Malayalam
അന്ന് ടുട്ടുമോനായിരുന്നു പിന്നെയാണ് ബ്രില്ലൻസ് രാജ്‌കുമാറായത് ; അന്ന് ഞാൻ പറഞ്ഞ് പറ്റിച്ചിട്ടുണ്ട് ; ദിലീഷ് പോത്തനെ കുറിച്ച സുരഭി ലക്ഷ്മി
അന്ന് ടുട്ടുമോനായിരുന്നു പിന്നെയാണ് ബ്രില്ലൻസ് രാജ്‌കുമാറായത് ; അന്ന് ഞാൻ പറഞ്ഞ് പറ്റിച്ചിട്ടുണ്ട് ; ദിലീഷ് പോത്തനെ കുറിച്ച സുരഭി ലക്ഷ്മി
മലയാളികളുടെ പ്രിയപെട്ട നടിയാണ് സുരഭി ലക്ഷ്മി . സംവിധായകന്‍ ദിലീഷ് പോത്തനെ പറഞ്ഞ് പറ്റിച്ചതിന്റെ രസകരമായ അനുഭവം പങ്കുവെക്കുകയാണ് താരം ഇപ്പോൾ . ഒരു അഭിമുഖത്തിലായിരുന്നു യൂണിവേഴ്‌സിറ്റി പഠനകാലത്തെ അനുഭവം സുരഭി പറഞ്ഞത്.
പറ്റിക്കപ്പെട്ട കഥകള്‍ പറയാനുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് പറ്റിക്കപ്പെട്ടതല്ല, പറ്റിച്ച കഥകളാണുള്ളത് എന്നായിരുന്നു സുരഭി ലക്ഷ്മിയുടെ രസകരമായ മറുപടി. ദിലീഷ് പോത്തനെയാണ് ഞാന്‍ പറ്റിച്ചിട്ടുള്ളത്.
ദിലീഷ് പോത്തന്‍ യൂണിവേഴ്‌സിറ്റിയില്‍ ചേരാന്‍ വന്നപ്പോള്‍ ഒരു 106 കിലോയൊക്കെയുള്ള വലിയ തടിയനായിരുന്നു. ഞങ്ങളെല്ലാവരും ടുട്ടുമോന്‍ എന്നാണ് പഠിക്കുമ്പോള്‍ ഓമനപ്പേരിട്ട് വിളിച്ചുകൊണ്ടിരുന്നത്.
പിന്നെയാണ് ബ്രില്ല്യന്‍സ് രാജകുമാരന്‍ ആയത് അദ്ദേഹം. ഞങ്ങളുടെ കൂട്ടത്തിലെ ബ്രില്ല്യന്‍സ് രാജ്കുമാര്‍ ആണ്.
യൂണിവേഴ്‌സിറ്റി അഡ്മിഷന്റെ സമയത്ത് തിയേറ്ററില്‍ അധികം ആളുകളൊന്നും ചേരാനുണ്ടായിരുന്നില്ല. യൂണിവേഴ്‌സിറ്റിയില്‍ നേരത്തെ പഠിച്ച ആളെന്ന നിലയില്‍ ഞാന്‍ മാത്രമേ തിയേറ്റര്‍ ഓപ്റ്റ് ചെയ്തിരുന്നുള്ളൂ. ഭരതനാട്യമായിരുന്നു.
വേറെ മൂന്ന് പേര്‍ വന്നിട്ടുണ്ട്, എന്ന് പറഞ്ഞപ്പോള്‍ ആരെടാ ആ മൂന്ന് പേര് എന്ന് നോക്കാന്‍ പോയി. അപ്പൊ ഈ തടിയന്‍ ഇരിക്കുന്നു.ഞാന്‍ കണ്ടിട്ട് വെറുതെ ഒരു അലക്ക് അലക്കി. ഏത് കോഴ്‌സിനാടാ താന്‍ വന്നിരിക്കുന്നത് എന്ന് ചോദിച്ചു, തിയേറ്ററിന് ചേരാന്‍ എന്ന് പറഞ്ഞു.തന്റേല്‍ എല്ലാ സര്‍ട്ടിഫിക്കറ്റും ഉണ്ടോ, എന്ന് ചോദിച്ചപ്പോള്‍ ഒന്നുരണ്ടെണ്ണം പോണ്ടിച്ചേരിയിലാണെന്ന് പറഞ്ഞു. ഇവിടെ ഭയങ്കര സ്ട്രിക്ടാണ്, തനിക്ക് ഇവിടെ ചേരാന്‍ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല എന്ന് പറഞ്ഞ് പേടിപ്പിച്ചു.
പൈസയൊക്കെ കൊണ്ടുവന്നിട്ടില്ലേ, ആദ്യം തന്നെ നമുക്ക് ഫീസ് അടച്ചേക്കാം, എന്ന് പറഞ്ഞ് പൈസ വാങ്ങി പോയി ഞാന്‍ ചേര്‍ന്നു. എടോ, ഞാന്‍ എന്തായാലും ചേര്‍ന്നിട്ടുണ്ട്, തനിക്ക് സര്‍ട്ടിഫിക്കറ്റ് ഒക്കെ വരാന്‍ രണ്ട് ആഴ്ച എടുക്കില്ലേ, ഞാന്‍ ഇവിടത്തെ വൈസ് ചെയര്‍പേഴ്‌സണാണ് എന്ന് പറഞ്ഞു.
ബാ നമുക്ക് കാന്റിനില്‍ പോയി ചായ കുടിക്കാം എന്ന് പറഞ്ഞ് ഒരു ഉണ്ടമ്പൊരിയും ചായയും കുടിച്ചു, അങ്ങേരുടെ ചെലവില്. എന്റെ കയ്യില്‍ പൈസയൊന്നുമില്ല,” സുരഭി ലക്ഷ്മി പറഞ്ഞു.
സൗബിന്‍ ഷാഹിര്‍ നായകനായ കള്ളന്‍ ഡിസൂസയാണ് സുരഭിയുടെ അവസാനം റിലീസ് ചെയ്ത ചിത്രം.
about surabhi lakshmi