ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ എത്തി വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരമാണ് സാനിയ ഇയ്യപ്പന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്റെ ജന്മദിനാഘോഷത്തോട് അനുബന്ധിച്ച് എടുത്ത ചിത്രങ്ങളാണ് വൈറലാകുന്നത്. ഒരു വയസു കൂടി പിന്നിട്ടു. ജന്മദിനാശംസകള്‍ അറിയച്ച എല്ലാവരോടും സ്‌നേഹം നന്ദി എന്നാണ് ബര്‍ത്ത്‌ഡേ ചിത്രങ്ങള്‍ പങ്കുവച്ച് സാനിയ കുറിച്ചിരിക്കുന്നത്.
ഇളം പിങ്ക് നിറത്തിലെ മിനി ഗൗണിലാണ് സാനിയ പിറന്നാള്‍ ആഘോഷിച്ചത്. സാനിയയുടെ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം പിറന്നാള്‍ ആഘോഷത്തിനെത്തിയിരുന്നു. താരങ്ങളടക്കം നിരവധി പേരാണ് സാനിയയ്ക്ക് ആശംസകള്‍ നേര്‍ന്നത്.
നടി എന്നതില്‍ ഉപരി മികച്ച ഒരു നര്‍ത്തകിയുമാണ് താരം. അപ്പോത്തിരിക്കിരി, വേദം എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും ക്വീന്‍ എന്ന ചിത്രത്തില്‍ നായികയായി എത്തിയതോടെയാണ് താരം അഭിനയ രംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടത്. പ്രേതം 2, ലൂസിഫര്‍, പതിനെട്ടാം പടി, ദി പ്രീസ്റ്റ് എന്നീ ചിത്രങ്ങളിലും സാനിയ മികച്ച പ്രകടനം കാഴ്ച വെച്ചു.
മറ്റ് രാജ്യങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നുമൊക്കെ കേരളത്തിലേക്ക് സഞ്ചരിക്കാന്‍ വിമാനങ്ങള്‍ കുറവാണെന്ന് നടന് ഷൈന്‍ ടോം ചാക്കോ. ടൂറിസം വിജയിക്കണമെങ്കില്‍, ആ...
വ്യത്യസ്തമായ ആലാപന ശൈലിയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ ഗായികയാണ് അഭയ ഹിരണ്മയി. വളരെ കുറച്ചു സിനിമകളിലെ പാടിയിട്ടുള്ളു എങ്കിലും തന്റെ വേറിട്ട...
നിരവധി ആരാധകരുള്ള താരമാണ് സുരേഷ് ഗോപി. സിനിമയിലും രാഷ്ട്രീയത്തിലും സജീവമായി നില്ക്കുന്ന താരം വാര്‍ത്തകളില്‍ ഇടം പിടിക്കാറുമുണ്ട്. ഇപ്പോഴിതാ അദ്ദേഹം പറഞ്ഞ...