Connect with us

‘ഈ അഞ്ച് അന്വേഷണ ഉദ്യോഗസ്ഥരെയും എനിക്ക് മിനിസ്റ്ററുടെ മുന്നില്‍ വെച്ച് ഒന്ന് തെറി പറഞ്ഞാലേ സമാധാനമാകുകയുള്ളൂ എന്ന് പറഞ്ഞ് പൊട്ടിചിരിച്ചു…!’; കേസിലെ ‘വിഐപി’ ശരത്തിന്റെ ആ ഓഡിയോയെ കുറിച്ച് ബാലചന്ദ്രകുമാര്‍

Malayalam

‘ഈ അഞ്ച് അന്വേഷണ ഉദ്യോഗസ്ഥരെയും എനിക്ക് മിനിസ്റ്ററുടെ മുന്നില്‍ വെച്ച് ഒന്ന് തെറി പറഞ്ഞാലേ സമാധാനമാകുകയുള്ളൂ എന്ന് പറഞ്ഞ് പൊട്ടിചിരിച്ചു…!’; കേസിലെ ‘വിഐപി’ ശരത്തിന്റെ ആ ഓഡിയോയെ കുറിച്ച് ബാലചന്ദ്രകുമാര്‍

‘ഈ അഞ്ച് അന്വേഷണ ഉദ്യോഗസ്ഥരെയും എനിക്ക് മിനിസ്റ്ററുടെ മുന്നില്‍ വെച്ച് ഒന്ന് തെറി പറഞ്ഞാലേ സമാധാനമാകുകയുള്ളൂ എന്ന് പറഞ്ഞ് പൊട്ടിചിരിച്ചു…!’; കേസിലെ ‘വിഐപി’ ശരത്തിന്റെ ആ ഓഡിയോയെ കുറിച്ച് ബാലചന്ദ്രകുമാര്‍

നടി ആക്രമിക്കപ്പെട്ട കേസിലെ അവസാന ദിവസങ്ങളാണ് കടന്ന് പോകുന്നത്. ഇതിനോടകം തന്നെ നിരവധി തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ഇതിന് പിന്നാലെ കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ തയ്യാറെടുക്കുകയാണ് ക്രൈംബ്രാഞ്ച് സംഘം. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തെത്തിയ തെളിവുകള്‍ പ്രകാരം നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യാ മാധവനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചുവെങ്കിലും അസൗകര്യങ്ങള്‍ പറഞ്ഞ് കാവ്യ ഒഴിഞ്ഞു മാറുകയായിരുന്നു.

എന്നാല്‍ ഇതിന് പിന്നാലെ ക്രൈംബ്രാഞ്ച് മേധാവി ശ്രീജിത്തിന്റെ മാറ്റിയതോടെ വീണ്ടും വിവാദങ്ങളും വിമര്‍ശനങ്ങളും തലപൊക്കിയിരിക്കുകയാണ്.  എന്നാല്‍ ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ക്രൈംബ്രാഞ്ച് മേധാവിയെ സ്ഥലം മാറ്റിയതു കൊണ്ട് കേസിന് ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്.

ശ്രീജിത്തിന്റെ സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ മറ്റോ എന്തെങ്കിലും ഗൂഢലക്ഷ്യങ്ങളുണ്ടായിരിക്കാം. നടി ആക്രമിക്കപ്പെടുന്ന കേസ് മാത്രമല്ല, മറ്റ് പല കേസുകളും ശ്രീജിത്ത് അന്വേഷിക്കുന്നുണ്ട്. അതില്‍ ഏതെങ്കിലും കേസുമായിരിക്കാം ഇതിന് കാരണം. ഞാന്‍ ഒരു ഓഡിയോ ക്ലിപ്പ് പോലീസിന് കൈമാറിയിട്ടുണ്ട്. ഒന്നരമിനിറ്റോളം നീളുന്ന ഓഡിയോയില്‍ ഒരു ചര്‍ച്ചയാണ് നടക്കുന്നത്.

കേസിലെ വിഐപി എന്ന ശരത്ത് പുറത്ത് നിന്നുമാണ് അവിടേയ്ക്ക് വന്നത്. ഒരുപാട് കാര്യങ്ങള്‍ സംസാരിക്കുന്ന കൂട്ടത്തില്‍ ഈ അഞ്ച് അന്വേഷണ ഉദ്യോഗസ്ഥരെയും എനിക്ക് മിനിസ്റ്ററുടെ മുന്നില്‍ വെച്ച് ഒന്ന് തെറി പറഞ്ഞാലേ സമാധാനമാകുകയുള്ളൂ എന്ന് പറഞ്ഞ് പൊട്ടിചിരിക്കുകയാണ്. അന്നും ഇടത് പക്ഷമാണ് ഭരിക്കുന്നത്. ഇടത് പക്ഷത്തോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന ആ മന്ത്രി അങ്ങോട്ടുള്ള പോക്കിലും ഇങ്ങോട്ടുള്ള വരവിലുമെല്ലാം അദ്ദേഹത്തിന്റേ ഹോട്ടലില്‍ കയറിയാണ് ഭക്ഷണം കഴിക്കുന്നത്. വളരെ വലിയ അടുപ്പമാണ് അവരു തമ്മില്‍.

ദിലീപ് ഇടതു പക്ഷക്കാരനല്ലല്ലോ എന്നൊരു വാക്ക് പറഞ്ഞാല്‍ ദിലീപിന് ഇടത് പക്ഷക്കാരുമായി ദിലീപിന് ബന്ധമില്ലെന്നല്ല അതിനര്‍ത്ഥം. അതായത് ഐപിഎസ് ലെവലിലുള്ള ഓഫീസര്‍മാരെ അന്വേഷണ ഉദ്യോഗസ്ഥരെ മിനിസ്റ്ററുടെ മുന്നില്‍ വെച്ച് എനിക്ക് ചീത്ത പറയണം എന്ന പറയണമെങ്കില്‍ അവരു തമ്മിലുള്ള ബന്ധം എത്രത്തോളം വലുതായിരിക്കും. ഈ പാര്‍ട്ടിയെ ഇപ്പോള്‍ നിയന്ത്രിക്കുന്ന ഒരാളാണ് ആ മന്ത്രി. അതുകൊണ്ടു തന്നെ ശ്രീജിത്തിനെ മാറ്റിയ സംഭവത്തില്‍ ഇങ്ങനൊരു സാധ്യത തള്ളി കളയാനാകില്ല. അല്ലെങ്കില്‍ ശ്രീജിത്തിനെ മാറ്റിയത് മറ്റേതെങ്കിലും ദുരുദ്ദേശത്തിലായിരിക്കാം.

ഈ മിനിസ്റ്ററുടെ പേര് പറഞ്ഞുകൊണ്ടാണ് അവര്‍ അന്ന് സംസാരിക്കുന്നത്. അവയെല്ലാം ത്‌നനെ പോലീസിന്റെ പക്കലുണ്ട്. പല കാര്യങ്ങളും തുറന്ന് പറയാന്‍ സാധിക്കാത്തതും ഇതുകൊണ്ടാണ്.  ദിലീപിന് ബന്ധമില്ലെങ്കില്‍ മറ്റൊരാള്‍ക്ക് ബന്ധമുണ്ട്. ഇതെല്ലാം കോടതിയില്‍ കൊടുത്തിട്ടുണ്ട്. പള്‍സര്‍ സുനി ജയിലില്‍ നിന്നിറങ്ങിയാല്‍ അപായപ്പെടുത്താന്‍ ദിലീപും കൂട്ടരും ചര്‍ച്ചചെയ്യുന്നതടക്കമുള്ളവ പോലീസിന് കൊടുത്തിട്ടുണ്ട്.

ജുഡീഷ്യറിയെ കുറിച്ച് പറയുന്ന ഒരു വാചകവുമുണ്ട്. അവന്മാരോട് കുറ്റ പത്രം കൊടുക്കാന്‍ പറ. അത് കൊടുത്തു കഴിഞ്ഞാല്‍ പിന്നെ നമ്മളു പറയുന്നത് പോലെയല്ലേ കാര്യങ്ങള്‍… എന്ന വ്യക്തമായി പറയുന്ന ഓഡിയോയും ഉണ്ട്. അതെല്ലാം തന്നെ പോലീസിന് കൈമാറിയിട്ടുണ്ട്. അതുകൊണ്ടാണ് ഞാന്‍ നേരത്തെ തന്നെ പറയുന്നത് മറുവശത്ത് നില്‍ക്കുന്നവര്‍ പ്രബലന്മാരാണ്. കാശ്‌കൊണ്ടാണെങ്കിലും സ്വാധീനം കൊണ്ടാണെങ്കിലും എന്നും ബാലചന്ദ്രകുമാര്‍ പറയുന്നു. 


More in Malayalam

Trending

Recent

To Top