Connect with us

40 ലക്ഷം രൂപ തട്ടിയെടുത്തു, തിരിച്ചു ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി; നടന്‍ ബാബുരാജിനെതിരെ യുവാവ്; കേസെടുത്ത് പോലീസ്

Malayalam

40 ലക്ഷം രൂപ തട്ടിയെടുത്തു, തിരിച്ചു ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി; നടന്‍ ബാബുരാജിനെതിരെ യുവാവ്; കേസെടുത്ത് പോലീസ്

40 ലക്ഷം രൂപ തട്ടിയെടുത്തു, തിരിച്ചു ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി; നടന്‍ ബാബുരാജിനെതിരെ യുവാവ്; കേസെടുത്ത് പോലീസ്

നിരവധി ചിത്രങ്ങളില്‍ വില്ലനായി എത്തി, പ്രേക്ഷകരുടെ മനസ്സില്‍ ഒരുപിടി നല്ല കഥാപാത്രങ്ങള്‍ സമ്മാനിച്ച താരമാണ് ബാബുരാജ്. താരത്തിന്റെതായി പുറത്തെത്തൊറുളള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ നടന്‍ ബാബുരാജിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നു എന്നുള്ള വിവരമാണ് പുറത്തെത്തുന്നത്. 40 ലക്ഷം രൂപ തട്ടിയെടുക്കുകയും തിരിച്ച് ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് ആരോപിച്ച് കോതമംഗലം സ്വദേശി നല്‍കിയ പരാതിയിലാണ് കേസ്.

മൂന്നാറില്‍ റവന്യൂ നടപടി നേരിടുന്ന റിസോര്‍ട്ട് പാട്ടത്തിന് നല്‍കി തന്നെ ബാബുരാജ് കബളിപ്പിച്ചെന്നാണ് കോതമംഗലം തലക്കോട് സ്വദേശി അരുണ്‍ പറയുന്നത്. അരുണിന്റെ പരാതിയില്‍ കോടതി നിര്‍ദ്ദേശപ്രകാരം അടിമാലി പൊലീസാണ് ബാബുരാജിനെതിരെ കേസെടുത്തത്.
പണം തട്ടിയെന്നും തിരിച്ചുചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. നടനില്‍ നിന്ന് അരുണ്‍ മൂന്നാറിലെ റിസോര്‍ട്ട് പാട്ടത്തിനെടുത്തിരുന്നു. എന്നാല്‍ റവന്യൂ വകുപ്പിന്റെ നടപടി നേരിടുന്ന റിസോര്‍ട്ടാണ് പാട്ടത്തിന് ലഭിച്ചതെന്ന് അരുണ്‍ പിന്നീടാണ് അറിഞ്ഞത്.

40 ലക്ഷം രൂപ അഡ്വാന്‍സും മൂന്ന് ലക്ഷം രൂപ വാടകയായും നിശ്ചയിച്ചിരുന്നു. ഇതുപ്രകാരം ഉടനെ 40 ലക്ഷം രൂപ കൈമാറി. മൂന്നാറില്‍ കമ്പ് ലൈനില്‍ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ളതാണ് റിസോര്‍ട്ട്. 2019ല്‍ ലോക്ഡൗണിന് തൊട്ടുമുമ്പാണ് അരുണ്‍ പാട്ടത്തിന് എടുത്തത്. കൊവിഡ് കാരണം റിസോര്‍ട്ട് പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം റിസോര്‍ട്ട് തുറക്കാനായി പഞ്ചായത്തിനെ സമീപിച്ചപ്പോഴാണ് റവന്യൂ വകുപ്പിന്റെ നടപടി നേരിടുന്ന റിസോര്‍ട്ടാണിതെന്ന് മനസിലായത്. കൈയ്യേറ്റ ഭൂമിയാണെന്ന് കണ്ടെത്തി റവന്യൂ വകുപ്പ് ഒഴിയാന്‍ ആവശ്യപ്പെട്ട റിസോര്‍ട്ടാണ് ബാബുരാജ് തനിക്ക് പാട്ടത്തിന് നല്‍കിയതെന്ന് അരുണ്‍ പറയുന്നു.

ജിഎസ്ടി എടുക്കാന്‍ വേണ്ടി ചില പേപ്പറുകള്‍ ബാബുരാജിനോട് ചോദിച്ചു. ഈ സമയം അദ്ദേഹം രേഖകള്‍ കൈമാറാതെ വൈകിപ്പിക്കുന്നതായി തോന്നി. കൈയ്യേറ്റ ഭൂമിയാണെന്ന് അറിഞ്ഞതോടെ ഇടപാട് അവസാനിപ്പിക്കാമെന്ന് കരുതി. പട്ടയമില്ലാത്ത ഭൂമിയാണെന്നും ഒരുപാട് ആരോപണം നേരിടുന്ന സ്ഥലമാണെന്നും കേസുകളുണ്ടെന്നും പഞ്ചായത്തില്‍ നിന്ന് അറിയാന്‍ കഴിഞ്ഞു. പണം തിരിച്ചു ചോദിച്ചപ്പോള്‍ ബാബു രാജ് ഭീഷണിപ്പെടുത്തി. പോലീസില്‍ പരാതിപ്പെട്ടപ്പോള്‍ കേസെടുത്തില്ല. അറസ്റ്റും ചെയ്തില്ല. ബാബുരാജിന്റെ സമ്മര്‍ദ്ദം കാരണമാണ് കേസെടുക്കാതിരുന്നതെന്നാണ് അരുണ്‍ പറയുന്നത്.

എന്നാല്‍ ഇയാള്‍ കോടതിയെ സമീപിക്കുകയും കേസെടുക്കാന്‍ കോടതി അടിമാലി പോലീസിന് നിര്‍ദേശം നല്‍കുകയുമായിരുന്നു. തുടര്‍ന്നാണ് അടിമാലി പോലീസ് കേസെടുത്തത്. പക്ഷേ, തുടര്‍ നടപടിയുണ്ടായില്ല. പോലീസ് ബാബുരാജിനെ വിളിപ്പിച്ചിരുന്നുവത്രെ. രണ്ടുതവണ ആവശ്യപ്പെട്ടിട്ടും നടന്‍ ഹാജരായില്ലെന്ന് പോലീസ് പ്രതികരിക്കുന്നു. കേസ് നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബാബു രാജ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. മൂന്ന് ലക്ഷം രൂപ വച്ചുള്ള വാടകയും ജോലിക്കാരുടെ ശമ്പളവും കണക്കാക്കുമ്പോള്‍ 40 ലക്ഷം രൂപ തിരിച്ചുകൊടുക്കേണ്ടതില്ലെന്നാണ് ബാബുരാജിന്റെ നിലപാട്. പ്രശ്നം രമ്യമായി പരിഹരിക്കാനുള്ള ശ്രമത്തിലാണെന്ന് ബാബുരാജ് പ്രതികരിച്ചു.

അതേസമയം, കുറച്ച് നാളുകള്‍ക്ക് മുമ്പ് ബാബുരാജ് ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയില്‍ അഭിനയിക്കാനുള്ള മോഹം കൊണ്ട് സത്യന്‍ അന്തിക്കാടിനെ കാണാനായി കല്‍പ്പന ടൂറിസ്റ്റ് ഹോമില്‍ പോവുമായിരുന്നു. പട്ടണ പ്രവേശം എന്ന സിനിമയുടെ ഷൂട്ടിങ്ങ് നടക്കുന്ന സമയത്ത് നിര്‍മ്മാതാവ് സിയാദ് കോക്കറെ പരിചയപ്പെട്ടു. പിന്നീട് പലവട്ടവും ഈ നിര്‍മ്മാതാവിനെ കണ്ടിരുന്നു. ആ സമയത്താന് സിയാദിന്റെ ഒരു സ്റ്റാഫ് മരിക്കുന്നത്.

പിന്നീട് ഞാന്‍ അതില്‍ പ്രതി ചേര്‍ക്കപ്പെടുകയായിരുന്നു. ഗൂഢാലോചനയില്‍ പങ്കെടുത്തുവെന്ന് ആരോപിച്ചായിരുന്നു കേസ്. മരിച്ചയാളെ ഞാന്‍ നേരിട്ട് പോലും കണ്ടിരുന്നില്ല.’ എന്നാണ് ബാബുരാജ് മുന്‍പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നത്. സാഹചര്യ തെളിവുകളുടെ പേരില്‍ ആ കേസില്‍ പ്രതിയാവുകയായിരുന്നു. 90 ദിവസം ജയിലില്‍ കിടന്നെങ്കിലും കേസിന്റെ വിധി വന്നപ്പോള്‍ ബാബുരാജ് നിരപരാധിയാണെന്ന് കണ്ട് കോടതി വെറുതെ വിടുകയായിരുന്നു.

More in Malayalam

Trending

Recent

To Top