനിമയില്‍ ഇഷ്ടമില്ലാത്തവര്‍ ഉണ്ട്, അവര്‍ നമ്മോട് ഒന്നും ചെയ്തില്ലെങ്കിലും അവരോട് നമുക്കൊരു ഇഷ്ടക്കുറവുണ്ട്; രമേഷ് പിഷാരടി പറയുന്നു !

Malayalam

പ്രണയം തോന്നിയത് തൃഷയോടാണ്; പ്രണയം തോന്നിയതിന് കുഴപ്പമൊന്നും ഇല്ലല്ലോ, പിന്നെ സിനിമയില്‍ ഇഷ്ടമില്ലാത്തവര്‍ ഉണ്ട്, അവര്‍ നമ്മോട് ഒന്നും ചെയ്തില്ലെങ്കിലും അവരോട് നമുക്കൊരു ഇഷ്ടക്കുറവുണ്ട്; രമേഷ് പിഷാരടി പറയുന്നു !

പ്രണയം തോന്നിയത് തൃഷയോടാണ്; പ്രണയം തോന്നിയതിന് കുഴപ്പമൊന്നും ഇല്ലല്ലോ, പിന്നെ സിനിമയില്‍ ഇഷ്ടമില്ലാത്തവര്‍ ഉണ്ട്, അവര്‍ നമ്മോട് ഒന്നും ചെയ്തില്ലെങ്കിലും അവരോട് നമുക്കൊരു ഇഷ്ടക്കുറവുണ്ട്; രമേഷ് പിഷാരടി പറയുന്നു !

കോമഡി ഷോകളിലൂടെ താരമായി മാറിയപിഷാരടി നടനായും സംവിധായകന്‍ ആയുമെല്ലാം കയ്യടി നേടിയിട്ടുണ്ട്. വരുന്ന വേദികളെല്ലാം തന്റേതായ ശൈലിയില്‍ തമാശകള്‍ പറഞ്ഞ് കയ്യിലെടുക്കുന്ന താരമാണ് രമേഷ് പിഷാരടി. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം നായകനായി വീണ്ടുമെത്തി കയ്യടി നേടുകയാണ് പിഷാരടി.

നിതിന്‍ ദേവിദാസ് സംവിധാനം ചെയ്ത ‘നോ വേ ഔട്ട്’ എന്ന ചിത്രമാണ് താരത്തിന്റേതായി അവസാനം റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. 2009ലെ ‘കപ്പല് മുതലാളി’ എന്ന ചിത്രത്തിന് ശേഷം പിഷാരടി നായകനായ ചിത്രം കൂടിയാണ് നോ വേ ഔട്ട്.സിനിമാ മേഖലയില്‍ തനിക്ക് ഇഷ്ടം തോന്നിയ നടനെ കുറിച്ചും നടിയെ കുറിച്ചും പ്രണയം തോന്നിയ നടിയെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് രമേഷ് പിഷാരടി.

ഇഷ്ടം തോന്നിയ നടിമാരുടെ കാര്യം പറഞ്ഞാല്‍ കാലഘട്ടം മാറുന്നതിന് അനുസരിച്ച് അത് മാറിക്കൊണ്ടിരിക്കുമെന്നായിരുന്നു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പിഷാരടിയുടെ മറുപടി.എങ്കിലും ഇഷ്ടപ്പെട്ട ഒരു നടിയെ കുറിച്ച് പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇപ്പോള്‍ വളരെയധികം മികച്ചുനില്‍ക്കുന്നത് ദീപിക പദുക്കോണ്‍ ആണെന്നായിരുന്നു പിഷാരടിയുടെ മറുപടി സായ് പല്ലവിയെയും തനിക്ക് ഇഷ്ടമാണെന്നും സായ് പല്ലവിയുടെ തെലുങ്ക് പാട്ടിന്റെ ഡാന്‍സൊക്കെ താന്‍ കണ്ടിരിക്കാറുണ്ടെന്നും പിഷാരടി പറഞ്ഞു.

സായ് പല്ലവി മലയാള നടിയല്ലല്ലോ മലയാളത്തില്‍ ഇഷ്ടമുള്ള നടിയെ കുറിച്ചാണ് ചോദിച്ചത് എന്ന് പറഞ്ഞപ്പോള്‍ അങ്ങനെയാണെങ്കില്‍ അത് മാറിക്കൊണ്ടിരിക്കുമെന്നും മഞ്ജു വാര്യരെ ഇഷ്ടമാണെന്നുമായിരുന്നു പിഷാരടിയുടെ മറുപടി.

നടന്‍മാരില്‍ കുഞ്ചാക്കോ ബോബനെ വലിയ ഇഷ്ടമാണെന്നും പിഷാരടി പറഞ്ഞു. അദ്ദേഹത്തെ വെച്ച് ഒരു സിനിമ എടുക്കുമോ എന്ന ചോദ്യത്തിന് എടുത്തേക്കാമെന്നായിരുന്നു താരത്തിന്റെ മറുപടി.

അഭിനയിച്ച നടിമാരോട് പ്രണയം തോന്നിയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ കൂടെ അഭിനയിച്ച ആരോടും തനിക്ക് പ്രണയം തോന്നിയിട്ടില്ലെന്നും അത് തോന്നിയത് വേറെ ചിലരോടാണെന്നുമായിരുന്നു പിഷാരടിയുടെ മറുപടി.

പ്രണയം തോന്നിയത് തൃഷയോടാണ്. പ്രണയം തോന്നിയതിന് കുഴപ്പമൊന്നും ഇല്ലല്ലോ. പിന്നെ സിനിമയില്‍ ഇഷ്ടമില്ലാത്തവര്‍ ഉണ്ട്. അവര്‍ നമ്മോട് ഒന്നും ചെയ്തില്ലെങ്കിലും അവരോട് നമുക്കൊരു ഇഷ്ടക്കുറവുണ്ട്, പിഷാരടി പറഞ്ഞു.

അതുപോലെ തനിക്ക് ബാധ്യതയായി തോന്നിയ ഒരുപാട് പേരുണ്ടെന്നും ഈ അടുത്ത കാലം വരെ നോ പറയാന്‍ തനിക്കറിയില്ലായിരുന്നെന്നും അഭിമുഖത്തില്‍ പിഷാരടി പറയുന്നുണ്ട്. ചേട്ടാ നമ്പര്‍ തരുമോ എന്ന് ആരെങ്കിലും ചോദിച്ചാല്‍ ഞാന്‍ കൊടുക്കും. വേറെയും ഇഷ്ടം പോലെ ബാധ്യതകളുണ്ടായിട്ടുണ്ടെന്നും താരം അഭിമുഖത്തില്‍ പറഞ്ഞു.

ABOUT RAMESH PISHARODY

More in Malayalam

Trending