Malayalam
രാഹുല്‍ ഈശ്വറിന്റേയൊന്നും ചെവിയില്‍ കൂടെ അത് പോകുന്നില്ലല്ലോ. അതൊന്നും ചെവിയില്‍ കേട്ട ഒരു ഭാവം പോലുമില്ല; ചാനല്‍ ചര്‍ച്ചയില്‍ രാഹുല്‍ ഈശ്വറിനോട് നികേഷ് കുമാര്‍
രാഹുല്‍ ഈശ്വറിന്റേയൊന്നും ചെവിയില്‍ കൂടെ അത് പോകുന്നില്ലല്ലോ. അതൊന്നും ചെവിയില്‍ കേട്ട ഒരു ഭാവം പോലുമില്ല; ചാനല്‍ ചര്‍ച്ചയില്‍ രാഹുല്‍ ഈശ്വറിനോട് നികേഷ് കുമാര്‍
നടി ആക്രമിക്കപ്പെട്ട കേസിന്റെ നിര്‍ണായക ദിവസങ്ങള്‍ കടന്നു പോകുമ്പോള്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതുമായ തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചത്. ഇതിന് പിന്നാലെ കാവ്യയെ ചോദ്യം ചെയ്യുന്നതിനായി ക്രൈംബ്രാഞ്ച് സംഘം നോട്ടീസ് അയച്ചിരുന്നുവെങ്കിലും ഇതുവരെയും ചോദ്യം ചെയ്യല്‍ നടന്നില്ല. ചോദ്യം ചെയ്യുന്ന സ്ഥലത്തെ സംബന്ധിച്ച പിടിവാശിയിലാണ് കാവ്യയും ക്രൈംബ്രാഞ്ചും. മൂലം ഇത് നീണ്ടുപോവുകയാണ് ചെയ്യുന്നത്.
വീട്ടില്‍ വെച്ച് ചോദ്യം ചെയ്യാമെന്ന നിലപാടില്‍ കാവ്യ ഉറച്ച് നില്‍ക്കുമ്പോള്‍ അന്വേഷണ സംഘം ഇതുവരെ അതിന് സമ്മതം മൂളിയിട്ടില്ല.
കേരളക്കരയാകെ ചര്‍ച്ച ചെയ്യുന്ന വിഷയമായതിനാല്‍ കാവ്യ ഇങ്ങനെ തറപ്പിച്ചു പറയുമ്പോള്‍ പലരിലും പല സംശയങ്ങള്‍ക്കും അത് ഇടയാക്കുന്നുണ്ട്. ഇപ്പോഴിതാ ഒരു ചാനല്‍ ചര്‍ച്ചയില്‍ അവതാരകനും ദിലീപിനേയും കാവ്യ മാധവനേയും പിന്തുണയ്ക്കുന്ന രാഹുല്‍ ഈശ്വറും തമ്മിലുള്ള വാദപ്രതിവാദങ്ങളാണ് വൈറലാകുന്നത്.
സുരാജ് കാവ്യ മാധവനെ കുറ്റപ്പെടുത്തി സംസാരിച്ചിട്ടും എന്തുകൊണ്ടാണ് രാഹുല്‍ ഈശ്വര്‍ പ്രതികരിക്കാത്തത് എന്ന നികേഷ് കുമാറിന്റെ ചോദ്യത്തിനായിരുന്നു രാഹുല്‍ ഈശ്വറിന്റെ മറുപടി.
എന്നാല്‍ സുരാജ് ആ ശബ്ദരേഖയില്‍ ദിലീപ് നിരപരാധിയാണെന്ന് പറയുന്നത് താങ്കള്‍ അംഗീകരിക്കുമോ എന്നായിരുന്നു രാഹുല്‍ ഈശ്വര്‍ നികേഷ് കുമാറിനോട് തിരിച്ച് ചോദിച്ചത്. പ്രോസിക്യൂഷന്‍ പുറത്തുവിട്ട ശബ്ദരേഖയല്ലേ സുരാജിന്റേതെന്നും അത് എഡിറ്റഡ് ആകാനും സാധ്യതയില്ലേയെന്നും രാഹുല്‍ ഈശ്വര്‍ ചോദിക്കുന്നു. എന്നാല്‍ ഈ നിമിഷം വരെ സുരാജ് ശബ്ദരേഖ നിഷേധിച്ചിട്ടില്ലെന്നും ഹൈക്കോടതിയില്‍ മാധ്യമങ്ങള്‍ക്കെതിരെ ഹര്‍ജി കൊടുത്തപ്പോള്‍ പോലും അങ്ങനെ ഒരു വാദം ഉന്നയിച്ചിട്ടില്ലെന്നും എം വി നികേഷ് കുമാര്‍ ചൂണ്ടിക്കാട്ടി.
രാഹുല്‍ ഈശ്വറിന്റെ കോടതിയില്‍ ദിലീപ് എപ്പോഴെ മോചിപ്പിക്കപ്പെട്ടു.
ഞാന്‍ എപ്പോഴും ആലോചിക്കാറുണ്ട്, രാഹുല്‍ ഈശ്വറിനെ പോലുള്ളവര്‍ ഇതാ ഇപ്പോള്‍ ഏറ്റവും ഒടുവിലുള്ള വെളിപ്പെടുത്തലുകളൊക്കെ വരുമ്പോള്‍ എങ്ങനെ ആയിരിക്കും ചിന്തിക്കുകയുണ്ടാകുക എന്ന്. രാഹുല്‍ ഈശ്വര്‍ എപ്പോഴും പറയുന്നത് കാവ്യ മാധവന്‍ തന്റെ സഹോദരിയാണ്, അനുജത്തിയാണ് എന്നൊക്കെയാണല്ലോ. ഈ കാവ്യ മാധവനെക്കുറിച്ച് കാവ്യ മാധവന്റെ വീട്ടിലുള്ള സുരാജ് പറയുകയാണ് കാവ്യ മാധവനാണ് ഈ കുറ്റകൃത്യം ചെയ്തത്, കാവ്യ മാധവന്‍ കുറ്റകൃത്യം ചെയ്തത് കൊണ്ടല്ലേ ലക്ഷ്യയില്‍ കൊണ്ടുപോയി ഈ മെമ്മറി കാര്‍ഡ് കൊടുത്തത് എന്നൊക്കെ.
ഇങ്ങനെ കുടുംബ സുഹൃത്തായിട്ടുള്ള ശരത്തിനോട് പറയുന്നു.
രാഹുല്‍ ഈശ്വറിന്റേയൊന്നും ചെവിയില്‍ കൂടെ അത് പോകുന്നില്ലല്ലോ. അതൊന്നും ചെവിയില്‍ കേട്ട ഒരു ഭാവം പോലുമില്ല. കാവ്യ മാധവനെ കുറിച്ച് അങ്ങനെയൊക്കെ പറയാമോ സുരാജ് എന്ന് നിങ്ങള്‍ ഒരിക്കലെങ്കിലും ചോദിക്കണ്ടേ, ചോദിച്ചിട്ടില്ലല്ലോ? അപ്പോള്‍ കാവ്യ മാധവന്റെ കൈയില്‍ നിന്ന ദമ്പടി ഇല്ല എന്നാണ് മനസിലാക്കേണ്ടത്. ദിലീപിന്റെ കാര്യത്തില്‍ അദ്ദേഹം ശിക്ഷിക്കപ്പെടുമെന്ന് ഇവിടെയുള്ള അജകുമാറോ ബൈജു കൊട്ടാരക്കരയോ ഞാനോ പറയുന്നില്ല.
ഈ കേസ് കൃത്യമായി അന്വേഷിക്കപ്പെടണം, ഇത് കൃത്യമായി വിചാരണ ചെയ്യപ്പെടണം എന്ന് മാത്രമെ ഉള്ളു. അതിന് വേണ്ടിയാണ് രാഹുല്‍ താങ്കള്‍ ഇങ്ങനെ കടിച്ചു കീറാന്‍ വരുന്നത്.
അതേസമയം ആ കുടുംബത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു അംഗം ഈ കേസ് നടത്തുന്ന അംഗം. ആ അംഗം പറയുകയാണ് കാവ്യ മാധവനാണ് അത് ചെയ്യുന്നത്. എന്നാല്‍ ആ അംഗത്തിനെതിരെ രാഹുല്‍ അങ്കത്തിന് പോകുന്നില്ലല്ലോ എന്നും നികേഷ് കുമാര്‍ ചോദിച്ചു. എന്നാല്‍ ആ അംഗം ദിലീപ് നിരപരാധിയാണെന്ന് പറയുന്നത് താങ്കള്‍ അംഗീകരിക്കുമോ എന്നായിരുന്നു രാഹുല്‍ ഈശ്വറിന്റെ ചോദ്യം.
എന്നാല്‍ ദിലീപ് നിരപരാധിയാണെന്ന് താന്‍ അംഗീകരിക്കുന്നത് എന്തിന് എന്നായിരുന്നു നികേഷ് കുമാറിന്റെ മറു ചോദ്യം.
ഇല്ല സാര്‍, അതെന്താണെന്ന് അദ്ദേഹം എക്സ്പ്ലെന്‍ ചെയ്യട്ടേ. അദ്ദേഹം ഇനി പൊലീസിന് മുന്നില്‍ വരുമല്ലോ എന്നായിരുന്നു രാഹുല്‍ പറഞ്ഞത്. എന്നാല്‍ അവിടെയാക്കെ വരുമ്പോള്‍ നിങ്ങളൊക്കെ വലിയ മര്യാദക്കാര്‍, അദ്ദേഹം എക്സ്പ്ലൈന്‍ ചെയ്യട്ടേ എന്നൊക്കെ ആകുന്നു എന്ന് നികേഷ് കുമാര്‍ തിരിച്ചടിച്ചു. എന്താണിനി എക്സ്പ്ലൈന്‍ ചെയ്യാന്‍.
വളരെ എക്സ്പ്ലിസിറ്റ് ആയിട്ട് അയാള്‍ പറഞ്ഞില്ലേ. ഇത് കാവ്യ മാധവന്‍ ചെയ്തതാണ് എന്ന്. അതേസമയം അത് എഡിറ്റഡ് ആണെങ്കിലോ അദ്ദേഹത്തിന്റെ വേര്‍ഷന്‍ കേള്‍ക്കട്ടെ, പ്രോസിക്യൂഷന്‍ പുറത്തുവിട്ട ശബ്ദരേഖയല്ലേ അത് എന്നായിരുന്നു രാഹുല്‍ തിരിച്ച് ചോദിച്ചത്. അതാണ് പറഞ്ഞത് ഒരു ഉളുപ്പുമില്ലാതെ അങ്ങനെ പറഞ്ഞ് പോകുകയാണ്, അതിന് മാത്രം എങ്ങനെ സാധിക്കുന്നു രാഹുല്‍ ഈശ്വര്‍ എന്നായിരുന്നു നികേഷ് തിരിച്ച് ചോദിച്ചത്.