Connect with us

ജിതേന്ദ്രൻ കുഴിച്ച കുഴിയിൽ വീണത് ആരെന്ന് കണ്ടോ?; അലീനയുടെ തണുപ്പേറ്റ് അമ്പാടി; കൊമ്പൻ അമ്പാടി തിരുമ്പി വന്തിട്ടെ; അമ്മയറിയാതെ പുത്തൻ വഴിത്തിരിവിലേക്ക് !

Malayalam

ജിതേന്ദ്രൻ കുഴിച്ച കുഴിയിൽ വീണത് ആരെന്ന് കണ്ടോ?; അലീനയുടെ തണുപ്പേറ്റ് അമ്പാടി; കൊമ്പൻ അമ്പാടി തിരുമ്പി വന്തിട്ടെ; അമ്മയറിയാതെ പുത്തൻ വഴിത്തിരിവിലേക്ക് !

ജിതേന്ദ്രൻ കുഴിച്ച കുഴിയിൽ വീണത് ആരെന്ന് കണ്ടോ?; അലീനയുടെ തണുപ്പേറ്റ് അമ്പാടി; കൊമ്പൻ അമ്പാടി തിരുമ്പി വന്തിട്ടെ; അമ്മയറിയാതെ പുത്തൻ വഴിത്തിരിവിലേക്ക് !

അമ്പാടി അലീന കോംബോ ആഗ്രഹിക്കുന്നത് പോലെ തന്നെയാണ് എല്ലാ അമ്മയറിയാതെ പ്രേക്ഷകരും അമ്പാടി ഗജനി കോംബോ ആഗ്രഹിക്കുന്നത്. അമ്പാടിയും ഗജനിയും തമ്മിലുള്ള ഫൈറ്റ് അത്രത്തോളം അമ്മയറിയാതെ സീരിയൽ ആരാധകർക്കിടയിൽ ശ്രദ്ധ നേടി. അതിന്റെ തെളിവായിരുന്നു റേറ്റിങ്ങിൽ പോലും ഉണ്ടായ മാറ്റം.

ദേ വീണ്ടും അമ്മയറിയാതെയിൽ അതുപോലെ ഒരു രംഗം വരുകയാണ്. ജിതേന്ദ്രൻ അമ്പാടിയെ തിരിച്ചറിഞ്ഞു. കതിർ പറഞ്ഞത് കേട്ട് ജിതേന്ദ്രൻ ആവേശത്തോടെ മുടന്തി പോയത് അമ്പാടിയെ കാണാൻ വേണ്ടി ആയിരുന്നു. എന്നാൽ അമ്പാടി കിടക്കുന്ന മുറിയിലേക്ക് ചെന്ന് നോക്കിയെങ്കിലും അവിടെ അമ്പാടിയെ കണ്ടില്ല., ശേഷം അവിടെ ഇരുന്നു ജിതേന്ദ്രൻ ആലോചിക്കുകയാണ്.

ഇവിടെ കിടന്ന് അവൻ ഇനി ആരോഗ്യം വീണ്ടെടുക്കില്ല.. ഇവിടെ എത്തിയത് എന്റെ കൈ കൊണ്ട് ചാകാൻ തന്നെയാണ്. എന്നിട്ട് നേരെ സച്ചിയേ ഫോൺ വിളിക്കും. അപ്പോൾ സച്ചിയും ആദ്യം
ഒന്ന് അതിശയിച്ചു. പക്ഷെ സച്ചിയും ഇനി പറയുന്നത്, ഇതോടെ തീരണം എല്ലാം … ഇനി അമ്പാടിയുടെ നിഴലിൽ അലീനയും അഹങ്കരിക്കരുത്..

അവളെയും തീർക്കണം എന്നൊക്കെ പറഞ്ഞു സച്ചിയും ഗജനിയ്ക്ക് ഊർജം കൊടുക്കുകയാണ്. അങ്ങനെ ജിതേന്ദ്രൻ ഒരു തോക്ക് ആവശ്യപ്പെടുന്നുണ്ട്. പക്ഷെ അനങ്ങാതെ അമ്പാടി കിടക്കുന്നത് കണ്ടിട്ടുള്ള അഹങ്കാരം മാത്രമാണ് ജിതേന്ദ്രന് ഉള്ളത് . അല്ലാതെ അമ്പാടിയെ കൊല്ലാൻ തനിക്ക് കഴിയും എന്നുള്ള അഹങ്കാരം ഒന്നുമില്ല കേട്ടോ..

രാത്രി അലീന അറിയാതെ അമ്പാടിയുടെ അടുത്തേക്ക് ജിതേന്ദ്രൻ ചെല്ലുകളാണ്.. എന്നിട്ട് അമ്പാടിയുടെ കാൽ പിടിച്ചു തിരിച്ചൊടിക്കാൻ നോക്കുമ്പോൾ ശബ്ദം ഇല്ലാത്ത അമ്പാടി വേദനകൊണ്ട് പുളയുന്നുണ്ട്. അവസാനം ജിതേന്ദ്രനെ അടുത്ത കാൽ കൊണ്ട് അമ്പാടി ചവിട്ടി എറിഞ്ഞു.

നല്ല വീഴ്ചയായിരുന്നു അത്. അതോടെ അമ്പാടിയുടെ ബോഡി അനങ്ങാൻ തുടങ്ങി. തൊട്ടടുത്ത ദിവസം അലീന ചെന്നു നോക്കുമ്പോൾ അമ്പാടി ശരീരം ആനക്കുന്നുണ്ട്. അതൊരു വലിയ പ്രതീക്ഷയായിരുന്നു. പിന്നെ വൈദ്യരും എല്ലാവരും ഓടിക്കൂടി വീണ്ടും ചികിത്സയും കാര്യങ്ങളും എല്ലാം നോക്കുമ്പോൾ അലീനയും അമ്പാടിയ്ക്ക് ഒപ്പം ചേർന്ന് കിടക്കുകയാണ്. അത് തന്നെയാണ് അമ്പാടിയ്ക്കുള്ള ഏറ്റവും നല്ല മരുന്ന്.

എന്നാൽ ഇവിടെയും തോറ്റാൽ ഉറപ്പായും ജിതേന്ദ്രൻ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല. അതുകൊണ്ട് കതിരിനെ ഒപ്പം നിർത്തി ജിതേന്ദ്രൻ അടുത്ത തന്ത്രം മിനയും. ഇതിനിടയിൽ അലീനയും ജിതേന്ദ്രനെ തിരിച്ചറിയുന്നതോടെ എന്താകും സംഭവിക്കുക എന്നൊന്ന് ഓർത്ത് നോക്കിയേ..

പിന്നെ കതിരിനെ ഉപദ്രവിച്ചാൽ കാളീയന്റെ തനി സ്വഭാവം ജിതേന്ദ്രൻ അറിയും. ഏതായാലും വരും എപ്പിസോഡ് എല്ലാം അടിപൊളിയാകും എന്ന ഉറപ്പു തരുന്ന പ്രൊമോ ആണ് വന്നിരിക്കുന്നത്.

about ammayariyathe

More in Malayalam

Trending

Recent

To Top