Connect with us

എനിക്ക് അതിൽ വിഷമമുണ്ട്, മനപ്പൂർവ്വമായിരുന്നില്ല, പക്ഷേ എല്ലാവരും എന്നെ തെറ്റിദ്ധരിച്ചു, ദിലീപേട്ടൻ നല്ലൊരു സുഹൃത്താണ്; മീര ജാസ്മിൻ പറയുന്നു

Malayalam

എനിക്ക് അതിൽ വിഷമമുണ്ട്, മനപ്പൂർവ്വമായിരുന്നില്ല, പക്ഷേ എല്ലാവരും എന്നെ തെറ്റിദ്ധരിച്ചു, ദിലീപേട്ടൻ നല്ലൊരു സുഹൃത്താണ്; മീര ജാസ്മിൻ പറയുന്നു

എനിക്ക് അതിൽ വിഷമമുണ്ട്, മനപ്പൂർവ്വമായിരുന്നില്ല, പക്ഷേ എല്ലാവരും എന്നെ തെറ്റിദ്ധരിച്ചു, ദിലീപേട്ടൻ നല്ലൊരു സുഹൃത്താണ്; മീര ജാസ്മിൻ പറയുന്നു

മലയാളത്തിലെ എക്കാലത്തേയും മികച്ച നടിമാരിൽ ഒരാളാണ് മീര ജാസ്മിൻ. എന്നും ഓർത്തുവയ്ക്കാവുന്ന നിരവധി കഥാപാത്രങ്ങളാണ് മീര മലയാളികൾക്ക് സമ്മാനിച്ചിരിക്കുന്നത്. അടുത്തിടെയാണ് താരം തിരിച്ചുവരവ് പ്രഖ്യാപിച്ചത്. സത്യൻ അന്തിക്കാടിന്റെ സിനിമയിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്. വിജയദശമി നാളിലാണ് മീര ജാസ്മിൻ വീണ്ടും കാമറയ്ക്കു മുന്നിലെത്തിയത്.

. മലയാളത്തിലും മറ്റ് തെന്നിന്ത്യൻ ഭാഷകളിലും ഒരുപോലെ തിളങ്ങിയ നടി വിവാഹ ശേഷം കുറച്ചുനാള്‍ സിനിമാലോകത്തുനിന്നും വിട്ട് നിൽക്കുകയായിരുന്നു. ഇപ്പോഴിതാ മകള്‍ എന്ന സത്യൻ അന്തിക്കാട് സിനിമയിലൂടെ സിനിമാലോകത്തേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ് മീര. സോഷ്യൽമീഡിയയിലടക്കം സജീവവുമാണ് താരം. ഇപ്പോഴിതാ മീര കുറച്ചുനാളുകള്‍ക്ക് മുമ്പ് ദിലീപിനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്.ദിലീപും മീരയും ഒരുമിച്ച് നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്.

ആദ്യ സിനിമയായ സൂത്രധാരൻ മുതൽ മീര നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഗ്രാമഫോൺ, പെരുമഴക്കാലം, വിനോദയാത്ര, കൽക്കട്ട ന്യൂസ് എന്നിങ്ങനെ ഒട്ടനവധി സിനിമകളിൽ ഇരുവരും ഒരുമിച്ചിട്ടുണ്ട്.വിവാഹശേഷം സിനിമയിൽ നിന്ന് വിട്ടുനിന്നപ്പോഴും ദിലീപും കാവ്യയും തമ്മിൽ വിവാഹിതരായപ്പോഴും മീര എത്തിയിരുന്നു. എന്നാൽ ദിലീപ് മുൻകൈയെടുത്ത് അമ്മ സംഘടനയുടെ നേതൃത്വത്തിൽ ഒരുക്കിയ ട്വന്‍റി ട്വന്‍റി എന്ന സിനിമയിൽ മീരയുടെ അഭാവം ചര്‍ച്ചയായിരുന്നു.

അതേ കുറിച്ച് ഒരിക്കൽപ്രമുഖ മാധ്യമത്തിന് നൽകിയ ഒരു അഭിമുഖത്തിൽ മീര പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്ആ സമയത്ത് തെലുങ്ക് പ്രൊജക്ട്സ് എനിക്ക് വന്നിരുന്നു. അവര്‍ അത് ഉടൻ റിലീസ് ചെയ്യണമെന്ന് പറഞ്ഞ് എനിക്ക് പ്രഷര്‍ ഉണ്ടായി. അങ്ങനെ അത് ഉടൻ തീര്‍ക്കാൻ പോകേണ്ടി വന്നു. ആ സമയം ട്വന്‍റി ട്വന്‍റി ഷൂട്ട് കൺഫേമായി എന്നെ വിളിച്ചു. തീരേ പോകാൻ പറ്റാത്ത അവസ്ഥയായതിനാൽ എനിക്ക് അഭിനയിക്കാൻ കഴിഞ്ഞില്ലെ’ന്ന് മീര പറഞ്ഞിരിക്കുകയാണ്.

‘എനിക്ക് അതിൽ വിഷമമുണ്ട്. ദിലീപേട്ടൻ നല്ലൊരു സുഹൃത്താണ്. അദ്ദേഹം സംഘടിപ്പിച്ച് ചെയ്ത ആ പ്രൊജക്ടിൽ ഞാൻ മന:പ്പൂര്‍വ്വം അഭിനയിക്കാതിരുന്നതല്ല. എല്ലാവരും എന്നെ തെറ്റിദ്ധരിച്ചു. അദ്ദേഹം ആദ്യം വിളിച്ച് ഡേറ്റ് ചോദിച്ചിരുന്നു. 2007 ഡിസംബറിൽ ചോദിച്ചു. പിന്നീട് ജനുവരിയിൽ ചോദിച്ചു. ഒരു ആര്‍ടിസ്റ്റിന്‍റെ ഡേറ്റിന്‍റെ പ്രശ്നം കണ്ട് സിനിമ നീണ്ടു2001-ൽ ലോഹിതദാസ് സംവിധാനം ചെയ്ത ‘സൂത്രധാരൻ’ എന്ന ചലച്ചിത്രത്തിലൂടെയാണ് മീരാ ജാസ്മിൻ ചലച്ചിത്രരംഗത്തെത്തുന്നത്.

ശിവാനി എന്ന കഥാപാത്രത്തെയാണ് മീരാ ജാസ്മിൻ ഈ ചിത്രത്തിൽ അവതിരിപ്പിച്ചത്. ആദ്യ ചിത്രത്തിന്റെ സംവിധായകനായ ലോഹിതദാസാണ് മീരാ ജാസ്മിൻ എന്ന പേരു നൽകിയത്. മികച്ച അഭിനേത്രിക്കുള്ള ദേശീയ പുരസ്കാരവും മീര ജാസ്മിൻ നേടിയിട്ടുണ്ട്..

about meerajasmine

Continue Reading
You may also like...

More in Malayalam

Trending

Recent

To Top