Connect with us

വിവാഹ ശേഷം അവൾ പതിവായി ആ ഫോട്ടോ അയച്ചു; കണ്ടപാടെ ഡിലീറ്റ് ചെയ്യും , ഒടുവിൽ ഭാര്യ കൈയ്യോടെ പിടിച്ചപ്പോൾ! രമേശ് പിഷാരടി പറയുന്നു !

Malayalam

വിവാഹ ശേഷം അവൾ പതിവായി ആ ഫോട്ടോ അയച്ചു; കണ്ടപാടെ ഡിലീറ്റ് ചെയ്യും , ഒടുവിൽ ഭാര്യ കൈയ്യോടെ പിടിച്ചപ്പോൾ! രമേശ് പിഷാരടി പറയുന്നു !

വിവാഹ ശേഷം അവൾ പതിവായി ആ ഫോട്ടോ അയച്ചു; കണ്ടപാടെ ഡിലീറ്റ് ചെയ്യും , ഒടുവിൽ ഭാര്യ കൈയ്യോടെ പിടിച്ചപ്പോൾ! രമേശ് പിഷാരടി പറയുന്നു !

മിമിക്രിയിലൂടെ സിനിമയിൽ എത്തിയ വ്യക്തിയാണ് രമേശ് പിഷാരടി. പിന്നീട് ചാനല്‍ പരിപാടികളിലും സിനിമയിലും സിനിമയുടെ പിന്നണിയിലും ഈ താരം എത്തി. എപ്പോഴും വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങള്‍ ചെയ്തുകൊണ്ടാണ് രമേശ് ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്. ഫ്‌ലവേഴ്‌സില്‍ ഒരു കോടിയില്‍ ഈ അടുത്ത് അതിഥിയായി താരം എത്തിയിരുന്നു. ഇവിടെവെച്ച് തന്റെ പ്രണയത്തെ കുറിച്ചും, വിവാഹത്തെക്കുറിച്ച് എല്ലാം രമേശ് പിഷാരടി പറഞ്ഞ വാക്കുകള്‍ ആണ് വൈറല്‍ ആവുന്നത്.

കല്യാണം കഴിഞ്ഞതിന് ശേഷമാണ് പ്രണയം തുടങ്ങുന്നത്. പ്രണയമല്ല അതൊരു സൗഹൃദമാണ്. അത് ഭാര്യ കൈയ്യോടെ പിടിക്കുകയും ചെയ്തു. കൂടെപ്പഠിച്ച കൊച്ചാണ്. എന്നും രാവിലെ മുടിയില്‍ തോര്‍ത്ത് കെട്ടി നില്‍ക്കുന്ന ഫോട്ടോ എനിക്കയച്ച് തരും. ഞാനിത് കാണും ഡിലീറ്റ് ചെയ്യും. കൂടിപ്പോയാല്‍ ഒരു ഗുഡ് മോണിങ് അയയ്ക്കും. ഭാര്യ ഇതേക്കുറിച്ച് അറിഞ്ഞതായൊന്നും പറഞ്ഞില്ല. ഒരു ദിവസം കുളി കഴിഞ്ഞ് തലയില്‍ തോര്‍ത്തുകെട്ടിയുള്ള ഫോട്ടോ ഇങ്ങ് അയച്ച് തന്നു. ചോദിച്ചപ്പോള്‍ അറിയാമെന്ന് പറഞ്ഞു. പ്രണയം കൊണ്ടാണോ അങ്ങനെ ചെയ്തതെന്ന് അറിയില്ല.

മദ്യപിക്കുമോയെന്ന് ശ്രീകണ്ഠന്‍ നായര്‍ പിഷാരിയോട് ചോദിച്ചിരുന്നു. മദ്യപാനം തീരെയില്ലെന്ന് പറയാനാവില്ല. പ്രൈവസി ആവശ്യമുള്ള കാര്യമാണ്. നല്ല അധ്വാനമുള്ള ദിവസം കൂടുതല്‍ തിന്നും. അല്ലാത്തപ്പോള്‍ കുറച്ച് കഴിക്കുമെന്നായിരുന്നു മറുപടി. വന്നവഴി ഓര്‍ക്കാറുണ്ട്. അതില്‍ ജീവിക്കുന്നയാളല്ല. പഴയകാലം ഓര്‍ക്കുമ്പോള്‍ സന്തോഷം ഇരട്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

More in Malayalam

Trending

Recent

To Top