Connect with us

ജയന്തിയ്ക്ക് ഇന്ന് വിഷു ആഘോഷം ; ശിവേട്ടന്റെ കണ്ണും കണ്ണും നോക്കി പ്രേമം; സാന്ത്വനം പ്രണയ പരമ്പര!

Malayalam

ജയന്തിയ്ക്ക് ഇന്ന് വിഷു ആഘോഷം ; ശിവേട്ടന്റെ കണ്ണും കണ്ണും നോക്കി പ്രേമം; സാന്ത്വനം പ്രണയ പരമ്പര!

ജയന്തിയ്ക്ക് ഇന്ന് വിഷു ആഘോഷം ; ശിവേട്ടന്റെ കണ്ണും കണ്ണും നോക്കി പ്രേമം; സാന്ത്വനം പ്രണയ പരമ്പര!

എല്ലാ സാന്ത്വനം പ്രേക്ഷകരും കാത്തിരിക്കുന്ന നിമിഷം ശിവൻ അഞ്ജലി റൊമാൻസ് ആണ്. അതുപോലെ തന്നെ പ്രാധാന്യമുണ്ട് ജയന്തിയുടെ കഥാപാത്രത്തിനും. ഇന്ന് സാന്ത്വനത്തിൽ കൂടുതലും സ്‌കോർ ചെയ്തത് ജയന്തിയാണ്. അതെങ്ങനെ എന്നുള്ളത് കുറെയൊക്കെ പ്രൊമോയിൽ കണ്ടതാണ്.

ആശുപത്രിയിൽ വച്ച് തമ്പിയെ ജയന്തി ആവേശത്തിൽ വിളിച്ചിരുന്നു, എന്നാൽ അവിടെ ജയന്തി നോക്കാതെ പോയ കാര്യം ജയന്തിയുടെ നമ്പർ തമ്പിയുടെ കയ്യിൽ കിട്ടിയെന്നുള്ളതാണ് . അപ്പോൾ ജയന്തിയ്ക്ക് അതിന്റെ ചതി മനസിലായില്ല. എന്നാൽ ഇന്ന് ജയന്തി ആ അബദ്ധം മനസിലാക്കുന്നുണ്ട്.

അതുപോലെ തന്നെ ജയന്തിയ്ക്ക് സാവിത്രിയുടെ കയ്യിൽ നിന്നും അടിയും കിട്ടുന്നുണ്ട്. എല്ലാവരെയും വിളിച്ചു കൂട്ടിയ ഗ്രൂപ്പിൽ ജയന്തിയുടെ ഈ തെറ്റ് പറഞ്ഞതോടെ ഇതുവരെ സംഭവിച്ച എല്ലാ തെറ്റുകളും ജയന്തിയ്ക്ക് അവിടെ പറയേണ്ടി വരുന്നുണ്ട്.

പക്ഷെ ഇവിടെ ജയന്തിയോട് സേതുവേട്ടൻ ചെയ്തത് ശരിയാണോ.. അതായത് സേതുവേട്ടൻ ജയന്തിയെ ഇറക്കിവിടുന്നുണ്ട്. ജയന്തി ചെയ്ത തെറ്റിനുള്ള ശിക്ഷ ആയിട്ടാണ് എങ്കിലും ജയന്തിയുടെ അവസ്ഥ…ഇതിനിടയിൽ ജയന്തി ദേവേട്ടത്തിയോട് സംസാരിക്കുന്നതും കാണിക്കുന്നുണ്ട്.

ഇനി ഏതായാലും ജയന്തിയുടെ കാര്യത്തിന് തീരുമാനം ആയതോടെ വരും ദിവസങ്ങളിൽ ശിവാജ്ഞലി പ്രണയം ആണ് വരാൻ സാധ്യത. അതിൽ തന്നെ പ്രേക്ഷകർ ആഗ്രഹിക്കുന്ന ശിവാഞ്ജലി സീനുകൾ ഉണ്ടെന്ന് ജനറൽ പ്രൊമോയിൽ നിന്നും വ്യക്തമാണ്. പക്ഷെ സാന്ത്വനം സീരിയൽ കൂടുതൽ ചേർച്ച ചെയ്യുന്നത് ശിവാഞ്ജലി പ്രണയം ആയിരുന്നിട്ടും അവരുടെ ഇടയിലെ പ്രണയത്തെ കുറിച്ച് ധാരാളം ട്രോൾ കമെന്റുകളും വരാറുണ്ട്..

കുറെ കൂട്ടുകാർ ട്രോൾ വീഡിയോകളും അയച്ചുതരാറുണ്ട്. അതുകൊണ്ട് ചോദിക്കുന്നതാണ് ശിവാഞ്ജലി പ്രണയത്തെ കുറിച്ചുള്ള അഭിപ്രായം എന്താണ്.. പായെ പ്രണയിച്ചവൻ ആണ് ശിവേട്ടൻ എന്ന് പറയുന്നവർ ഉണ്ട്. ഇതുപോലെയുള്ള ട്രോളുകൾ കുറിച്ചുള്ള നിങ്ങളുടെ കമെന്റുകൾ മറക്കാതെ അയക്കുക..

about santhwanam

More in Malayalam

Trending

Recent

To Top