Connect with us

ശത്രുസംഹാര പൂജയും വാളും ചിലമ്പും ചെമ്പട്ടും സമര്‍പ്പിച്ചു സുരേഷ് ഗോപി; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

Malayalam

നടനായും രാഷ്ട്രീയ പ്രവര്‍ത്തകനായും മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ താരമാണ് സുരേഷ് ഗോപി. താരത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ സുരേഷ് ഗോപി കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയപ്പോഴുള്ള ചിത്രങ്ങളാണ് വൈറലാകുന്നത്.

കുടുംബാംഗങ്ങള്‍ക്കൊപ്പമായിരുന്നു സുരേഷ് ഗോപി ദര്‍ശനത്തിനെത്തിയത്. ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെ ക്ഷേത്രത്തിലെത്തിയ സുരേഷ് ഗോപി ശത്രുസംഹാര പൂജയും വാളും ചിലമ്പും ചെമ്പട്ടും സമര്‍പ്പിച്ചു.

തുടര്‍ന്ന് ക്ഷേത്രപാലകന് മുന്‍പില്‍ നാളികേരം ഉടച്ചു. ഒരു മണിക്കൂറോളം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്.

തൃശ്ശൂര്‍ പുരത്തിന്റെ ഭാഗമായി പാറമേയ്ക്കാവ് ആനച്ചമയപ്രദര്‍ശനത്തിന്റെ ഉദ്ഘാടനം സുരേഷ് ഗോപി നിര്‍വഹിക്കും. പാറമേയ്ക്കാവ് ദേവസ്വം ഭാരവാഹികളുടെ അഭ്യര്‍ഥന പ്രകാരമാണ് സുരേഷ് ഗോപി ഉദ്ഘാടനത്തിനെത്തുന്നത്.

More in Malayalam

Trending

Recent

To Top