Connect with us

ആരോഗ്യത്തോടെ തിരിച്ചുവരുമെന്നും ഒരുമിച്ച് ഒരു സിനിമ ചെയ്യണമെന്നുമാണ് ആശുപത്രിയില്‍ പോയി കണ്ടപ്പോള്‍ പറഞ്ഞിരുന്നത്; അവശതകള്‍ക്കപ്പുറമുള്ള കരളുറപ്പുണ്ടായിരുന്നു ആ വാക്കുകള്‍ക്ക്; ജോണ്‍ പോളിനെ കുറിച്ച് മഞ്ജു വാര്യര്‍

Malayalam

മലയാള സിനിമാ പ്രവര്‍ത്തകരെ കണ്ണീരിലാഴ്ത്തിയായിരുന്നു തിരക്കഥാകൃത്ത് ജോണ്‍ പോളിന്റെ മരണ വാര്‍ത്ത പുറത്തെത്തിയത്. ഇപ്പോഴിതാ ജോണ്‍ പോളിനെ അനുസ്മരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി മഞ്ജു വാര്യര്‍. ജോണ്‍ പോള്‍ തന്നെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചതായും ആശുപത്രിയില്‍ പോയി കണ്ടതായുമാണ് മഞ്ജു പറയുന്നത്. ഫേസ്ബുക്കിലൂടെയായിരുന്നു മഞ്ജുവിന്റെ പ്രതികരണം.

‘യാത്ര..മിഴിനീര്‍പൂവുകള്‍..ഇനിയും കഥ തുടരും…വിടപറയും മുമ്പേ…ഞാന്‍ ഞാന്‍ മാത്രം…. ഓര്‍മ്മയ്ക്കായി… ഈ നിമിഷത്തിന് തലവാചകമായേക്കാവുന്ന എത്രയോ സിനിമകള്‍!. കുറച്ചുദിവസം മുമ്പ് ജോണ്‍പോള്‍ സാറിനെ ആശുപത്രിയില്‍ പോയി കണ്ടിരുന്നു. എന്നെ കാണണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചതറിഞ്ഞായിരുന്നു അത്.

ആരോഗ്യത്തോടെ തിരിച്ചുവരുമെന്നും ഒരുമിച്ച് ഒരു സിനിമ ചെയ്യണമെന്നുമാണ് അദ്ദേഹം പറഞ്ഞത്. അവശതകള്‍ക്കപ്പുറമുള്ള കരളുറപ്പുണ്ടായിരുന്നു ആ വാക്കുകള്‍ക്ക്. അത് സത്യമാകുമെന്നുതന്നെയാണ് അല്പം മുമ്പുവരെ ഞാനും വിശ്വസിച്ചിരുന്നത്. യാത്രാമൊഴി’.

ഐവി ശശിയുടെ ‘ഞാന്‍, ഞാന്‍ മാത്രം’ എന്ന സിനിമക്ക് കഥയെഴുതിക്കൊണ്ടാണ് ജോണ്‍ പോള്‍ മലയാള സിനിമയില്‍ തുടക്കമിടുന്നത്. ഭരതന്റെ ‘ചാമര’ത്തിനു വേണ്ടി തിരക്കഥയെഴുതിക്കൊണ്ട് തിരക്കഥാ രംഗത്തും സജീവമായി. മലയാളത്തില്‍ പ്രമുഖരായ ഭരതന്‍, ഐ വി ശശി, മോഹന്‍, ഭരത് ഗോപി, പി ജി വിശ്വംഭരന്‍, സത്യന്‍ അന്തിക്കാട് തുടങ്ങി ഒട്ടേറെ സംവിധായകരുടെ സിനിമകള്‍ക്ക് കഥയും, തിരക്കഥയും, സംഭാഷണവും രചിച്ചു. 98 ചിത്രങ്ങള്‍ക്ക് രചയിതാവായി.

More in Malayalam

Trending

Recent

To Top